x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ർ​ട്സ് ഗു​ഡ്സ് ഡീ​ലേ​ഴ്സ് അ​സോ. സം​സ്ഥാ​ന​ സ​മ്മേ​ള​നം 3, 4 തീ​യ​തി​ക​ളി​ൽ

വെബ്ഡെസ്ക്
Published: October 1, 2026 03:48 AM IST | Updated: October 1, 2026 03:48 AM IST

​​​മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്

പാ​​​ല​​​ക്കാ​​​ട്: ഓ​​​ൾ കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് ഗു​​​ഡ്സ് ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഷൊ​​​ർ​​​ണൂ​​​ർ ചെ​​​റു​​​തു​​​രു​​​ത്തി റി​​​വ​​​ർ റി​​​ട്രീ​​​റ്റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

നാ​​​ലി​​​നു രാ​​​വി​​​ലെ 10നു ​​​മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. മൂ​​​ന്നി​​​നു സം​​​സ്ഥാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി യോ​​​ഗ​​​വും നാ​​​ലി​​​നു പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കും. സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ഷൊ​​​ർ​​​ണൂ​​​ർ ഡി​​​വൈ​​​എ​​​സ്പി കെ.​​​സി. വി​​​നു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

യു.​​​ആ​​​ർ. പ്ര​​​ദീ​​​പ് കു​​​മാ​​​ർ എം​​​എ​​​ൽ​​​എ വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യും. അ​​​ഞ്ഞൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ മ​​​നോ​​​ജ് സ്റ്റീ​​​ഫ​​​ൻ, പ്ര​​​സി​​​ഡ​​​ന്‍റ് ചെ​​​ന്താ​​​മ​​​രാ​​​ക്ഷ​​​ൻ, സെ​​​ക്ര​​​ട്ട​​​റി മു​​​സ്ത​​​ഫ, ട്ര​​​ഷ​​​റ​​​ർ സ​​​മ​​​ദ്, എം. ​​​ഉ​​​മ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : SportsGoods DealersAssociation StateConference MinisterOJJaneesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up