Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SyroMalabarChurch

Europe

മാർത്തോമാ പൈതൃകത്തിന്‍റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം; പത്ത് വർഷങ്ങൾ പിന്നിട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത

ബർമിംഗ്ഹാം: കുടിയേറ്റത്തോടൊപ്പം, ജീവശ്വാസം പോലെ ബ്രിട്ടന്‍റെ മണ്ണിലേക്ക് സത്യവിശ്വാസവും കൂടെ കൊണ്ടുപോന്ന ഒരു സമൂഹം തങ്ങൾക്കു തലമുറകളായി പകർന്നുകിട്ടിയ വിശ്വാസത്തിന്‍റെ തിരിനാളം അണയാതെ കാത്തുസൂക്ഷിച്ചും അതിന്‍റെ വെളിച്ചം വരുംതലമുറകളിലേക്ക് പകർന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അനുഗ്രഹസമൃദ്ധമായ പത്തു വർഷങ്ങൾ പിന്നിടുന്നു.

ദൈവപരിപാലനവും സമർപ്പിതമായ അജപാലനശുശ്രൂഷയും അൽമായരുടെ സജീവ പങ്കാളിത്തവും ചേർന്നെഴുതിയ ഈ ദശവത്സരചരിത്രം, ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തിൽ സീറോമലബാർ സമൂഹം കൈവരിച്ച വളർച്ചയുടെ സാക്ഷ്യമാണ്. എൺപതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനമായി വളർന്ന രൂപത, മാർത്തോമാശ്ലീഹായിൽനിന്നു പകർന്നുകിട്ടിയ പൈതൃകത്തിൽ വേരുറപ്പിച്ച് പുതിയ പ്രേഷിതവഴികളിലേക്ക് ചുവടുവയ്ക്കുകയാണ്.

 

Kerala

സീറോമലബാർ സഭാതാരം അവാർഡ് സന്തോഷ് കരുമാത്രയ്ക്കും ജേക്കബ് പൈനാടത്തിനും

കൊച്ചി: സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്കുന്ന അല്മായർക്കായി സീറോമലബാർ മെത്രാൻ സിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശൂർ അതിരൂപതാംഗമായ സന്തോഷ്‌ കരുമാത്രയെയും എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തിനെയും മെത്രാൻ സിനഡ് തെരഞ്ഞെടുത്തു.

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള നാമനിർദേശങ്ങൾ ഇത്തരം അവാർഡുകൾ നല്‌കുന്നതിനായുള്ള സിനഡൽ കമ്മിറ്റി പഠിക്കുകയും മെത്രാൻ സിനഡിൽ അവതരിപ്പിക്കുകയുംചെയ്തിരുന്നു. ഓഗസ്റ്റ് 17 നു കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ച സീറോ മലബാർ സഭയുടെ മുപ്പത്തിനാലാമതു മെത്രാൻ സിനഡിന്‍റെ രണ്ടാം സമ്മേളനമാണ് ഇരുവ രെയും ഈ അവാർഡിന് അർഹരായി കണ്ടെത്തിയത്.
2027 ജൂലൈ മൂന്നിനു സഭാകേന്ദ്രത്തിൽ നടക്കുന്ന ദുക്റാന-സഭാദിനാഘോഷങ്ങളിൽ അവാർഡ് നൽകും.

Kerala

കോട്ടയം അതിരൂപതയ്ക്ക് ധന്യനിമിഷം; ഫാ. തോമസ് ആനിമൂട്ടിൽ സഹായ മെത്രാൻ

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ നി​യ​മി​ത​നാ​യി. നി​യ​മ​ന ഉ​ത്ത​ര​വ് സീ​റോ മ​ല​ബാ​ർ സി​ന​ഡ് ന​ട​ക്കു​ന്ന കാ​ക്ക​നാ​ട്ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലും റോ​മി​ലും ഒ​രേ സ​മ​യം വാ​യി​ച്ചു.

കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ ആ​യി ശു​ശ്രൂ​ഷ ചെ​യ്തു വ​ര​വേ​യാ​ണ് പു​തി​യ നി​യോ​ഗം. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യ കോ​ട്ട​യം അ​തി​രൂ​പ​ത​യി​ൽ ഇ​തോ​ടെ മൂ​ന്നു സ​ഹാ​യ മെ​ത്രാ​ൻ​മാ​രാ​യി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു സ​ഹാ​യ മെ​ത്രാ​ൻ​മാ​ർ.

ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ ആ​നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് പു​തി​യ ബി​ഷ​പ്. പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​യി 1962 ജ​നു​വ​രി 13ന് ​ജ​നി​ച്ച ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ളി​ലെ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. കോ​ട്ട​യം സ്റ്റ​നി​സ്ലാ​വോ​സ് മൈ​ന​ർ സെ​മി​നാ​രി, മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം 1989 ഏ​പ്രി​ൽ 13ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യി​ൽ​നി​ന്നു കൈ​വ​യ്പ് ശു​ശ്രൂ​ഷ സ്വീ​ക​രി​ച്ച് വൈ​ദി​ക​നാ​യി. തു​ട​ർ​ന്ന് റോ​മി​ലെ അ​ത്തെനയോ റൊ​മാ​നോ സാ​ന്‍റാ ക്രോ​സെ​യി​ൽ‌​നി​ന്ന് കാ​ന​ൻ ലോ​യി​ൽ ലൈ​സ​ൻ​ഷ്യേ​റ്റ് നേ​ടി.

വ​യ​നാ​ട് പു​ളി​ഞ്ഞാ​ൽ ക്രി​സ്തു​രാ​ജ പ​ള്ളി, ശ്രീ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി, ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി, വി​വി​ധ സ്കൂ​ളു​ക​ളി​ൽ മാ​നേ​ജ​ർ, കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, ക​ണ്ണൂ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, മ​ല​ബാ​ർ റീ​ജ​ൺ പ്രൊ​ക്യു​റേ​റ്റ​ർ, അ​തി​രൂ​പ​ത ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി, കോ​ട്ട​യം അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചു.

അ​മേ​രി​ക്ക​യി​ലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസ് (UCLA)നിന്ന് ക്ലി​നി​ക്ക​ൽ പാ​സ്റ്റ​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ൽ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യും ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സി​ന്‍റെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റാ​യും ശു​ശ്രൂ​ഷ​ചെ​യ്തു.

11 വ​ർ​ഷം കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ സേ​വ​നം കാ​ഴ്ച​വ​ച്ചു. വാ​ഴ്ത്ത​പ്പെ​ട്ട മാ​ർ മാ​ത്യു മാ​ക്കീ​ൽ, ദൈ​വ​ദാ​സ​ൻ ഫാ. ​തോ​മ​സ് പൂ​ത​ത്തി​ൽ എ​ന്നി​വ​രു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ പ്ര​മോ​ട്ട​ർ, കാ​ത്ത​ലി​ക് ന​ഴ്സ​സ് ഗി​ൽ​ഡി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ശ​ക​ൻ, കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ഇ​ടു​ക്കി ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ക്കു​ന്നു.

മ​ല​യാ​ള​വും ഇം​ഗ്ലീ​ഷും കൂ​ടാ​തെ ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ ഭാ​ഷ​ക​ളും കൈ​കാ​ര്യം​ചെ​യ്യാ​ന​റി​യാം. എ​ലി​യാ​മ്മ, ചാ​ക്കോ, മാ​ത്യു, ബേ​ബി, ലൈ​സാ​മ്മ, പ​രേ​ത​നാ​യ ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് നി​യു​ക്ത ബി​ഷ​പ്പി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ.

Kerala

ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ പാത്രിയാർക്കീസ് സീറോമലബാർ സഭാ ആസ്ഥാനം സന്ദർശിച്ചു

കൊ​​​ച്ചി: സി​​​റി​​​യ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ അ​​​ന്ത്യോ​​​ഖ്യ​​​ൻ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് മാ​​​ർ ഇ​​​ഗ്‌​​​നേ​​​ഷ്യ​​​സ് ജോ​​​സ​​​ഫ് മൂ​​​ന്നാ​​​മ​​​ൻ യൗ​​​നാ​​​ൻ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ 34-ാമ​​​ത് മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാം സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലും സ​​​ഭ​​​യു​​​ടെ സ്ഥി​​​രം സി​​​ന​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ മെ​​​ത്രാ​​​ന്മാ​​​രും ചേ​​​ർ​​​ന്ന് പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​നെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് സി​​​ന​​​ഡി​​​ലെ മെ​​​ത്രാ​​​ന്മാ​​​രെ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സ് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു.

പൗ​​​ര​​​സ്ത്യ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​യും പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ളു​​​ടെ പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളും ആ​​​ത്മീ​​​യ​​​സ​​​മ്പ​​​ത്തും വി​​​ശ്വാ​​​സ​​​സാ​​​ക്ഷ്യ​​​വും ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട​​​ത് പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യും അ​​​ന്ത്യോ​​​ഖ്യ​​​ൻ സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ ​​​സ​​​ഭ​​​യും ത​​​മ്മി​​​ലു​​​ള്ള ച​​​രി​​​ത്ര​​​പ​​​ര​​​വും ആ​​​ത്മീ​​​യ​​​വു​​​മാ​​​യ ബ​​​ന്ധ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​സ​​​ന്ദ​​​ർ​​​ശ​​​നം ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്ന​​​താ​​​യി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

Kerala

മാർ ജോസ് പുളിക്കൽ അന്താരാഷ്ട്ര വിശ്വാസപരിശീലന കൗൺസിൽ അംഗം

കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കലിനെ അന്താരാഷ്ട്ര വിശ്വാസപരിശീലന കൗൺസിലിൽ (ഇന്‍റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി നിയമിച്ചു.

ലെയോ പതിനാലാമൻ മാർപാപ്പായുടെ അംഗീകാരത്തോടെ സെക്രട്ടറിയേറ്റ്‌ ഓഫ് സ്റ്റേറ്റിന്‍റെ നിർദേശപ്രകാരം, സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്‍റെ പ്രൊ പ്രീഫെക്ട് കർദിനാൾ റീനോ ഫിസിക്കെല്ലെയാണ് നിയമനം നടത്തിയിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് നിയമനം.

സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ, ആഗോളസഭയുടെ വിശ്വാസപരിശീലന ദൗത്യത്തിന് ആവശ്യമായ പഠനങ്ങൾ, മാർഗനിർദേശങ്ങൾ, നയപരമായ ശിപാർശകൾ എന്നിവ രൂപപ്പെടുത്തുന്നതിനും, വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമിതിയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും മതബോധനരംഗത്തെ വിദഗ്ധരുമാണ് കൗൺസിലിലെ അംഗങ്ങൾ.

2016-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായും 2020-ൽ മെത്രാനായും ചുമതലയേറ്റ മാർ ജോസ് പുളിക്കൽ 2024 മുതലാണ് സീറോ മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർ മാനായി നിയമിതനായത്.

2026 ഫെബ്രുവരി മാസത്തിൽ മനിലയിൽ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ വിശ്വാസപരിശീലന വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പങ്കെടുക്കുകയും സീറോമലബാർസഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളും വിശ്വാസപരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു.

വിശ്വാസപരിശീലന രംഗത്തെ മാർ ജോസ് പുളിക്കലിന്‍റെ മികവുറ്റ നേതൃത്വത്തിനും സംഭവനകൾക്കും ലഭിച്ച അന്തർദേശീയ അംഗീകാരമാണ് ഈ നിയമനം. സാർവത്രികസഭയുടെ മതബോധന ദൗത്യത്തിൽ സീറോമലബാർസഭയുടെ വിശ്വാസപരിശീലന പാരമ്പര്യം കൂടുതൽ ഫലപ്രദമായി പങ്കുവയ്ക്കുന്നതിനുള്ള അവസരമാണ് ഈ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്.

NRI

സ്കോ​ട്‌​ല​ൻ​ഡി​ലെ ആ​ദ്യ സീ​റോ​മ​ല​ബാ​ർ ദൈ​വാ​ല​യം മ​ദ​ർ​വെ​ല്ലി​ൽ കൂ​ദാ​ശ ചെ​യ്തു

മ​ദ​ർ​വെ​ൽ (സ്കോ​ട്‌​ല​ൻ​ഡ്): ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സ്കോ​ട്‌​ല​ൻ​ഡി​ലെ ആ​ദ്യ സീ​റോ​മ​ല​ബാ​ർ ദൈ​വാ​ല​യ​മാ​യ മ​ർ​ത്ത​മ​റി​യം (സെ​ന്‍റ് മേ​രീ​സ്) ദൈ​വാ​ല​യം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളി​ൽ കൂ​ദാ​ശ ചെ​യ്തു.

