x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാള്‍ക്കു പരിക്ക്

വെബ്ഡെസ്ക്
Published: October 1, 2026 03:29 AM IST | Updated: October 1, 2026 03:29 AM IST

അ​ഖി​ല്‍ എ​സ്. നാ​യ​ര്‍

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ വെ​രൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ന​ഗ​റി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കു​റി​ച്ചി സ്വ​ദേ​ശി മി​ല്ലു​ക​വ​ല​യി​ല്‍ ചാ​ണ്ടി​ച്ചേ​രി വീ​ട്ടി​ല്‍ ശ​ശി​കു​മാ​റി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ എ​സ്. നാ​യ​ര്‍ (30)ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​യ്മ​നം തോ​വ​ര​ക്ക​ര ഷൈ​ജു​വി​ന് (28) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 12.30നാ​യി​രു​ന്നു അ​പ​ക​ടം. തെ​ങ്ങ​ണ​യി​ൽ നി​ന്നു ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കു വ​ന്ന ബൈ​ക്കും ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു ക​റു​ക​ച്ചാ​ലി​ലേ​ക്കു പോ​യ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​വ​രെ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ഖി​ലി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷൈ​ജു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ക​മ്പ​നി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു യാ​ത്ര പോ​കു​ന്ന​തി​നു മു​ന്‍പ് മാ​നേ​ജ​രെ കാ​ണാ​നാ​യി പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​ഖി​ലി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. അ​മ്മ ഉ​ഷ. സ​ഹോ​ദ​രി ആ​തി​ര എ​സ്. നാ​യ​ര്‍.

Tags : Youngman Dies CarBikeCollision AkhilDeath Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up