x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റിൽ പോ​​​​ലീ​​​​സ് ബ​​​​ല​​​​പ്ര​​​​യോ​​​​ഗം; തെളിവ് നിരത്തി ആം​നെസ്റ്റി ഇന്‍റർനാഷണൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 25, 2026 03:51 AM IST | Updated: August 25, 2026 03:51 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജൂ​​​​ലൈ 20ന് ​​​​ന​​​​ട​​​​ത്തി​​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ചി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​​ നേ​​​​രേ പോ​​​​ലീ​​​​സ് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​വും മാ​​​​ര​​​​ക​​​​വു​​​​മാ​​​​യ ബ​​​​ല​​​​പ്ര​​​​യോ​​​​ഗം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് രാ​​​​ജ്യാ​​​​ന്ത​​​​ര മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ആം​​​​നെ​​​​സ്റ്റി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ലി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട്.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​​ നേ​​​​രേ പോ​​​​ലീ​​​​സ് പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണു​​​​ക​​​​ളും ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക​​​​വും ഗ്ര​​​​നേ​​​​ഡു​​​​ക​​​​ളും ലാ​​​​ത്തി​​​​ക​​​​ളും വൈ​​​​ദ്യു​​​​തി ഷോ​​​​ക്ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പ്ര​​​​യോ​​​​ഗി​​​​ച്ചെ​​​​ന്ന് സാ​​​​ക്ഷി​​​​മൊ​​​​ഴി​​​​ക​​​​ളും വീ​​​​ഡി​​​​യോ-​​​​ഫോ​​​​ട്ടോ തെ​​​​ളി​​​​വു​​​​ക​​​​ളും ആ​​​​ധാ​​​​ര​​​​മാ​​​​ക്കി ആം​​​​നെ​​​​സ്റ്റി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ആ​​​​ഭ്യ​​​​ന്ത​​​​ര പോ​​​​ലീ​​​​സിം​​​​ഗ് ന​​​​യ​​​​ങ്ങ​​​​ളും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​ങ്ങ​​​​ളും ലം​​​​ഘി​​​​ച്ചാ​​​​ണ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നും എ​​​​ന്നി​​​​ട്ടും ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഒ​​​​രൊ​​​​റ്റ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​പ്പോ​​​​ലും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

പെ​​​​ല്ല​​​​റ്റ് ഗ​​​​ൺ ഉൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ബ​​​​ല​​​​പ്ര​​​​യോ​​​​ഗം ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ബ​​​​ല​​​​പ്ര​​​​യോ​​​​ഗം അ​​​​ധി​​​​കൃ​​​​ത​​​​ർ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഫോ​​​​ട്ടോ​​​​ക​​​​ളും വീ​​​​ഡി​​​​യോ തെ​​​​ളി​​​​വു​​​​ക​​​​ളും മു​​​​ൻ​​​​നി​​​​ർ​​​​ത്തി രാ​​​​ജ്യാ​​​​ന്ത​​​​ര മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ​​​​സം​​​​ഘ​​​​ട​​​​ന ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

ജൂ​​​​ലൈ 20നു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ റെ​​​​ക്കോ​​​​ർ​​​​ഡ് ചെ​​​​യ്ത 15 വീ​​​​ഡി​​​​യോ​​​​ക​​​​ളാ​​​​ണ് ആം​​​നെ​​​​സ്റ്റി​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര എ​​​​വി​​​​ഡ​​​​ൻ​​​​സ് (തെ​​​​ളി​​​​വ്) ലാ​​​​ബ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​​നേ​​​​രേ സേ​​​​ന ഷോ​​​​ട്ട്ഗ​​​​ണ്ണു​​​​ക​​​​ൾ പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ര​​​​ണ്ട് വീ​​​​ഡി​​​​യോ​​​​യും പെ​​​​ല്ല​​​​റ്റ് ഗ​​​​ൺ ഉ​​​​പ​​​​യോ​​​​ഗം മൂ​​​​ലം ഒ​​​​രാ​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ള്ള വീ​​​​ഡി​​​​യോ​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം വ​​​​ന്നു​​​​വീ​​​​ണു പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ​​​​യു​​​​മു​​​​ണ്ട്.

പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പ് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബ്യൂ​​​​റോ ഫോ​​​​ർ പോ​​​​ലീ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​ത് പി​​​​ന്തു​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഗു​​​​രു​​​​ത​​​​ര അ​​​​ക്ര​​​​മ​​​​മുണ്ടാകുമ്പോ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​കം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നി​​​​രി​​​​ക്കെ അ​​​​ത്ത​​​​ര​​​​മൊ​​​​രു ത​​​​ല​​​​ത്തി​​​​ലെ അ​​​​ക്ര​​​​മ​​​​ത്തി​​​​നു തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന് ആം​​​​നെ​​​​സ്റ്റി പ​​​​റ​​​​യു​​​​ന്നു.

അ​​​​ന​​​​ങ്ങാ​​​​തെ നി​​​​ൽ​​​​ക്കു​​​​ന്ന ഒ​​​​രാ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​നാ​​​​യ ഒ​​​​രാ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും യാ​​​​തൊ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ പോ​​​​ലീ​​​​സ് ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ് ന​​​​ട​​​​ത്തു​​​​ന്ന​​​​തും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന ഒ​​​​രാ​​​​ൾ​​​​ക്കെ​​​​തി​​​​രേ വൈ​​​​ദ്യു​​​​തി ഷോ​​​​ക്ക് പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും ആം​​​​നെ​​​​സ്റ്റി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

ബി​​​​ഹാ​​​​റി​​​​ൽ ജൂ​​​​ലൈ 24ന് ​​​​ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നെ​​​​തി​​​​രേ ഒ​​​​രു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ എ​​​​കെ-47 പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ര​​​​ണ്ടു വീ​​​​ഡി​​​​യോ​​​​യും ആം​​​​ന​​​​സ്റ്റി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ര​​​​യും തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടും ഇ​​​​ന്ത്യ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നോ ഉ​​​​ൾ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആം​​​​നെസ്റ്റി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Tags : Police Force JantarMantar AmnestyInternational Evidence Presents Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up