Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JantarMantar

ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധ​ക്കാ​രി​ക്കു​ നേ​രേ ഭീ​ഷ​ണി: രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത പ​​​​തി​​​​നാ​​​​ലു​​​​കാ​​​​രി നി​​​​ഷു ആ​​​​സാ​​​​ദി​​​​ന്‍റെ വീ​​​​ടി​​​​നു​​​​ നേ​​​​രേ ക​​​​ല്ലെ​​​​റി​​​​യു​​​​ക​​​​യും ബ​​​​ലാ​​​​ത്സം​​​​ഗ​​​​ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി സു​​​​പ്രീം​​​​കോ​​​​ട​​​​തി.

പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന​​​​ത് നി​​​​സാ​​​​ര​​​​മാ​​​​യി കാ​​​​ണാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റി​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി. ക്രി​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​ന്ന ഇ​​​​ര​​​​യെ​​​​യോ കു​​​​ടും​​​​ബ​​​​ത്തെ​​​​യോ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​രെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ഫ്ഐ​​​​ആ​​​​റി​​​​ന്‍റെ ത​​​​ത്‌​​​​സ്ഥി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് പൊ​​​​ലി​​​​സി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള സു​​​​ര​​​​ക്ഷ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​നും കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.

എ​​​​ഫ്ഐ​​​​ആ​​​​റി​​​​ൽ ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്ക് യു​​​​പി പൊ​​​​ലി​​​​സ് സു​​​​ര​​​​ക്ഷ ന​​​​ൽ​​​​കാ​​​​നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്ട്രീ​​​​റ്റ് പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​കാ​​​​നും ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്കെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം നാ​​​​ലു പൊ​​​​ലി​​​​സു​​​​കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി വീ​​​​ഡി​​​​യോ​​​​യി​​​​ലു​​​​ണ്ടെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് കോ​​​​ട​​​​തി ക​​​​ർ​​​​ശ​​​​ന ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

നി​​​​ഷു ആ​​​​സാ​​​​ദി​​​​ന്‍റെ പി​​​​താ​​​​വി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ ഹി​​​​ന്ദു​​​​ത്വ ഇ​​​​ൻ​​​​ഫ്ലു​​​​വ​​​​ൻ​​​​സ​​​​റെ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വീ​​​​ടി​​​​നു​​​​ നേ​​​​രേ ക​​​​ല്ലേ​​​​റു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​തെ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്കെ​​​​തി​​​​രേ പൊ​​​​ലി​​​​സ് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Viral

അ​ക്ഷ​ര​മ​റി​യി​ല്ല, പ​ക്ഷെ ഗൂ​ഗി​ൾ പ​റ​യും ച​രി​ത്രം; ഡ​ൽ​ഹി​യി​ൽ ത​രം​ഗ​മാ​യി മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന്‍റെ വാ​ക്കു​ക​ൾ

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലെ സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​യ​ർ​ന്നു​വ​ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മോ വി​ദ്യാ​ഭ്യാ​സ​മോ ഇ​ല്ലാ​ത്ത മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ എ​ന്ന ചേ​രി​നി​വാ​സി​യാ​യ കൈ​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​ണ് ത​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ​ത്.

സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ എ​ഴു​ത്തും വാ​യ​ന​യും വ​ശ​മി​ല്ലെ​ങ്കി​ലും, സ്മാ​ർ​ട്ട്‌​ഫോ​ണി​ലെ ഗൂ​ഗി​ൾ വോ​യ്‌​സ് സെ​ർ​ച്ച് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ച​രി​ത്ര​വും രാ​ഷ്ട്രീ​യ​വും സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളും കേ​ട്ട​റി​ഞ്ഞാ​ണ് ഇ​ർ​ഫാ​ൻ അ​റി​വ് സ​മ്പാ​ദി​ച്ച​ത്.

ഭ​ഗ​ത് സിം​ഗി​ന്‍റെ ആ​ശ​യ​ങ്ങ​ളും പ്ര​മു​ഖ ക​വി​ക​ളു​ടെ വ​രി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളെ സ്വാ​ധീ​നി​ച്ചു. തൊ​ഴി​ൽ മേ​ഖ​ല​യി​ൽ പാ​വ​പ്പെ​ട്ട​വ​ർ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളും ക​ടു​ത്ത വേ​ത​ന അ​സ​മ​ത്വ​വു​മാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മാ​യും തു​റ​ന്നു​കാ​ട്ടി​യ​ത്.

രേ​ഖ​ക​ളി​ലെ മി​നി​മം വേ​ത​നം പോ​ലും ല​ഭി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​ണി​യെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്നും, അ​തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ദി​വ​സ​വേ​ത​ന​ക്കാ​ർ പോ​ലും ജി​എ​സ്ടി അ​ട​യ്‌​ക്കേ​ണ്ടി വ​രു​ന്ന സാ​മ്പ​ത്തി​ക ഞെ​രു​ക്ക​വും, സ​ങ്കീ​ർ​ണ​മാ​യ പേ​പ്പ​ർ വ​ർ​ക്കു​ക​ൾ കാ​ര​ണം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കാ​ത്ത​തും ഇ​ർ​ഫാ​ൻ തു​റ​ന്ന​ടി​ച്ചു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​മ്പോ​ഴും, ഗാ​ന്ധി​യ​ൻ രീ​തി​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ മോ​ഹ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​ർ​ഫാ​ൻ, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ദീ​ന​ശ​ബ്ദം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​ക്കാ​രെ വെ​ടി​വെ​ച്ചു​കൊ​ല്ല​ണ​മെ​ന്ന് ടി.​ജി. മോ​ഹ​ൻ​ദാ​സ്; സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​ന​വു​മാ​യി എ​ഐ​വൈ​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: ജ​ന്ത​ർ മ​ന്ത​റി​ലെ വി​ദ്യാ​ർ​ത്ഥി സ​മ​ര​ക്കാ​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും വെ​ടി​വെ​ച്ചു​കൊ​ല്ല​ണ​മെ​ന്ന് പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും ചെ​യ്ത ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി എ​ഐ​വൈ​എ​ഫ്. മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം നാ​വു​പി​ഴ​യാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ഭാ​സ​ക​ര​വും മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​വു​മാ​ണെ​ന്നും എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ പ​റ​ഞ്ഞു.

സം​ഘ​പ​രി​വാ​റി​ന് വി​ദ്യാ​ർ​ത്ഥി സ​മ​ര​ങ്ങ​ളോ​ട് ക​ടു​ത്ത അ​സ​ഹി​ഷ്ണു​ത​യാ​ണു​ള്ള​തെ​ന്നും ക​ലാ​പ​ത്തി​നു​ള്ള ആ​ഹ്വാ​ന​മാ​യാ​ണ് ഈ ​പ്ര​സ്താ​വ​ന​യെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മോ​ഹ​ൻ​ദാ​സി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നാ​ളെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും എ​ഐ​വൈ​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു.

'പ​ത്രി​ക' എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. അ​തേ​സ​മ​യം, മോ​ഹ​ൻ​ദാ​സി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി ആ​ർ​എ​സ്എ​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ടി.​ടി. ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സൈ​ബ​ർ സെ​ൽ ഐ​ജി പി. ​പ്ര​കാ​ശി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

