ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ വെരൂർ ഇൻഡസ്ട്രിയൽ നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുറിച്ചി സ്വദേശി മില്ലുകവലയില് ചാണ്ടിച്ചേരി വീട്ടില്‍ ശശികുമാറിന്റെ മകന് അഖില്‍ എസ്. നായര്‍ (30)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയ്മനം തോവരക്കര ഷൈജുവിന് (28) ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ 12.30നായിരുന്നു അപകടം. തെങ്ങണയിൽ നിന്നു ചങ്ങനാശേരി ഭാഗത്തേക്കു വന്ന ബൈക്കും ചങ്ങനാശേരിയില്‍നിന്നു കറുകച്ചാലിലേക്കു പോയ കാറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലിന്റെ ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷൈജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കമ്പനിയുടെ ആവശ്യത്തിനായി കോയമ്പത്തൂരിലേക്കു യാത്ര പോകുന്നതിനു മുന്‍പ് മാനേജരെ കാണാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അഖിലിന്റെ സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. അമ്മ ഉഷ. സഹോദരി ആതിര എസ്. നായര്‍.