ആക്രമണത്തിൽ തകർന്ന തിരുവനന്തപുരം ഡിസിസി ഓഫിസ് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചപ്പോൾ. - ടി.സി. ഷ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കോണ്ഗ്രസ് ഓഫിസുകൾക്കു നേരേ വ്യാപക ആക്രമണം. ഡിസിസി ഓഫിസിനു നേരേയും നെയ്യാറ്റിൻകരയിലെ ആനാവൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഓഫിസിനു നേരേയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണം നടന്നത്. ആക്രമണത്തിനുപിന്നിൽ ബിജെപിയാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.
ബേക്കറി ജംഗ്ഷനു സമീപത്തെ ഡിസിസി ഓഫിസിന്റെ മുൻവശത്തെ ജനൽഗ്ലാസാണ് കല്ലേറിൽ തകർന്നത്. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫിസിനു തീവച്ചു. ഓഫിസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ കത്തിനശിച്ചു.
കേന്ദ്രമന്ത്രി അമിത് ഷാക്കെതിരേ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടർന്ന് പല സ്ഥലങ്ങളിലും കോണ്ഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റം തുടരുന്ന സാഹചര്യത്തിലാണ് കോണ്ഗ്രസ് ഓഫിസുകൾക്കു നേരേയുള്ള ആക്രമണം.
പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുതുടങ്ങി. ആനാവൂരിലെ പാർട്ടി ഓഫിസ് നശിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പരിശോധിച്ചു. ഒരു ബിജെപി പ്രവർത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു.
Tags : Widespread Attacks CongressOffices ThiruvananthapuramDistrict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash