പ്രതീകാത്മക ചിത്രം
ലക്നൗ: ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ട്രെയിനിൽ വന്നിറങ്ങിയ ഗർഭിണി അമേഠി റെയിൽവേ സ്റ്റേഷനു പുറത്തുള്ള റോഡിലാണ് പ്രസവിച്ചത്.
ഭർത്താവിനൊപ്പം കാശി വിശ്വനാഥ് എക്സ്പ്രസിൽ അമേഠി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അൽപം കഴിഞ്ഞപ്പോഴാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇരട്ട പെൺകുട്ടികൾക്കാണ് യുവതി ജന്മം നൽകിയത്. ബന്ധുക്കളെ സന്ദർശിക്കാൻ വേണ്ടിയാണ് ബാദ്ഷാപുരിൽനിന്ന് യുവതി ഭർത്താവിനൊപ്പം വന്നത്.
പ്രസവ വേദനയെതുടർന്ന് ആശുപത്രിയിൽ എത്താൻ സമയമില്ലാത്തതിനാൽ ഭർത്താവും നാട്ടുകാരും ചേർന്നാണ് യുവതിയെ പരിചരിച്ചത്. തുടർന്ന് സ്റ്റേഷന് പുറത്തുള്ള റോഡിൽ സ്ത്രീ രണ്ട് കുഞ്ഞുങ്ങളെയും പ്രസവിച്ചു. വിവരം അറിഞ്ഞ് ആംബുലൻസ് സ്ഥലത്തെത്തി പ്രസവിച്ച സ്ത്രീയെയും ഇരട്ട കുട്ടികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Tags : Woman labor gives birth twins roadside Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash