Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThiruvananthapuramDistrict

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് ഓ​ഫി​സു​ക​ൾ​ക്കുനേ​രേ വ്യാപക ആ​ക്ര​മ​ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് ഓ​​​​ഫി​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ വ്യാ​​​​പ​​​​ക ആ​​​​ക്ര​​​​മ​​​​ണം. ഡി​​​​സി​​​​സി ഓ​​​​ഫി​​​​സി​​​​നു നേ​​​​രേയും നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര​​​​യി​​​​ലെ ആ​​​​നാ​​​​വൂ​​​​ർ മ​​​​ണ്ഡ​​​​ലം കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി ഓ​​​​ഫി​​​​സി​​​​നു നേ​​​​രേയു​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നുപി​​​​ന്നി​​​​ൽ ബി​​​​ജെ​​​​പി​​​​യാ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

ബേ​​​​ക്ക​​​​റി ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പ​​​​ത്തെ ഡി​​​​സി​​​​സി ഓ​​​​ഫി​​​​സി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശ​​​​ത്തെ ജ​​​​ന​​​​ൽ​​​​ഗ്ലാ​​​​സാ​​​​ണ് ക​​​​ല്ലേ​​​​റി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​ത്. ആ​​​​നാ​​​​വൂ​​​​രി​​​​ലെ മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി ഓ​​​​ഫിസി​​​​നു തീവ​​​​ച്ചു. ഓ​​​​ഫി​​​​സി​​​​നു മു​​​​ന്നി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന ഫ്ളക്സ് ബോ​​​​ർ​​​​ഡു​​​​ക​​​​ൾ ക​​​​ത്തിന​​​​ശി​​​​ച്ചു.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​ക്കെ​​​​തി​​​​രേ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​രി​​​​ങ്കൊ​​​​ടി പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ്-ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ത​​​​മ്മി​​​​ൽ വാ​​​​ക്കേ​​​​റ്റം തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് ഓ​​​​ഫി​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം.

പൊ​​​​ലി​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. പ്ര​​​​ദേ​​​​ശ​​​​ത്തെ സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പൊലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ച്ചുതു​​​​ട​​​​ങ്ങി. ആ​​​​നാ​​​​വൂ​​​​രി​​​​ലെ പാ​​​​ർ​​​​ട്ടി ഓ​​​​ഫി​​​​സ് ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പോ​​​​ലി​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. ഒ​​​​രു ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

Latest News

Corehub Up