മന്ത്രി കെ.എം. ഷാജി (ഫയൽ ചിത്രം)
തിരുവനന്തപുരം: തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. പൊലീസ് എസ്കോർട്ട് വാഹനമില്ലാതെ സഞ്ചരിച്ച മന്ത്രിയെ വാൻ റോസ് ജംഗ്ഷനിൽവച്ചാണ് യുവമോർച്ച പ്രവർത്തകർ തടഞ്ഞത്.
മന്ത്രിയുടെ വാഹനത്തിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിനു പിന്നാലെ ഔദ്യോഗിക വാഹനത്തിൽനിന്നു മന്ത്രി പുറത്തിറങ്ങി.
തുടർന്ന് ഓട്ടോറിക്ഷയിൽ കയറി യാത്ര തുടരാൻ തീരുമാനിച്ചപ്പോൾ യുവമോർച്ചക്കാർ ഓട്ടോറിക്ഷയ്ക്ക് മുന്നിലുമെത്തി മുദ്രാവാക്യം വിളിച്ചു. ഇതിനു പിന്നാലെ മന്ത്രി ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങി നടന്നുപോയി.
Tags : YuvaMorcha Activists Blocked MinisterKMShaji Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash