x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി​യു​ടെ എക്സ് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത സം​ഭ​വം: അ​ഭി​ജി​ത് ദീ​പ്കെ​യോ​ട് ഇ​ന്നു ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം


Published: June 23, 2026 11:58 PM IST | Updated: June 23, 2026 11:58 PM IST

ന്യൂ​​ഡ​​ൽ​​ഹി: കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ (സി​​ജെ​​പി) എ​ക്സ് അ​​ക്കൗ​​ണ്ട് ബ്ലോ​​ക്ക് ചെ​​യ്ത വി​​ഷ​​യ​​ത്തി​​ൽ വാ​​ദം കേ​​ൾ​​ക്ക​​ലി​​നാ​​യി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ അ​​ഭി​​ജി​​ത് ദീ​​പ്കെ​​യോ​​ട് ഇ​​ന്നു ഹാ​​ജ​​രാ​​കാ​​ൻ നി​​ർ​​ദേ​​ശം.

കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു സി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധം അ​​ഞ്ചാം ദി​​വ​​സ​​ത്തേ​​ക്കു ക​​ട​​ക്കു​​മ്പോ​​ഴാ​​ണ് ദീ​​പ്കെ​​യോ​​ട് ഹാ​​ജ​​രാ​​കാ​​ൻ കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രാ​​ല​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ദീ​​പ്കെ നേ​​രി​​ട്ട് ഡ​​ൽ​​ഹി​​യി​​ലെ ഐ​​ടി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ആ​​സ്ഥാ​​ന​​ത്ത് ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​ണു നി​​ർ​​ദേ​​ശം. നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​യി​​രു​​ന്നു മേ​​യ് 21ന് ​​കേ​​ന്ദ്രം കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ എ​​ക്സ് അ​​ക്കൗ​​ണ്ട് ബ്ലോ​​ക്ക് ചെ​​യ്ത​​ത്.

രാ​​ജ്യ​​സു​​ര​​ക്ഷ​​യെ സം​​ബ​​ന്ധി​​ച്ചു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ മൂ​​ല​​മാ​​യി​​രു​​ന്നു ബ്ലോ​​ക്കെ​​ന്ന് സൂ​​ച​​ന​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും യ​​ഥാ​​ർ​​ഥ കാ​​ര​​ണം ഇ​​തു​​വ​​രെ വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

Tags : CJP X account blocked Abhijit Deepke

Recent News

Corehub Up