മന്ത്രി എം.ലിജു
തിരുവനന്തപുരം: കള്ളുഷാപ്പുകൾ പ്രവർത്തിക്കാനുള്ള ദുരപരിധിയിലെ വിവേചനം മാറ്റണമെന്ന് കള്ളു ഷാപ്പ് ലൈസൻസികൾ ആവശ്യപ്പെട്ടു. പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ലിജു വിളിച്ച ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഫോർ സ്റ്റാർ വരെയുള്ള ബാറുകൾക്ക് 200 മീറ്ററും ഫൈവ് സ്റ്റാറും മുകളിലേക്കുമുള്ളവയ്ക്ക് 50 മീറ്റർ പരിധിയുമുള്ളപ്പോൾ കള്ളുഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററാണ്.
താരതമ്യേന ലഹരി കുറവുള്ള കള്ളിനോട് കാട്ടുന്ന വിവേചനമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി. കള്ളുഷാപ്പുകൾക്ക് ബാർ ലൈസൻസ് മോഡലിൽ സ്ഥിരം ലൈസൻസ് അനുവദിക്കുക, ഷാപ്പുകളുടെ പ്രവർത്തന പുനഃക്രമീകരിക്കുക തുടങ്ങിയ 17 ഓളം ആവശ്യങ്ങളും അവർ ഉന്നയിച്ചു.
ബ്രൂവറി, ഡിസ്റ്റിലറി പ്രതിനിധികൾ, കള്ളു മേഖലയിലെ തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരുമായും ഇന്നലെ മന്ത്രി ചർച്ച നടത്തി.
Tags : ToddyShop Licensees Discrimination Demand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash