Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blocked

രണ്ടു കമ്പനികളുടെ കായം വിൽപന തടഞ്ഞു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ-​​​​ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​മു​​​​ഖ ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​വ​​​​റ​​​​സ്റ്റ് ഫു​​​​ഡ് പ്രൊ​​​​ഡ​​​​ക്‌​​​ട്സ്, ലാ​​​​ൽ​​​​ജി ഗോ​​​​ധു ആ​​​​ൻ​​​​ഡ് ക​​​​മ്പ​​​​നി എ​​​​ന്നി​​​​വ​​​​യു​​​​ടെ കാ​​​​യം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ൽ​​​​പ​​​​ന ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ൻ​​​​ഡ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ) നി​​​​രോ​​​​ധി​​​​ച്ചു.

എ​​​​വ​​​​റ​​​​സ്റ്റ് ക​​​​മ്പ​​​​നി​​​​യു​​​​ടെ കാ​​​​യം പൊ​​​​ടി​​​​യു​​​​ടെ​​​​യും അ​​​​തി​​​​ന്‍റെ വി​​​​വി​​​​ധ വേ​​​​രി​​​​യ​​​​ന്‍റു​​​ക​​​​ളു​​​​ടെ​​​​യും സാ​​​​മ്പി​​​​ളു​​​​ക​​​​ളി​​​​ൽ ആ​​​​ൽ​​​​ക്ക​​​​ഹോ​​​​ൾ സോ​​​​ള്യൂ​​​​ബി​​​​ൾ എ​​​​ക്സ്ട്രാ​​​​ക്‌​​​ടി​​​​ന്‍റെ അ​​​​ള​​​​വ് കു​​​​റ​​​​ഞ്ഞ പ​​​​രി​​​​ധി​​​​യാ​​​​യ അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു പ​​​​ക​​​​രം 0.00 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ തെ​​​​ളി​​​​ഞ്ഞു.

ക​​​​മ്പ​​​​നി​​​​യു​​​​ടെ മ​​​​ഞ്ഞ കാ​​​​യം, ക​​​​റു​​​​ത്ത കാ​​​​യം എ​​​​ന്നി​​​​വ​​​​യും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. മു​​​​ന്പ് എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ ചി​​​​ക്ക​​​​ൻ മ​​​​സാ​​​​ല, ഗ​​​​രം മ​​​​സാ​​​​ല, എ​​​​ഗ്ഗ് ക​​​​റി പൗ​​​​ഡ​​​​ർ എ​​​​ന്നി​​​​വ​​​​യി​​​​ൽ ഉ​​​​പ്പി​​​​ന്‍റെ​​​​യും മ​​​​സാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ള​​​​വ് ലേ​​​​ബ​​​​ലി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത പ്ര​​​​ശ്ന​​​​ങ്ങ​​​​ളും അ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​വ​​​​റ​​​​സ്റ്റി​​​​ന്‍റെ കാ​​​​യം ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ൽ​​​​പ​​​​ന ഇ​​​​നി ഒ​​​​രു അ​​​​റി​​​​യി​​​​പ്പ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ​​​യാ​​​ണ് എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ ത​​​​ട​​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​​ത്.

District News

പൊ​തു​വ​ഴി കെ​ട്ടി​യ​ട​ച്ചു: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ല്ലം : ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ക​രു​ന്ന​മ്പ്ര ഏ​ല​യി​ലേ​ക്കു പ​ത്ത​ടി വീ​തി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​തു​വ​ഴി പ്ര​ദേ​ശ​വാ​സി അ​തി​ർ​ത്തി​കെ​ട്ടി കൈ​യേ​റി​യെ​ന്ന് ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി.​ഗീ​ത ഉ​ത്ത​ര​വി​ട്ടു.

കൈ​യേ​റ്റം ന​ട​ന്ന വ​ഴി പ​ഞ്ചാ​യ​ത്തി​ലെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ലെ​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. കൈ​യേ​റ്റ​ത്തെ​ കു​റി​ച്ചു വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ ല​ഭ്യ​മ​ല്ല. അ​തേ​സ​മ​യം പ​രാ​തി​ക്കാ​ര​ൻ കൈ​യേ​റ്റ​ത്തെ​കു​റി​ച്ചു വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും ആ​ർ​ഡി​ഒ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന കൈ​യേ​റ്റ​ത്തെ​ കു​റി​ച്ച് വ്യ​ക്ത​മാ​യ റി​പ്പോ​ർ​ട്ട് അ​ടു​ത്ത സി​റ്റിം​ഗി​ൽ ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നേ​രി​ട്ട് ഹാ​ജ​രാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ നി​ർ​ദേശി​ച്ചു. അ​ഞ്ച​ൽ സ്വ​ദേ​ശി ബി.മോ​ഹ​ന​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​റ്റിം​ഗ് തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പൊ​തു​വ​ഴി​യു​ടെ സ​മീ​പം 30 സെ​ന്‍റ് വ​സ്തു സ്വ​ന്ത​മാ​യു​ള്ള വ്യ​ക്തി​യാ​ണ് അ​തി​ർ​ത്തി കെ​ട്ടി​യ​ട​ച്ച​തെ​ന്നു പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു.

