Kerala
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
District News
പരവൂര്‍: പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തുള്ള വഴി റെയില്‍വേ വേലി കെട്ടി അടച്ചു.
മുനിസിപ്പല്‍ പാര്‍ക്കിനു സമീപത്തെ വഴിയാണ് ഇരുമ്പു വേലി ഉപയോഗിച്ച് കെട്ടിയടച്ചത്.
റെയില്‍വേയുടെ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ദിവസേന നൂറിലേറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴി സുരക്ഷയുടെ പേരിലാണ് കഴിഞ്ഞ ദിവസം റെയില്‍വേ അടച്ചത്.
ഇതോടെ ഭിന്നശേഷിക്കാരായ യാത്രക്കാരും റെയില്‍വേ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ പടവുകള്‍ കയറാന്‍ സാധിക്കാത്തവരും ദുരിതത്തിലായി.റെയില്‍വേ സ്റ്റേഷന് വയോജന-ഭിന്നശേഷി സൗഹൃദമാക്കാതെ പ്ലാറ്റ്ഫോമിലേക്കുള്ള വഴി കെട്ടിയടച്ചതിലാണു പ്രതിഷേധം.
റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പോകാന്‍ റെയില്‍വേ ടെര്‍മിനലിലെ കവാടം മാത്രമാണു നിയമപരമായി അനുവദനീയവും സുരക്ഷിതവുമായ വഴി എന്ന വാദമാണു റെയില്‍വേയുടേത്.എന്നാല്‍ ലിഫ്റ്റ് സംവിധാനമില്ലാത്ത പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്ഫോമിന്റെ കിഴക്കു ഭാഗത്തെ പ്രവേശനം തടഞ്ഞതു ഭിന്നശേഷിക്കാരുടെയും പടവുകള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളവരുടെയും ട്രെയിന്‍ യാത്ര മുടക്കുംപത്തിലധികം എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ വീതമാണു പരവൂര്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നത്.
സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകള്‍ ഒഴികെ മറ്റു ട്രെയിനുകളെല്ലാം 2,3 പ്ലാറ്റ് ഫോമുകളിലാണ് എത്തുന്നത്. ഇവിടേക്ക് എത്താന്‍ ഫുട് ഓവര്‍ ബ്രിഡ്ജ് മാത്രമാണ് ഇനി യാത്രക്കാര്‍ക്ക് ഏക ആശ്രയം.മിക്ക ട്രെയിനുകളിലും ഭിന്നശേഷിക്കാരുടെ കോച്ച് ട്രെയിനിന്റെ മുന്‍ഭാഗത്തോ പിന്നിലോ ആയിരിക്കും.
പരവൂരില്‍ ട്രെയിനിറങ്ങി കെഎസ്ഇബി ഓഫീസിന്റെ മുന്നിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള അവസാന ബസ് പിടിച്ചു വീട്ടിലെത്തുന്നവരുടെ യാത്രയും ഇനി ദുരിതത്തിലാകും. പ്രവേശന കവാടം വഴി നടന്നെത്തുമ്പോഴേക്കും ബസ് പോയിട്ടുണ്ടാകുംപരവൂര് റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ സ്ഥലപരിമിതി കാരണം ഇവിടെ യാത്രക്കാരെ ഇറക്കാനോ കയറ്റാനോ ഒരേ സമയം ഒരു വാഹനത്തിനു മാത്രമേ സ്ഥലം തികയുകയുള്ളൂ.
കിഴക്കു ഭാഗത്തെ പ്രവേശനം തടയുന്നതോടു കൂടി റെയില്‍വേ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാവിലെയും വൈകുന്നേരവും രൂക്ഷമായ തിക്കും തിരക്കുമായിരിക്കും അനുഭവപ്പെടുക.റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ പ്രവേശനം തടഞ്ഞ റെയില്‍വേ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പഴ്സൺ ജെ. ജയലാല്‍ ഉണ്ണിത്താന് പരവൂര്‍ റെയില്‍വ സ്റ്റേഷന് മാസ്റ്റര്‍ക്കു നിവേദനം നല്കി.
കെട്ടിയടച്ച ഭാഗത്ത് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം നടത്തുന്നതുവരെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കു കത്ത് നല്‍കുമെന്നും ചെയര്മാന് അറിയിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിഷയത്തിൽ വാദം കേൾക്കലിനായി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയോട് ഇന്നു ഹാജരാകാൻ നിർദേശം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സിജെപി പ്രവർത്തകർ നടത്തുന്ന പ്രതിഷേധം അഞ്ചാം ദിവസത്തേക്കു കടക്കുമ്പോഴാണ് ദീപ്കെയോട് ഹാജരാകാൻ കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ദീപ്കെ നേരിട്ട് ഡൽഹിയിലെ ഐടി മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഹാജരാകണമെന്നാണു നിർദേശം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടയിലായിരുന്നു മേയ് 21ന് കേന്ദ്രം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.
രാജ്യസുരക്ഷയെ സംബന്ധിച്ചുള്ള കാരണങ്ങൾ മൂലമായിരുന്നു ബ്ലോക്കെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
District News
കൊല്ലം : ഇടമുളയ്ക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽ കരുന്നമ്പ്ര ഏലയിലേക്കു പത്തടി വീതിയിലുണ്ടായിരുന്ന പൊതുവഴി പ്രദേശവാസി അതിർത്തികെട്ടി കൈയേറിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉത്തരവിട്ടു.
കൈയേറ്റം നടന്ന വഴി പഞ്ചായത്തിലെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കൈയേറ്റത്തെ കുറിച്ചു വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ ലഭ്യമല്ല. അതേസമയം പരാതിക്കാരൻ കൈയേറ്റത്തെകുറിച്ചു വില്ലേജ് ഓഫീസർക്കും ആർഡിഒക്കും പരാതി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പരാതിയിൽ ആരോപിക്കുന്ന കൈയേറ്റത്തെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശിച്ചു. അഞ്ചൽ സ്വദേശി ബി.മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും. പൊതുവഴിയുടെ സമീപം 30 സെന്റ് വസ്തു സ്വന്തമായുള്ള വ്യക്തിയാണ് അതിർത്തി കെട്ടിയടച്ചതെന്നു പരാതിക്കാരൻ പറഞ്ഞു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ഉത്തരവ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ ഈ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കൻ സേനയ്ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതിനെത്തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. അന്താരാഷ്ട്ര കപ്പൽ പാതയിലൂടെ സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കണമെന്നതായിരുന്നു അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിബന്ധന.
District News
ഇളംദേശം: കൊന്തലാപ്പള്ളി പാടശേഖരത്തിലേക്ക് വയല്‍ ഉഴുതുമറിക്കാന്‍ ട്രാക്ടര്‍ ഇറങ്ങുന്ന വഴിയില്‍ കുളം കുഴിച്ച് റിംഗ് ഇറക്കി വഴി തടസപ്പെടുത്തിയതായി പരാതി. ഇതോടെ കൃഷി ചെയ്യുന്നതിനായി പാടശേഖരത്തിലേക്ക് ട്രാക്ടര്‍ ഇറക്കാന്‍ വഴിയില്ലാതായ കര്‍ഷകര്‍ ദുരിതത്തിലായി. പതിനഞ്ചിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയുടെ അരികിലായിട്ടാണ് കുളം കുഴിച്ചത്.
ഒട്ടേറെ വിദ്യാര്‍ഥികളും സ്കൂളില്‍ ഇതുവഴി പോകുന്നുണ്ട്. കുട്ടികളുടെ കാല് തെറ്റിയാല്‍ കുളത്തില്‍ വീഴുന്ന സ്ഥിതിയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വഴിയിലാണ് കുളം കുഴിച്ചത്.
വെള്ളിയാമറ്റം കൃഷി ഓഫീസറും പഞ്ചായത്തംഗവും പോലീസും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെ ഏക്കര്‍ കണക്കിനുള്ള കൊന്താല പള്ളി പാടശേഖരം തരിശായി പോകുന്ന അവസ്ഥയാണെന്ന് പാടശേഖരസമിതി അംഗങ്ങള്‍ പറഞ്ഞു. നവകേരള സദസില്‍ ഉള്‍പ്പെടെ നേരത്തേ വഴി തടസപ്പെടുത്തുന്നതാ യി പരാതി നല്‍കിയിരുന്നതാണ്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം വഴിയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളം കുഴിച്ചത്. ഇതിനെതിരേ ആര്‍ഡിഒക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പാടശേഖരസമിതി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.
മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.