x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീറോമലബാർ സഭയിൽ മിഷൻ മാസാചരണത്തിനു തുടക്കം

വെബ്ഡെസ്ക്
Published: October 1, 2026 02:48 AM IST | Updated: October 1, 2026 02:48 AM IST

സീ​​​​റോമ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ നി

കൊ​​​​ച്ചി: സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ മി​​​​ഷ​​​​ൻ മാ​​​​സ​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കും. മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ തി​​​​രി തെ​​​​ളി​​​​ച്ചാ​​​​ണ് മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്. മാ​​​​മ്മോ​​​​ദീ​​​​സ സ്വീ​​​​ക​​​​രി​​​​ച്ച ഓ​​​​രോ​​​​രു​​​​ത്ത​​​​രും പ്രേ​​​​ഷി​​​​ത​​​​രാ​​​​ണെ​​​​ന്ന ബോ​​​​ധ്യ​​​​ത്തി​​​​ൽ വ്യ​​​​ക്തി, കു​​​​ടും​​​​ബ, സ​​​​ഭാ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ്രേ​​​​ഷി​​​​ത​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ സി​​​​ന​​​​ഡ് സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണ പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു. തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​യി​​​​ച്ചു. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ മി​​​​ഷ​​​​ൻ ക​​​​മ്മി​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് എ​​​​ലു​​​​വ​​​ത്തി​​​​ങ്ക​​​​ൽ, സി​​​​സ്റ്റ​​​​ർ ലി​​​​സ്യു തെ​​​​രേ​​​​സ് എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. വി​​​​വി​​​​ധ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ജ​​​​ർ സു​​​​പ്പീ​​​​രി​​​​യ​​​​ർ​​​​മാ​​​​ർ, വൈ​​​​ദി​​​​ക​​​​ർ, സ​​​​ന്യ​​​​സ്ത​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

2024ൽ ​​​​പാ​​​​ലാ​​​​യി​​​​ൽ ന​​​​ട​​​​ന്ന മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ അ​​​​സം​​​​ബ്ലി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ആ​​​​ച​​​​രി​​​​ച്ചി​​​​രു​​​​ന്ന മി​​​​ഷ​​​​ൻ വാ​​​​രം ഒ​​​​ക്‌ടോ​​​​ബ​​​​ർ മു​​​​ഴു​​​​വ​​​​ൻ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന മി​​​​ഷ​​​​ൻ മാ​​​​സ​​​​മാ​​​​യി മാ​​​​റ്റി​​​​യ​​​​ത്. ആ​​​​ഗോ​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ​​​​യും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ​​​​യും ഓ​​​​രോ രൂ​​​​പ​​​​ത​​​​യു​​​​ടെ​​​​യും മി​​​​ഷ​​​​ൻ, ഇ​​​​ട​​​​വ​​​​ക, കു​​​​ടും​​​​ബം, വ്യ​​​​ക്തി എ​​​​ന്നീ നാ​​​​ലു ത​​​​ല​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ഗോ​​​​ള മി​​​​ഷ​​​​ൻ ഞാ​​​​യ​​​​റി​​​​ന്‍റെ ശ​​​​താ​​​​ബ്‌​​​​ദി

1926ൽ ​​​​ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ആ​​​​ഗോ​​​​ള മി​​​​ഷ​​​​ൻ ഞാ​​​​യ​​​​റി​​​​ന്‍റെ നൂ​​​​റാം വാ​​​​ർ​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന വ​​​​ർ​​​​ഷ​​​​മാ​​​​ണ് 2026 എ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ പി​​​​ആ​​​​ർ​​​​ഒ ഫാ. ​​​​ടോം ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട് പ​​​​റ​​​​ഞ്ഞു. മി​​​​ഷ​​​​നെ അ​​​​റി​​​​യു​​​​ക, മി​​​​ഷ​​​​ന​​​​റി​​​​യാ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​ണു മി​​​​ഷ​​​​ൻ മാ​​​​സാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ മു​​​​ദ്രാ​​​​വാ​​​​ക്യം.

Tags : MissionMonth Observance SyroMalabarChurch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up