ഇ​തോ​ടെ യു​കെ​യി​ലെ ഏ​ഴാ​മ​ത്തെ സ്വ​ന്ത സീ​റോ​മ​ല​ബാ​ർ ദൈ​വാ​ല​യ​വും സ്കോ​ട്‌​ല​ൻ​ഡി​ലെ ആ​ദ്യ ഔ​ദ്യോ​ഗി​ക സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യും എ​ന്ന ച​രി​ത്ര​നേ​ട്ടം മ​ദ​ർ​വെ​ൽ സ്വ​ന്ത​മാ​ക്കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു കൂ​ദാ​ശാ ശു​ശ്രൂ​ഷ​ക​ൾ. ച​ട​ങ്ങി​നി​ടെ രൂ​പ​ത പു​റ​ത്തി​റ​ക്കി​യ ഡി​ക്രി പ്ര​കാ​രം മ​ർ​ത്ത​മ​റി​യം ദൈ​വാ​ല​യ​ത്തെ സ്കോ​ട്‌​ല​ൻ​ഡി​ലെ ആ​ദ്യ ഔ​ദ്യോ​ഗി​ക സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്തി.

രൂ​പ​താ ചാ​ൻ​സ​ല​ർ റ​വ.​ഫാ. മാ​ത്യു പി​ണ​ക്കാ​ട്ട് ഡി​ക്രി വാ​യി​ച്ചു​കേ​ൾ​പ്പി​ച്ചു. തു​ട​ർ​ന്ന് റ​വ. ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ (സു​നി​ല​ച്ച​ൻ) ഇ​ട​വ​ക​യു​ടെ ആ​ദ്യ വി​കാ​രി​യാ​യി നി​യ​മി​ച്ചു.

G32 മു​ത​ൽ ML12 വ​രെ​യു​ള്ള വി​വി​ധ പോ​സ്റ്റ് കോ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ പു​തി​യ ഇ​ട​വ​ക​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും.

 

Kerala

ന്യൂനപക്ഷാവകാശങ്ങൾ ധ്വംസിക്കുന്നത്; പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരേ സീറോമലബാര്‍ സഭാ വിദ്യാഭ്യാസ കമ്മിറ്റി

പാ​ലാ:​ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ദി​വ​സ​വേ​ത​ന/​താ​ത്കാ​ലി​ക ഒ​ഴി​വു​ക​ള്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി നി​ക​ത്ത​ണ​മെ​ന്നു​ള്ള പൊ​തുവി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ ധ്വം​സി​ക്കു​ന്ന​താ​ണെ​ന്ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭാ വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി.

പു​തി​യ ഉ​ത്ത​ര​വ് മാ​നേ​ജ​്മെന്‍റിന്‍റെ നി​യ​മനാ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഇ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​വും നി​ര്‍ദേ​ശ​ങ്ങ​ള്‍ അ​പ്രാ​യോ​ഗി​ക​വും അ​നാ​വ​ശ്യ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തു​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ നി​യ​മി​ത​നാ​യ ഒ​രു വ്യ​ക്തി രാ​ജി വച്ചൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ ​ഒ​ഴി​വി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്ന ചി​ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍മാ​രു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ത് ഭി​ന്ന​ശേ​ഷി നി​യ​മ​ന അ​നു​പാ​ത​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

കു​ട്ടി​ക​ളു​ടെ കു​റ​വു​മൂ​ലം അ​ധ്യാ​പ​ക​ര്‍ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും പ​ല സ്‌​കൂ​ളു​ക​ളും അ​ണ്‍ ഇ​ക്ക​ണോ​മി​ക് അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക- വി​ദ്യാ​ര്‍ഥി അ​നു​പാ​തം കു​റ​യ്ക്ക​ണ​മെ​ന്ന് യോ​ഗം സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 2022 മു​ത​ല്‍ അ​ധി​ക ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സീറോ​മ​ല​ബാ​ര്‍ സ​ഭാ വി​ദ്യാ​ഭ്യാ​സ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പാ​ലാ ബി​ഷ​പ്‌​സ് ഹൗ​സി​ല്‍ യോ​ഗ​ത്തി​ല്‍ സ​ഭ​യു​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ഡോ​മി​നി​ക് ആ​യ​ലൂ​പ്പറ​മ്പി​ല്‍, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം, ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍ജ് ത​ക​ടി​യേ​ല്‍, കോ​ട്ട​യം അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​സൈ​മ​ണ്‍ പു​ല്ലാ​ട്ട്, പാ​ലാ കോ​ര്‍പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ര്‍ജ് പു​ല്ലു​കാ​ലാ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up