കേന്ദ്ര മന്ത്രിസഭായോഗം (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: ഗ്രീന്‍ എനര്‍ജി കോറിഡോര്‍ മൂന്നാം ഘട്ട പദ്ധതിക്ക് (ജിഇസി-III) കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 135 ജിഗാവാട്ട് വരെയുള്ള പുനരുപയോഗ ഊര്‍ജം വിതരണം ചെയ്യുന്നതിനായി അന്തര്‍-സംസ്ഥാന പ്രസരണ ശൃംഖലയെ ഇത് ശക്തിപ്പെടുത്തും. 2032-33 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ആകെ ചെലവ് 1,86,405 കോടി രൂപയാണ്.
ഇതില്‍ ജിഇസി-മൂന്നിന് കീഴിലുള്ള അന്തര്‍-സംസ്ഥാന പ്രസരണ ശൃംഖലയുടെ വികസനത്തിനായി 1,36,378 കോടി രൂപയും, 50 ജിഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ക്കായി 50,000 കോടി രൂപയും ഉള്‍പ്പെടുന്നു. 54,082 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക സഹായമാണ് പദ്ധതിക്ക് നല്‍കുന്നത്.
ഈ കേന്ദ്ര സാമ്പത്തിക സഹായം അന്തര്‍-സംസ്ഥാന പ്രസരണ നിരക്കുകള്‍ കുറയ്ക്കുന്നതിനും തന്മൂലം വൈദ്യുതി നിരക്ക് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും സഹായിക്കും. 2035ഓടെ 900 ജിഗാവാട്ട് നോണ്‍-ഫോസില്‍ ഇന്ധനശേഷി നേടുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ പദ്ധതി സഹായിക്കും.
അതായത് കല്‍ക്കരി, പെട്രോളിയം ഇന്ധനങ്ങളല്ലാതെ സൗരോര്‍ജം, കാറ്റാടി യന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള നോണ്‍ ഫോസില്‍ ഇന്ധനങ്ങളിലൂടെയാണ് ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്നത്.
Tags : Approval GreenEnergy Corridor PhaseIII Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash