x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്ത​യ​ച്ച സി​യാ​ന മ​നോ​ജി​ന് ച​ക്ക​ര​മു​ത്തം ന​ല്‍​കി പൊ​ലിസ് അ​ങ്കി​ള്‍

വെബ്ഡെസ്ക്
Published: October 1, 2026 02:28 AM IST | Updated: October 1, 2026 02:28 AM IST

അ​ഞ്ചാം​ക്ലാ​സു​കാ​രി സി​യാ​ന മ​നോ​ജി​നെ ആശ്ലേ​ഷി​ക്കു​ന്ന ഡി​വൈ​എ​സ്പി അ​ഷാ​ദ് സ​ദാ​നന്ദ​ന്‍.

ച​ങ്ങ​നാ​ശേ​രി: ത​നി​ക്ക് ക​ത്ത​യ​ച്ച അ​ഞ്ചാം​ക്ലാ​സു​കാ​രി സി​യാ​ന മ​നോ​ജി​ന് ച​ക്ക​ര​മു​ത്തം സ​മ്മാ​നി​ച്ച് പൊ​ലി​സ് അ​ങ്കി​ള്‍.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ലെ 66 സ്‌​കൂ​ളു​ക​ളി​ലെ 23,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ ക​ത്തു​ക​ള്‍ എ​ഴു​തി അ​യ​യ്ക്കു​ന്ന പ​രി​പാ​ടി​യു​ടെ അ​തി​രൂ​പ​താത​ല ഉ​ദ്ഘാ​ട​ന വേ​ദി​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്.

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ച​മ്രം​പ​ട​ഞ്ഞി​രു​ന്ന കു​ട്ടി​ക​ളു​ടെ ന​ട​വി​ലൂ​ടെ പോ​സ്റ്റ്‌വു​മ​ണി​ന്‍റെ വേ​ഷം​ധ​രി​ച്ച കു​ട്ടി സൈ​ക്കി​ളി​ല്‍ എ​ത്തി.

പോ​സ്റ്റ്‌വു​മ​ണ​ന്‍ ക​ത്ത് ഉ​ദ്ഘാ​ട​ക​നാ​യ ഡി​വൈ​എ​സ്പി അ​ഷാ​ദ് സ​ദാ​ന​ന്ദ​ന് കൈ​മാ​റി. ആ​രാ​ണ് ഈ ​ക​ത്തെ​ഴു​തി​യ​തെ​ന്ന് ഡി​വൈ​എ​സ്പി ചോ​ദി​ച്ച​പ്പോ​ള്‍ സി​യാ​ന മ​നോ​ജ് ഓ​ടി​യെ​ത്തി. അ​പ്പോ​ഴാ​ണ് ഡി​വൈ​എ​സ്പി സി​യാ​ന​യെ ആ​ശ്ലേ​ഷി​ച്ച​ത്.

സി​യാ​ന അ​യ​ച്ച ക​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം:

ബ​ഹു​മാ​ന​പ്പെ​ട്ട സാ​ര്‍,
ഞാ​ന്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സി​യാ​ന മ​നോ​ജ് ആ​ണ്. ച​ങ്ങ​നാ​ശേ​രി​യി​ലെ പൊലിസ് ആ​ന്‍റി​മാ​രും അ​ങ്കി​ളു​മാ​രും ന​മ്മു​ടെ നാ​ടി​ന് ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ള്‍​ക്ക് ഒ​ത്തി​രി ന​ന്ദി.

എ​ങ്കി​ലും ഒ​രു കാ​ര്യം ഓ​ര്‍​മിപ്പി​ക്ക​ട്ടെ. വൈ​കു​ന്നേ​രം സ്‌​കൂ​ള്‍ വി​ടു​ന്ന സ​മ​യം റെ​യി​ല്‍​വേ പ​രി​സ​ര​ത്തും സ്‌​കൂ​ളി​ന് മു​മ്പി​ലും ധാ​രാ​ളം ആ​ണ്‍​കു​ട്ടി​ക​ള്‍ കൂ​ട്ടംകൂ​ടി നി​ല്‍​ക്കു​ന്ന​താ​യി കാ​ണു​ന്നു.

അ​നാ​വ​ശ്യ​മാ​യി ചു​റ്റിത്തി​രി​യു​ന്ന​വ​രെ അ​വി​ടെനി​ന്ന് പ​റ​ഞ്ഞു​വി​ടാ​ന്‍ അ​ങ്ങ് സ​ഹാ​യി​ക്കു​മ​ല്ലോ. അ​ങ്ങ് നേ​തൃ​ത്വം ന​ല്‍​കു​ന്നഎ​ല്ലാ തൂ​ഫാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ആ​ശം​സ​ക​ള്‍. ന​ന്ദി.

29/09/2026 സ​സ്‌​നേ​ഹം
ച​ങ്ങ​നാ​ശേ​രി സി​യാ​ന മ​നോ​ജ്

Tags : PoliceUncle LovingKiss SiyanaManoj Letter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up