National

ജന്തർ മന്തർ സമരഭൂമികയല്ല; ഭാരതീയ ജ്യോ​തി​ശാ​സ്ത്ര വി​സ്മ​യ​ങ്ങ​ളു​ടെ ക​ണ​ക്കു​പു​സ്ത​കം, അറിയാം ജന്തർ മന്തറിന്‍റെ ചരിത്രം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ജന്തർ മന്തർ സമാനതകളില്ലാത്ത സമരങ്ങളുടെ വേദിയാണ്. സിജെപിയുടെ സമരമാണ് ഏറ്റവും ഒടുവിലായി ആ ഭൂമികയിൽ അരങ്ങേറിയത്. ഇതിനു മുന്പും നിരവധി സമരങ്ങൾ ജന്തർ മന്തറിൽ അരങ്ങേറിയിട്ടുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം, ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ ഗുസ്തി താരങ്ങൾ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവിക്കെതിരേ നടത്തിയ സമരം, ഡൽഹി കൂട്ടബലാത്സംഗ കേസിൽ ഇരയ്ക്കു നീതി ആവശ്യപ്പെട്ടും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു നടന്ന നിർഭയ കേസ് പ്രക്ഷോഭങ്ങൾ, കർഷക സമരം, വൺ റാങ്ക് വൺ പെൻഷൻ സമരം തുടങ്ങിയ നിരവധി സമരജ്വാലകൾ ഉയർന്നുപൊങ്ങിയ ആ ഭൂമിക, കേവലം സമരം ചെയ്യാനുള്ള ഇടമല്ല. വിജ്ഞാനദാഹിയായ ഒരു രാജാവിന്‍റെ ശാസ്ത്രീയാന്വേഷണങ്ങളുടെ മഹാകേന്ദ്രങ്ങളിലൊന്നാണ്.

 

ജ​ന്ത​ര്‍ മ​ന്ത​ര്‍ എ​ന്ന പേ​രിന്‍റെ അ​ര്‍ഥം
ഇ​ന്ത്യ​ന്‍ ജ്യോ​തി​ശാ​സ്ത്ര മി​ക​വിന്‍റെ പ്ര​തീ​ക​മാണ് ജ​ന്ത​ര്‍ മ​ന്ത​ര്‍. ച​രി​ത്ര​വും ജ്യോ​തി​ശാ​സ്ത്ര​വും വാ​സ്തു​വി​ദ്യ​യും സം​യോ​ജി​ക്കു​ന്ന ​ഈ കേ​ന്ദ്ര​ത്തിന്‍റെ പേ​രി​ല്‍​ത്ത​ന്നെ, നി​ര്‍മി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ ല​ക്ഷ്യമുണ്ട്. സം​സ്‌​കൃ​തത്തിൽ​നിന്നാ​ണ് "ജ​ന്ത​ര്‍ മ​ന്ത​ര്‍' എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്ഭ​വം. "യ​ന്ത്രം' (ഉ​പ​ക​ര​ണം) എ​ന്ന വാ​ക്കിന്‍റെ രൂ​പ​ഭേ​ദ​മാ​ണ് "ജ​ന്ത​ര്‍'. "മ​ന്ത്ര​ണ' (ആ​ലോ​ചി​ക്കു​ക) എ​ന്ന വാ​ക്കി​ല്‍ നി​ന്നാ​ണ് "മ​ന്ത​ര്‍' എ​ന്ന വാക്കു രൂ​പ​പ്പെ​ടു​ന്ന​ത്. ഈ ​ര​ണ്ടു വാ​ക്കു​ക​ളും കൂ​ട്ടി വാ​യി​ക്കു​മ്പോ​ള്‍ "ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്കുള്ള ഉ​പ​ക​ര​ണം' എ​ന്നാ​ണ് "ജ​ന്ത​ര്‍ മ​ന്ത​ര്‍' എ​ന്ന പേ​രിന്‍റെ അ​ര്‍ഥം. ആ​കാ​ശ​ഗോ​ള​ങ്ങ​ളു​ടെ ച​ല​നം നി​രീ​ക്ഷി​ക്കാ​നും, സ​മ​യം കൃ​ത്യ​മാ​യി അ​ള​ക്കാ​നും, ഗ്ര​ഹ​ങ്ങ​ളു​ടെ സ്ഥാ​നം ക​ണ്ടെ​ത്താ​നും, ജ്യോ​തി​ശാ​സ്ത്ര വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും നി​ര്‍മിച്ച ഈ ​കേ​ന്ദ്ര​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പേ​രു​ത​ന്നെ​യാ​ണി​ത്.

ജന്തർ മന്തറിന്‍റെ ശിൽപ്പി
1724-1730 കാലഘട്ടത്തിൽ ജ​യ്പു​ർ മ​ഹാ​രാ​ജാ​വാ​യി​രു​ന്ന സ​വാ​യ് ജ​യ് സിം​ഗ് ര​ണ്ടാ​മ​നാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ ​ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണകേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. ഓ​രോ ജ​ന്ത​ര്‍ മ​ന്ത​റും പ്ര​ത്യേ​ക ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍​ക്കാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത വി​വി​ധ നി​ര്‍​മി​തി​ക​ളു​ടെ ഒ​രു കൂ​ട്ട​മാ​ണ്.

അ​ക്കാ​ല​ത്ത് ല​ഭ്യ​മാ​യി​രു​ന്ന ജ്യോ​തി​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ ചെ​റു​തും കൃ​ത്യ​ത​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ജ​യ് സിം​ഗ് മ​നസി​ലാ​ക്കി. ഇ​തി​നു പ​രി​ഹാ​ര​മാ​യാണ് വലുതും ദൃ​ഢ​വു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ദ്ദേ​ഹം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. ക​ല്ലി​ലും ഇ​ഷ്ടി​ക​യി​ലും തീ​ര്‍​ത്ത ​കൂ​റ്റ​ന്‍ നി​ര്‍മി​തി​കൾ തി​ക​ഞ്ഞ ജ്യാ​മി​തീ​യ കൃ​ത്യ​ത​യോ​ടെ​യാ​ണ് മഹാരാജാലിന്‍റെ മേൽനോട്ടത്തിൽ ഒ​രു​ക്കി​യ​ത്. ശാ​സ്ത്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍​ക്ക​പ്പു​റം വ​ലി​യ ക​ലാ​മൂ​ല്യ​മു​ള്ള വാ​സ്തു​വി​ദ്യ കൂ​ടി​യാ​ണ് ഇ​വ​യെ​ന്നു ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ര്‍​ക്കി​ടെ​ക്റ്റു​ക​ളും ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

മ​ഹാ​രാ​ജാ സ​വാ​യ് ജ​യ് സിം​ഗ് ര​ണ്ടാ​മ​ന്‍ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലാ​ണ് ജ​ന്ത​ര്‍ മ​ന്ത​റു​ക​ള്‍ സ്ഥാപിച്ചത്. ഡൽഹിയിലാണ് അദ്ദേഹം ആദ്യത്തെ ജന്തർ മന്തർ നിർമിച്ചത്. 1724-ല്‍ ആണ് നിർമാണം പൂർത്തിയായത്. തുടർന്ന്, ജയ്പുർ, ഉജ്ജയ്ൻ‌, വാരാണസി, മഥുര എന്നിവിടങ്ങളിൽ ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചു. അഞ്ചു നിരീക്ഷണന്ദ്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും വ​ലു​തും വി​പു​ല​വു​മാ​യത് ജ​യ്പു​രിലെ ജന്തർ മന്തർ ആണ്. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ച ജ്യോതിശാസ്ത്രകേന്ദ്രം കൂടിയാണിത്. മ​ഥു​ര​യി​ലെ ജ​ന്ത​ര്‍ മ​ന്ത​റും അ​തു സ്ഥി​തി ചെ​യ്തി​രു​ന്ന കോ​ട്ട​യും 1857-ലെ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ത​ക​ര്‍​ക്ക​പ്പെ​ട്ടു.