 

International

ഹോ​ർ​മു​സി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യും; യു​എ​സ് നാ​വി​ക​സേ​ന​യ്ക്ക് ഉ​ത്ത​ര​വ് ന​ൽ​കി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യാ​നും ഉ​പ​രോ​ധി​ക്കാ​നും യു​എ​സ് നാ​വി​ക​സേ​ന​യ്ക്ക് ഉ​ത്ത​ര​വ് ന​ൽ​കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് ടോ​ൾ ന​ൽ​കു​ന്ന ഒ​രു ക​പ്പ​ലി​നെ​യും അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ ഈ ​ന​ട​പ​ടി ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൈ​നു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ നാ​വി​ക​സേ​ന ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നും അ​മേ​രി​ക്ക​ൻ സേ​ന​യ്ക്കോ സ​മാ​ധാ​ന​പ​ര​മാ​യ യാ​ത്ര ന​ട​ത്തു​ന്ന ക​പ്പ​ലു​ക​ൾ​ക്കോ നേ​രെ ഇ​റാ​ൻ വെ​ടി​യു​തി​ർ​ത്താ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്കം. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ പാ​ത​യി​ലൂ​ടെ സ്വ​ത​ന്ത്ര​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന നി​ബ​ന്ധ​ന.

District News

പാ​ട​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ മാ​ര്‍​ഗ​മി​ല്ല; കു​ളം കു​ഴി​ച്ച് വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന്

ഇ​ളം​ദേ​ശം: കൊ​ന്ത​ലാ​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വ​യ​ല്‍ ഉ​ഴു​തു​മ​റി​ക്കാ​ന്‍ ട്രാ​ക്ട​ര്‍ ഇ​റ​ങ്ങു​ന്ന വ​ഴി​യി​ല്‍ കു​ളം കു​ഴി​ച്ച് റിം​ഗ് ഇ​റ​ക്കി വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ഇ​തോ​ടെ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ട്രാ​ക്ട​ര്‍ ഇ​റ​ക്കാ​ന്‍ വ​ഴി​യി​ല്ലാ​താ​യ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​യി. പ​തി​ന​ഞ്ചി​ലേ​റെ കു​ടും​ബ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ന​ട​പ്പുവ​ഴി​യു​ടെ അ​രി​കി​ലാ​യി​ട്ടാ​ണ് കു​ളം കു​ഴി​ച്ച​ത്.

ഒ​ട്ടേ​റെ വി​ദ്യാ​ര്‍​ഥി​ക​ളും സ്‌​കൂ​ളി​ല്‍ ഇതുവഴി പോ​കു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ കാ​ല്‍ തെ​റ്റി​യാ​ല്‍ കു​ള​ത്തി​ല്‍ വീ​ഴു​ന്ന സ്ഥി​തി​യാ​ണ്. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ഴി​യി​ലാ​ണ് കു​ളം കു​ഴി​ച്ച​ത്.

വെ​ള്ളി​യാ​മ​റ്റം കൃ​ഷി ഓ​ഫീ​സ​റും പ​ഞ്ചാ​യ​ത്തം​ഗ​വും പോ​ലീ​സും ഉ​ള്‍​പ്പെ​ടെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചെ​ങ്കി​ലും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ ഏ​ക്ക​ര്‍ ക​ണ​ക്കി​നു​ള്ള കൊ​ന്താ​ല പ​ള്ളി പാ​ട​ശേ​ഖ​രം ത​രി​ശാ​യി പോ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് പാ​ട​ശേ​ഖ​രസ​മി​തി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​ല്‍ ഉ​ള്‍​പ്പെ​ടെ നേ​ര​ത്തേ വ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ യി ​പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​ണ്.

ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​യി​ല്‍ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ളം കു​ഴി​ച്ച​ത്. ഇ​തി​നെ​തി​രേ ആ​ര്‍​ഡി​ഒ​ക്ക് പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പാ​ടശേ​ഖ​രസ​മി​തി.

National

ജ​മ്മു കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​ർ - ഉ​റി ദേ​ശീ​യ​പാ​ത​യി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ. ഉ​റി സ​ബ്ഡി​വി​ഷ​ൻ മേ​ഖ​ല​യി​ലെ ഇ​ക്കോ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് ഇ​തി​ലെ സ​ഞ്ചി​രി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ട​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Latest News

Corehub Up