x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി സിജെപി

വെബ് ഡെസ്ക്
Published: July 20, 2026 11:26 PM IST | Updated: July 20, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി). പോലീസിനെ നോക്കുകുത്തികളാക്കി ഒഴിപ്പിച്ച സമരവേദി വീണ്ടും സിജെപി കൈയടക്കിയത്. പ്രവർത്തകർ മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് സ്റ്റേജിൽ വീണ്ടും കയറിയത്.

അതേസമയം ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ടു പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഇന്ന് ഡല്‍ഹി പോലീസ് ക്രൂരമായി മർദിച്ചിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു.‌‌

വൈകുന്നേരമായിട്ടും പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച ചെറുപ്പക്കാര്‍ക്കു നേര്‍ക്കായിരുന്നു കാക്കിയും നീലയും ധരിച്ച സുരക്ഷാ ഭടന്മാരുടെ അതിക്രമം.‌‌‌‌‌‌ കേരള ഹൗസിനടത്തുള്ള അശോക റോഡ്- ജന്തര്‍ മന്തര്‍ റൗണ്ടാനയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെയാണു പോലീസും അര്‍ധസൈനിക വിഭാഗവും മർദിച്ചത്. ലാത്തിച്ചാര്‍ജില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു.

തല്ലിക്കൊന്നാലും നീതി ലഭിക്കും വരെ പോരാടുമെന്ന് സിജെപി നേതാക്കള്‍ പ്രഖ്യാപിച്ചു.

Tags : CJP Protest JantarMantar Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up