അ​ടി​സ്ഥാ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഒ​രേ ജ്യോ​തി​ശാ​സ്ത്രത​ത്വ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ങ്കി​ലും, വ​ലു​പ്പം, ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ള്‍, നി​ര്‍​മാ​ണ രീ​തി എ​ന്നി​വ​യി​ല്‍ ഓ​രോ ന​ഗ​ര​ത്തി​ലെ​യും ജ​ന്ത​ര്‍ മ​ന്ത​റു​ക​ള്‍ തമ്മിൽ വ്യത്യാസമുണ്ട്. ഡ​ല്‍​ഹി​യി​ലെ​യും ജ​യ്പുരി​ലെ​യും ജ​ന്ത​ര്‍ മ​ന്ത​റു​ക​ളാ​ണ് ഏ​റ്റ​വും പ്ര​ശ​സ്ത​വും ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തും. ജ​യ്പുരിലാണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ വൈ​വി​ധ്യ​മു​ള്ളത്. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നിന്നു കൃ​ത്യ​മാ​യ ജ്യോ​തി​ശാ​സ്ത്ര നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഇപ്പോൾ സാ​ധി​ക്കി​ല്ല. ജന്തർ മന്തറിനു ചു​റ്റും ഉ​യ​ര്‍​ന്നു​പൊ​ങ്ങി​യ കൂറ്റൻ കെട്ടിടങ്ങളാണു തടസം. എ​ങ്കി​ലും, ഭാ​ര​ത​ത്തിന്‍റെ പ​ഴ​യ​കാ​ല ശാ​സ്ത്രമു​ന്നേ​റ്റ​ത്തിന്‍റെ സ്പന്ദിക്കുന്ന ചരിത്രമുദ്രകളായി ജന്തർ മന്തറുകൾ നി​ല​കൊ​ള്ളു​ന്നു.

National

ഡൽഹിയിലെ സമരവേദിയിൽ പനി പടരുന്നു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡ​​​​​ൽ​​​​​ഹി ജ​​​​ന്ത​​​​​ർ​​​​​ മ​​​​​ന്ത​​​​​റി​​​​​ൽ കൊ​​​​​ടും​​​​​ചൂ​​​​​ടി​​​​​ൽ ആ​​​​​യി​​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു​ പേ​​​​ർ​​​​ക്ക് പ​​​​​നി​​​​​യും തൊ​​​ണ്ട​​​​​വേ​​​​​ദ​​​​​ന​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ‌.

ജ​​​​​ന​​​​​ബാ​​​​​ഹു​​​​​ല്യ​​​​​വും തു​​​​​റ​​​​​സാ​​​​​യ സ്ഥ​​​​​ല​​​​ത്തു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തു​​​​മാ​​​​ണ് പ്ര​​​​ശ്ന​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് സ​​​​​ന്ന​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​രാ​​​​യി എ​​​​ത്തി​​​​യ ഡോ​​​​​ക്‌​​​ട​​​ർ​​​​​മാ​​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​​ണു​​​​​ബാ​​​​​ധ, നി​​​​​ർ​​​​​ജ​​​​​ലീ​​​​​ക​​​​​ര​​​​​ണം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ അ​​​​ല​​​​ട്ടു​​​​ക​​​​യാ​​​​ണ്.

ക​​​​​ടു​​​​​ത്ത പ​​​​​നി​​​​​യും തൊ​​​​​ണ്ട​​​​​വേ​​​​​ദ​​​​​ന​​​​​യും ത​​​​​ല​​​​​വേ​​​​​ദ​​​​​ന​​​​​യും മൂ​​​​ലം ഒ​​​​​ട്ടേ​​​​​റെ​​​​​പ്പേ​​​​​ർ സ​​​​മീ​​​​പി​​​​ച്ചു​​​​വെ​​​​ന്ന് ഫൈ​​​​​വ് റി​​​​​വ​​​​​ർ ഹാ​​​​​ർ​​​​​ട്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​യാ​​​​​യ പ​​​​​ഞ്ചാ​​​​​ബി​​​​​ൽ‌​​​നി​​​​​ന്നു​​​​​ള്ള ഡോ. ​​​ശി​​​​​ൽ​​​​​പ പ​​​​​റ​​​​​ഞ്ഞു. തു​​​​​റ​​​​​സാ​​​​​യ സ്ഥ​​​​​ല​​​​​ത്താ​​​​​ണ് ഒ​​​​​ട്ടേ​​​​​റെ​​​​​യാ​​​​​ളു​​​​​ക​​​​​ൾ ഉ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. ഇ​​​​​ത് അ​​​​​ണു​​​​​ബാ​​​​​ധ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ്.

ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി​​​​​മാ​​​​​ത്രം ഇ​​​​​രു​​​​​നൂ​​​​​റി​​​​​ല​​​​​ധി​​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് പാ​​​​​ര​​​​​സെ​​​റ്റാ​​​​​മോ​​​​​ൾ പോ​​​​ലു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ ന​​​​ൽ​​​​കി. പ്ര​​​​​മേ​​​​ഹം, ര​​​​​ക്ത​​​​​സ​​​​​മ്മ​​​​​ർ​​​​​ദം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി പ്രാ​​​​​യ​​​​​മേ​​​​​റി​​​​​യ​​​​വ​​​​രും എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. അ​​​​​വ​​​​​ശ്യ​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ക​​​​​രു​​​​​തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഡോ. ​​​​​ശി​​​​​ല്പ പ​​​​​റ​​​​​ഞ്ഞു.

National

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് സ​മ​ര​ക്കാ​രെ വ​ല​യ്ക്കാ​ൻ നീ​ക്കം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ടു​​​​പ്പി​​​​ച്ച് സ​​​​മ​​​​ര​​​​ക്കാ​​​​രെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്.

സ​​​​മ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്വി​​​​ഗ്ഗി, സൊ​​​​മാ​​​​റ്റോ തു​​​​ട​​​​ങ്ങി​​​​യ ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണ ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റ് ഇ-​​​​കൊ​​​​മേ​​​​ഴ്സ് ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും പോ​​​​ലീ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ൾ സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ഭ​​​​ക്ഷ​​​​ണം ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്തു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​പ്പു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഭ​​​​ക്ഷ​​​​ണം എ​​​​ത്തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​ത്ത​​​​രം ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണ​​​മേ​​​ർ​​​​പ്പെ​​​​ടു​​​​ത്തി സ​​​​മ​​​​ര​​​​ക്കാ​​​​രെ വ​​​​ല​​​​യ്ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണ് പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടൊ​​​​പ്പം ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കും ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ത്യാ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത യാ​​​​ത്ര​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ദി​​​​വ​​​​സ​​​​വും സെ​​​​ൻ​​​​ട്ര​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ 17 മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നു. മെ​​​​ട്രോ മാ​​​​ർ​​​​ഗം പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ എ​​​​ത്തു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.

രാ​​​​വി​​​​ലെ 7.30 മു​​​​ത​​​​ൽ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തേ​​​​ണ്ട വി​​​​വി​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി ജോ​​​​ലി​​​​ക്കാ​​​​ർ ദു​​​​രി​​​​തം നേ​​​​രി​​​​ടു​​​​ന്നു.

കൂ​​​​ടാ​​​​തെ റോ​​​​ഡു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ​​​​ക്കൊ​​​​ണ്ട് നി​​​​റ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. മി​​​​ക്ക​​​​യി​​​​ട​​​​ത്തും വാ​​​​ഹ​​​​നം ത​​​​ട​​​​ഞ്ഞു പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

സ​​​​മ​​​​ര​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​ർ പ​​​​ര​​​​മാ​​​​വ​​​​ധി പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി പോ​​​​ലീ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടും ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

കൂ​​​​ടാ​​​​തെ പ്ര​​​​ദേ​​​​ശ​​​​ത്ത് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സൗ​​​​ക​​​​ര്യം മൂ​​​​ന്നാം ദി​​​​ന​​​​വും പൂ​​​​ർ​​​​ണ​​​​മാ​​​​യും വി​​​​ച്ഛേ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന ഒ​​​​ന്ന​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് നി​​​​യ​​​​ന്ത്ര​​​​ണം.

ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റോ മൊ​​​​ബൈ​​​​ൽ നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കോ ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന സൗ​​​​ജ​​​​ന്യ സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​ക്ക​​​​ൽ ആ​​​​പ്പാ​​​​യ ബി​​​​റ്റ്ചാ​​​​റ്റ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ജി​​​​റ്റ്ഹ​​​​ബ്ബി​​​​നോ​​​​ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​പ്പ് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്‌​​​​ക്കും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പാ​​​​ല​​​​ന​​​​ത്തി​​​​നും വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് നീ​​​​ക്കം.

National

സുരക്ഷ ശക്തം; പ്രതിഷേധം അണയ്ക്കാതെ പാറ്റക്കൂട്ടം

ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.

തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘ‍ടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.

അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.

കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്‍റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്‍റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.

ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.

ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.

ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.

അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്‍റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.

ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.

പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

National

ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി). പോലീസിനെ നോക്കുകുത്തികളാക്കി ഒഴിപ്പിച്ച സമരവേദി വീണ്ടും സിജെപി കൈയടക്കിയത്. പ്രവർത്തകർ മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് സ്റ്റേജിൽ വീണ്ടും കയറിയത്.

അതേസമയം ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ടു പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഇന്ന് ഡല്‍ഹി പോലീസ് ക്രൂരമായി മർദിച്ചിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു.‌‌

വൈകുന്നേരമായിട്ടും പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച ചെറുപ്പക്കാര്‍ക്കു നേര്‍ക്കായിരുന്നു കാക്കിയും നീലയും ധരിച്ച സുരക്ഷാ ഭടന്മാരുടെ അതിക്രമം.‌‌‌‌‌‌ കേരള ഹൗസിനടത്തുള്ള അശോക റോഡ്- ജന്തര്‍ മന്തര്‍ റൗണ്ടാനയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെയാണു പോലീസും അര്‍ധസൈനിക വിഭാഗവും മർദിച്ചത്. ലാത്തിച്ചാര്‍ജില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു.

തല്ലിക്കൊന്നാലും നീതി ലഭിക്കും വരെ പോരാടുമെന്ന് സിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു.

National

അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്; ജന്തർ മന്തറിൽ സംഘർഷാവസ്ഥ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ മഷിയേറ്. ശനിയാഴ്ച പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഒരു യുവതി ദിപ്കെയുടെ മുഖത്തേക്ക് നീല മഷി ഒഴിക്കുകയായിരുന്നു.

ആക്രമണത്തെത്തുടർന്ന് സമരവേദിയിൽ വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും, പ്രകോപിതരായ ദിപ്കെയുടെ അനുയായികൾ സ്റ്റേജിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പോലീസ് ബലമായി നീക്കം ചെയ്ത് ആശുപത്രിയിലാക്കിയതിൽ പ്രതിഷേധിച്ച് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം, ആക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവച്ച ദിപ്കെ, "നീല എന്‍റെ നിറമാണ്... ജയ് ഭീം!' എന്ന് കുറിച്ചുകൊണ്ട് ശക്തമായി പ്രതികരിച്ചു.

ആക്രമണം നടത്തിയ സ്ത്രീയുടെ വ്യക്തിവിവരങ്ങളോ ഇതിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല.

National

ജന്തർ മന്ദറിൽ നാടകീയ രംഗങ്ങൾ: സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്ത് പോലീസ്; ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.

നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.

വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Latest News

Corehub Up