Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discrimination

യു​ജി​സി​യു​ടെ ജാ​തി​വി​വേ​ച​ന വി​രു​ദ്ധ ച​ട്ട​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കും: കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജാ​​​​തി​​​​വി​​​​വേ​​​​ച​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​ജി​​​​സി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ൾ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്രം ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഈ​​​വ​​​ർ​​​ഷം ​യു​​​​ജി​​​​സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഒ​​​​രു​​​​വി​​​​ഭാ​​​​ഗം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ആ​​​​ശ​​​​ങ്ക​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ണാ​​​​യ​​​​ക നീ​​​​ക്കം.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്നും ഒ​​​​രു​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും അ​​​​തൃ​​​​പ്തി​​​യു​​​​ണ്ടാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​വേ​​​​ണ്ടി സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ജാ​​​​തി​​​​വി​​​​വേ​​​​ച​​​​ന വി​​​​രു​​​​ദ്ധ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഒ​​​​രു​​​കൂ​​​​ട്ടം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി.

യു​​​​ജി​​​​സി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച പു​​​​തി​​​​യ ച​​​​ട്ട​​​​ത്തി​​​​ലെ പ​​​​രാ​​​​തി​​​​പ​​​​രി​​​​ഹാ​​​​ര സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് ജ​​​​ന​​​​റ​​​​ൽ വി​​​​ഭാ​​​​ഗം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​ത് വി​​​​വേ​​​​ച​​​​ന​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​വ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് സ്റ്റേ ​​​​ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി ഇ​​​​ട​​​​ക്കാ​​​​ല​​​​ത്തേ​​​​ക്ക് 2012ലെ ​​​​ച​​​​ട്ട​​​​ങ്ങ​​​​ൾ തു​​​​ട​​​​രാ​​​​നാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ന്ന​​​​ത്തെ നി​​​​ർ​​​​ദേ​​​​ശം.

District News

കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന കേ​ന്ദ്രം അ​വ​സാ​നി​പ്പി​ക്ക​ണം: കെ.​ആ​ർ. ജ​യ​രാ​ജ്

പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യും സാ​ന്പ​ത്തി​ക വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജ​യ​രാ​ജ്. സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യി കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട 27 കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​യി​ല്ല.

ഇ​ത്ര​യും അ​വ​ഗ​ണ​ന ആ​ദ്യ​മാ​ണ്. കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ സ​ത്യ​സ​ന്ധ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ യു​ഡി​എ​ഫും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വും ത​യാ​റാ​കു​ന്നി​ല്ല.

ഇ​ട​തു​മു​ന്ന​ണി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ക​സ​ന​ന​യ​ത്തി​ന് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ശ​ശി​കു​മാ​ർ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശ​ര​ത്കു​മാ​ർ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്-​ബി ജി​ല്ലാ പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ഷൈ​ജ മ​ഗേ​ഷ്, പാ​ർ​ട്ടി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ. വി​ശ്വം​ഭ​ര​ൻ, കെ.​ജി. അ​രു​ണ്‍, സി.​ആ​ർ. പ്ര​ദീ​പ്, ഷി​ബി ത​ന്പാ​ൻ, സൗ​മ്യ ജോ​ണ്‍​സ​ണ്‍, ജോ​സ​ഫ്, സി.​കെ. അ​നു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ദീപക്കിന്‍റെ മരണം; യു​​വ​​തി​​ക്ക് ഒ​​രു ഭാ​​വ​​വ്യ​​ത്യാ​​സ​​വു​​മി​​ല്ല: ഭാ​​ഗ്യ​​ല​​ക്ഷ്മി

തിരുവനന്തപുരം: സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വീ​​ഡി​​യോ ദൃ​​ശ്യം പ്ര​​ച​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​പ​​മാ​​ന ഭാ​​ര​​ത്തി​​ലാ​​യ യു​​വാ​​വ് ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ല്‍ ഡ​​ബ്ബിം​​ഗ് ആ​​ര്‍ട്ടി​​സ്റ്റ് ഭാ​​ഗ്യ​​ല​​ക്ഷ്മി ധാ​​ര്‍മി​​ക രോ​​ഷ​​മാ​​ണു പ​​ങ്കു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. “ബ​​സി​​ല്‍ യാ​​ത്ര ചെ​​യ്യു​​ന്ന മി​​ക്ക സ്ത്രീ​​ക​​ളും അ​​നു​​ഭ​​വി​​ക്കു​​ന്ന ഒ​​രു സ​​ങ്ക​​ട​​മാ​​ണ് തോ​​ണ്ട​​ലും മു​​ട്ട​​ലും. പ​​ല​​രും ഉ​​റ​​ക്കെ പ്ര​​തി​​ക​​രി​​ക്കാ​​റു​​ണ്ട്, കൈ യേറ്റം പോ​​ലും ചെ​​യ്യാ​​റു​​ണ്ട്.

ചി​​ല​​ര്‍ ഭ​​യ​​ന്ന് അ​​വി​​ടെ​​നി​​ന്നു മാ​​റി പോ​​കാ​​റു​​ണ്ട്. ഇ​​വി​​ടെ​​യും അ​​യാ​​ള്‍ മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന് ഈ ​​പെ​​ണ്‍കു​​ട്ടി​​ക്ക് ഉ​​റ​​പ്പു​​ണ്ടെ​​ങ്കി​​ല്‍ ഈ ​​വീ​​ഡി​​യോ എ​​ടു​​ക്കാ​​ന്‍ കാ​​ണി​​ച്ച ധൈ​​ര്യം അ​​യാ​​ള്‍ക്കെ​​തി​​രേ ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​നുംകൂ​​ടി കാ​​ണി​​ക്ക​​ണ​​മാ​​യി​​രു​​ന്നു.

ഒ​​രാ​​ള്‍ ന​​മു​​ക്കി​​ഷ്ട​​മ​​ല്ലാ​​ത്ത രീ​​തി​​യി​​ല്‍ പെ​​രു​​മാ​​റു​​മ്പോ​​ള്‍, ശ​​രീ​​ര​​ത്തി​​ല്‍ സ്പ​​ര്‍ശി​​ക്കു​​മ്പോ​​ള്‍ ന​​മ്മു​​ടെ ഭാ​​വ​​ത്തി​​ല്‍ പെ​​രു​​മാ​​റ്റ​​ത്തി​​ല്‍ അ​​ത് പ്ര​​ക​​ട​​മാ​​കും.
പ​​ക്ഷേ ഈ ​​വീ​​ഡി​​യോ​​യി​​ല്‍ യാ​​തൊ​​രു ഭാ​​വ വ്യ​​ത്യാ​​സ​​വു​​മി​​ല്ലാ​​തെ വി​​ഡി​​യോ എ​​ടു​​ക്കു​​ന്ന സ്ത്രീ ​​എ​​ന്താ​​ണ് യ​​ഥാ​​ര്‍ഥ​​ത്തി​​ല്‍ ഉ​​ദ്ദേ​​ശി​​ച്ച​​ത്?

ഒ​​രു ആ​​രോ​​പ​​ണം വൈ​​റ​​ലാ​​കു​​മ്പോ​​ള്‍ ഒ​​രു ജീ​​വി​​തം മൗ​​ന​​മാ​​യി ത​​ക​​രു​​ന്നു. കു​​റ്റം ചെ​​യ്ത​​വ​​ര്‍ ശി​​ക്ഷി​​ക്ക​​പ്പെ​​ട​​ണം. നി​​ര​​പ​​രാ​​ധി​​ക്ക് നീ​​തി കി​​ട്ട​​ണം.

ഒ​​രാ​​ളു​​ടെ നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​ന്‍, വി​​ശ്വ​​സി​​പ്പി​​ക്കാ​​ന്‍ ആ ​​വ്യ​​ക്തി​​ക്ക് സ്വ​​ന്തം ജീ​​വ​​ന്‍ ന​​ല്‍കേ​​ണ്ടി​​വ​​രു​​ന്നു. അ​​യാ​​ള്‍ മ​​രി​​ച്ചി​​ല്ലാ​​യി​​രു​​ന്നു എ​​ങ്കി​​ല്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലെ ജ​​ഡ്ജി​​മാ​​ര്‍ ര​​ണ്ട് വി​​ഭാ​​ഗ​​മാ​​യേ​​നെ.

വീ​​ഡി​​യോ വ​​ന്ന ഉ​​ട​​നെ അ​​യാ​​ള്‍ക്കെ​​തി​​രേ ന​​ട​​ന്ന വ്യാ​​പ​​ക​​മാ​​യ ആ​​ക്ര​​മ​​ണം താ​​ങ്ങാ​​നാ​​കാ​​തെ​​യാ​​ണ​​ല്ലോ അ​​യാ​​ള്‍ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. അ​​പ്പോ​​ള്‍ ആ ​​പെ​​ണ്ണി​​നും അ​​വ​​രു​​ടെ വീ​​ഡി​​യോ ക​​ണ്ട ഉ​​ട​​നെ താ​​ഴെ വ​​ന്ന് അ​​യാ​​ളെ തെ​​റി വി​​ളി​​ച്ച​​വ​​രും അ​​യാ​​ളു​​ടെ മ​​ര​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​ണ്. വൈ​​റ​​ല്‍ ആ​​വാ​​ന്‍ വേ​​ണ്ടി എ​​ന്ത് നെ​​റി​​കേ​​ടും കാ​​ണി​​ക്കു​​ന്ന ചി​​ല മ​​നു​​ഷ്യ​​രു​​ടെ കൂ​​ട്ട​​ത്തി​​ല്‍ ചി​​ല സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളും ഉ​​ണ്ട്’’

National

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം വർധിക്കുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ജാ​​​തിവി​​​വേ​​​ച​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. യു​​​ജി​​​സി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക്കും സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ൽ​​​കി​​​യ ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​വി​​​വ​​​രം. 2019-20 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 173 പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ 2023-24 ൽ 378 ​​​ആ​​​യി ഉ​​​യ​​​ർ​​​ന്നു. 118.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാണു​​​ണ്ടാ​​​യ​​​ത്.

2019-20 മു​​​ത​​​ൽ 2023-24 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ രാ​​​ജ്യ​​​ത്തെ 704 സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നും 1,553 കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി യു​​​ജി​​​സി​​​ക്ക് 1160 പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചു. ഇ​​​തി​​​ൽ 1052 പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, തീ​​​ർ​​​പ്പാ​​​ക്കാ​​​ത്ത പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം 2019-20ലെ 18​​​ൽ​​​നി​​​ന്ന് 2023-24 ആ​​​യ​​​പ്പോ​​​ൾ 108 ആ​​​യി വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും ജാ​​​തി​​​വി​​​വേ​​​ച​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന് സ്ഥാ​​​പി​​​ച്ച വി​​​വി​​​ധ സെ​​​ല്ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​വ​​​ബോ​​​ധ​​​മു​​​ണ്ടാ​​​യ​​​ത് പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി ക​​​രു​​​തു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ത​​​ര​​​ത്തി​​​ൽ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കു​​​ന്നു​​​വെ​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന വാ​​​ദ​​​വു​​​മു​​​ണ്ട്. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മി​​​ക്ക പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സെ​​​ല്ലു​​​ക​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യോ കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യോ കീ​​​ഴി​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് സെ​​​ല്ലു​​​ക​​​ളു​​​ടെ അം​​​ഗ​​​ങ്ങ​​​ളെ​​​ന്നും ഇ​​​തു പ്ര​​​ത്യേ​​​കി​​​ച്ച് ഗു​​​രു​​​ത​​​ര​​​മാ​​​യ കേ​​​സു​​​ക​​​ളി​​​ലെ നി​​​ഷ്പ​​​ക്ഷ​​​ത പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ചി​​​ല​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

2016ൽ ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി രോ​​​ഹി​​​ത് വെ​​​മു​​​ല​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കാ​​​ന്പ​​​സു​​​ക​​​ളി​​​ലെ ജാ​​​തി​​​വി​​​വേ​​​ച​​​നം രാ​​​ജ്യ​​​വ്യാ​​​പ​​​ക ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്. പി​​​ന്നീ​​​ട് വി​​​ഷ​​​യം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ​​​ത്തി. തു​​​ട​​​ർ​​​ന്ന് 2012ലെ ​​​ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴി​​​ലു​​​ള്ള ജാ​​​തി​​​വി​​​വേ​​​ച​​​ന പ​​​രാ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ യു​​​ജി​​​സി​​​ക്കു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തോ​​​ടെ​​​യാ​​​ണു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ജാ​​​തി​​​വി​​​വേ​​​ച​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

Kerala

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജാ​തി അ​ധി​ക്ഷേ​പം; അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: മ​ന്ത്രി ആ​ര്‍.​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജാ​തി അ​ധി​ക്ഷേ​പ​മെ​ന്ന പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രി ആ​ര്‍.​ബി​ന്ദു ഉ​ത്ത​ര​വി​ട്ടു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സം​സ്‌​കൃ​ത വ​കു​പ്പ് മേ​ധാ​വി​യി​ല്‍ നി​ന്ന് ജാ​തി അ​ധി​ക്ഷേ​പം നേ​രി​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പി​എ​ച്ച്ഡി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന വി​പി​ന്‍ വി​ജ​യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ ഡോ.​സി.​എ​ന്‍.​വി​ജ​യ​കു​മാ​രി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി​സി​ക്കും ര​ജി​സ്ട്രാ​ര്‍​ക്കും നി​ര്‍​ദേ​ശ​വും ന​ല്‍​കി. സം​ഭ​വം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കും അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​യാ​യ ഫാ​ക്ക​ല്‍​റ്റി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​നൗ​ചി​ത്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​സി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up