x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ: ബാങ്കിംഗ് ചട്ടങ്ങളിൽ വ്യക്തത വേണമെന്ന് എസ്ബിഐ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 1, 2026 04:06 AM IST | Updated: October 1, 2026 04:06 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് ഇ​ല്ലാ​താ​കു​മ്പോ​ൾ അ​വ​യു​ടെ അ​ക്കൗ​ണ്ടു​ക​ളും നി​ക്ഷേ​പ​ങ്ങ​ളും തു​ട​ർ​ന്ന് എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ).

എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് ന​ഷ്‌​ട​മാ​യ സ്ഥാ​പ​ങ്ങ​ളു​ടെ വി​ദേ​ശ സം​ഭാ​വ​ന​ക​ളും ആ​സ്തി​ക​ളും സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ വി​ദേ​ശ സം​ഭാ​വ​ന (നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ൽ -2026 വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ബാ​ങ്കിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നി​യ​മ​ത്തി​ലൂ​ടെ സാ​ധു​ത ന​ൽ​ക​ണ​മെ​ന്നും എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള ബാ​ങ്കിം​ഗ് ന​ട​പ​ടി​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​മാ​ണ് എ​ഫ്സി​ആ​ർ​എ ബി​ൽ പ​രി​ശോ​ധി​ക്കു​ന്ന സം​യു​ക്ത പാ​ർ​ല​മെ​ന്‍റ് സ​മി​തി​ക്കു മു​ന്നി​ൽ എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ച​ല്ല ശ്രീ​നി​വാ​സ​ലു ഷെ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

എ​ഫ്സി​ആ​ർ​എ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന തി​യ​തി​യും ബാ​ങ്കി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന തി​യ​തി​യും ത​മ്മി​ലു​ള്ള അ​ന്ത​രം ഇ​ട​പാ​ടു​ക​ളെ ബാ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് ചു​മ​ത​ല കൈ​മാ​റു​മ്പോ​ൾ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്ക​ണ​മോ അ​തോ പ്ര​വ​ർ​ത്ത​നം തു​ട​ര​ണ​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത ആ​വ​ശ്യ​മാ​ണെ​ന്നും ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡ​ൽ​ഹി​യി​ലെ എ​സ്ബി​ഐ​യു​ടെ പ്ര​ധാ​ന ശാ​ഖ​യി​ൽ മാ​ത്രം എ​ഫ്സി​ആ​ർ​എ പ​രി​ധി​യി​ൽ വ​രു​ന്ന 25,432 അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടെ​ന്നും ഇ​തി​ൽ 10,992 എ​ണ്ണം നി​ശ്ച​ല​മാ​യോ മ​ര​വി​പ്പി​ച്ചോ കി​ട​ക്കു​ക​യാ​ണെ​ന്നും ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ ഏ​ക​ദേ​ശം 165.33 കോ​ടി രൂ​പ ബാ​ല​ൻ​സു​ണ്ട്.

Tags : FCRA SBI StateBankOfIndia Banking Regulations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up