x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തിന് നേരേ ആക്രമണം; പി​ന്നി​ൽ കോ​ൺ​ഗ്ര​സെ​ന്ന് ബി​ജെ​പി

വെബ് ഡെസ്ക്
Published: October 1, 2026 01:21 AM IST | Updated: October 1, 2026 01:21 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ലെ ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യ​മാ​യ (മാ​രാ​ർ​ജി ഭ​വ​ൻ) നേ​രെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ ബി​യ​ർ കു​പ്പി എ​റി​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ക്കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തു. കോ​ൺ​ഗ്ര​സ് ക്രി​മി​ന​ലു​ക​ളെ നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ബി​ജെ​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബി​ജെ​പി, യു​വ​മോ​ർ​ച്ച - കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം ഒ​രു​വ​ശ​ത്ത് ന​ട​ക്ക​വേ​യാ​ണ് ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​സ്എ​ഫ്ഐ - കെ​എ​സ്‍​യു പ്ര​ശ്നം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ പൊ​ലി​സ് ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ഠി​പ്പു​മു​ട​ക്കാ​ൻ എ​സ്എ​ഫ്ഐ ആ​ഹ്വാ​നം ചെ​യ്തു.

പൊ​ലി​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലേ​ക്കും എ​സ്എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ത്യേ​ക പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ക്കു​ന്നു​ണ്ട്.

യൂ​ണി​വേ​ഴ്‌​സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, ആ​സൂ​ത്രി​ത​മാ​യ മ​ർ​ദ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സും പൊ​ലി​സും അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടെ​ന്നും ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സ് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ ത​ട​ഞ്ഞ​താ​യും ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ച്ചു. എ​ഡി​ജി​പി പി. ​വി​ജ​യ​നും സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : Attack BJP state office Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up