x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍സിഇആര്‍ടി ഒന്പതാം ക്ലാസ് പാഠപുസ്തകത്തില്‍ മോദി ഭരണവും രാമരാജ്യവും

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: October 1, 2026 04:02 AM IST | Updated: October 1, 2026 04:02 AM IST

എ​ന്‍സി​ഇ​ആ​ര്‍ടി

ന്യൂ​ഡ​ല്‍ഹി: എ​ന്‍സി​ഇ​ആ​ര്‍ടി പാ​ഠ​പു​സ്ത​ക​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ അ​ധി​നി​വേ​ശ​മെ​ന്നു പ​രാ​തി. എ​ന്‍സി​ഇ​ആ​ര്‍ടി ഒ​ന്പതാം ക്ലാ​സി​ലെ സാ​മൂ​ഹി​ക​ശാ​സ്ത്ര പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് വി​വാ​ദ​മാ​യ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്. രാ​മ​രാ​ജ്യം, ഉ​പ​നി​ഷ​ത്ത്, ചെ​ങ്കോ​ല്‍ പ​രാ​മ​ര്‍ശ​ങ്ങ​ളും, ദേ​വി ഉ​പാ​സ​ന​ക​ളി​ലൂ​ടെ ല​ഭി​ച്ച വാ​ളു​ക​ളെ സം​ബ​ന്ധി​ച്ചു​മൊ​ക്കെ​യു​ണ്ട് പാഠങ്ങൾ.

ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​രി​ന്‍റെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020, ഖേ​ലോ ഭാ​ര​ത് നീ​തി 2025 എ​ന്നി​വ​യു​ള്‍പ്പടെ​യു​ള്ള​വ ന​ല്ല ഭ​ര​ണ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യി​ട്ടും ന​ല്ല ഭ​ര​ണ​ത്തി​ന്‍റെ​യും ന​ല്ല ജീ​വി​ത​ത്തി​ന്‍റെ​യും ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി മ​ഹാ​ത്മാ​ഗാ​ന്ധി സ​ങ്ക​ല്‍പ്പി​ച്ച​ത് രാ​മ​രാ​ജ്യ​മാ​ണ് എ​ന്ന പ​രാ​മ​ര്‍ശ​വും വേ​ദ​കാ​ലം മു​ത​ല്‍ രാ​മാ​യ​ണം, മ​ഹാ​ഭാ​ര​തം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​വും മു​ണ്ഡ​കോ​പ​നി​ഷ​ത്ത് പ​രാ​മ​ര്‍ശ​ങ്ങ​ളും പു​സ്ത​ക​ത്തി​ലു​ണ്ട്.

ചോ​ള രാ​ജ​വം​ശ​ത്തി​ന്‍റെ പാ​ര​മ്പ​ര്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന പാ​ഠ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ 1947 ഓ​ഗ​സ്റ്റ് 15ന് ​അ​ര്‍ധ​രാ​ത്രി​യി​ല്‍, ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു, ത​മി​ഴ്നാ​ട്ടി​ലെ ശൈ​വ അ​ധീ​ന സ​ന്യാ​സി​മാ​രി​ല്‍നി​ന്ന് സെ​ങ്കോ​ള്‍ (ചെ​ങ്കോ​ല്‍) സ്വീ​ക​രി​ച്ചു​വെ​ന്നും പ​ഠി​പ്പി​ക്കു​ന്നു.

ഏ​ഴാം​നൂ​റ്റാ​ണ്ട് മു​ത​ല്‍ ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ല്‍ ന​ട​ന്ന തു​ട​ര്‍ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ന്‍ പ​ല രാ​ജാ​ക്ക​ന്മാ​രും കാ​ളി, ദു​ര്‍ഗ, ഭ​വാ​നി തു​ട​ങ്ങി​യ ദേ​വി​മാ​രി​ല്‍നി​ന്ന് ല​ഭി​ച്ച വാ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്.

ഒ​ന്‍പ​താം ക്ലാ​സി​ലെ സാ​മൂ​ഹി​ക​ശാ​സ്ത്ര പാ​ഠ​പു​സ്ത​കം വി​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത് വി​മ​ര്‍ശ​നാ​ത്മ​ക അ​ന്വേ​ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സാം​സ്‌​കാ​രി​ക ധാ​ര​ണ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണെ​ന്ന് എ​ന്‍സി​ഇ​ആ​ര്‍ടി മേ​ധാ​വി ദി​നേ​ഷ് പ്ര​സാ​ദ് സ​ക്ലാ​നി പ​റ​യു​ന്നു.

അ​ണ്ട​ര്‍സ്റ്റാ​ന്‍ഡി​ങ് സൊ​സൈ​റ്റി: ഇ​ന്ത്യ ആ​ന്‍ഡ് ബി​യോ​ണ്ട് എ​ന്ന പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം ജൂ​ണി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ധ്യ​യ​ന വ​ര്‍ഷം തു​ട​ങ്ങി ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ര​ണ്ടാം ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​ത്.

Tags : ModiRule RamRajya NCERT TextBook 9thClass Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up