Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MinisterKMShaji

മ​ന്ത്രി കെ.​എം. ഷാ​ജി​യു​ടെ വാ​ഹ​നം യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​എം. ഷാ​​​ജി​​​യു​​​ടെ വാ​​​ഹ​​​നം യു​​​വ​​​മോ​​​ർ​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ട​​​ഞ്ഞു. പൊലീ​​​സ് എ​​​സ്കോ​​​ർ​​​ട്ട് വാ​​​ഹ​​​ന​​​മി​​​ല്ലാ​​​തെ സ​​​ഞ്ച​​​രി​​​ച്ച മ​​​ന്ത്രി​​​യെ വാ​​​ൻ റോസ് ജം​​​ഗ്ഷ​​​നി​​​ൽവച്ചാ​​​ണ് യു​​​വ​​​മോ​​​ർ​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ട​​​ഞ്ഞ​​​ത്.

മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്നു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​ത്തി​​​ൽനി​​​ന്നു മ​​​ന്ത്രി പു​​​റ​​​ത്തി​​​റ​​​ങ്ങി.

തു​​​ട​​​ർ​​​ന്ന് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ ക​​​യ​​​റി യാ​​​ത്ര തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​പ്പോ​​​ൾ യു​​​വ​​​മോ​​​ർ​​​ച്ച​​​ക്കാ​​​ർ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യ്ക്ക് മു​​​ന്നി​​​ലു​​​മെ​​​ത്തി മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മ​​​ന്ത്രി ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽനി​​​ന്ന് ഇ​​​റ​​​ങ്ങി ന​​​ട​​​ന്നു​​​പോ​​​യി.

Latest News

Corehub Up