Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Widespread

ബെ​ൽ​ഫാ​സ്റ്റി​ൽ ക​ത്തി​ക്കു​ത്തി​ന് പി​ന്നാ​ലെ വ്യാ​പ​ക അ​ക്ര​മം; അ​ഭ​യാ​ർ​ഥി വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്തം

ബെ​ൽ​ഫാ​സ്റ്റ്: വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഫാ​സ്റ്റി​ൽ ഉ​ണ്ടാ​യ ക്രൂ​ര​മാ​യ ക​ത്തി​ക്കു​ത്തി​ന് പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യ വം​ശീ​യ, അ​ഭ​യാ​ർ​ഥി വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. അഭയാർഥിയായ സുഡാൻകാരൻ നാട്ടുകാരനായ ഒരാളെയാണ് ആക്രമിച്ചത്. ക​ഴി​ഞ്ഞ ​ദി​വ​സം ഒ​രാ​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ത്തി​ക്കു​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് തീ​വ്ര​വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി അ​ക്ര​മി​ക​ൾ തെ​രു​വി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. 

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ളോ​ടെ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളും തീ​യി​ട്ടു ന​ശി​പ്പി​ച്ചു. വി​ദേ​ശി​ക​ളാ​യ ക​ച്ച​വ​ട​ക്കാ​രു​ടെ ക​ട​ക​ൾ​ക്ക് നേ​രെ​യും വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ അ​ക്ര​മി​ക​ൾ വി​ദേ​ശി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തു​ട​ർ​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് പ​ല കു​ടും​ബ​ങ്ങ​ളെ​യും ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ത്.

അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​മ​റും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് ഫ​സ്റ്റ് മി​നി​സ്റ്റ​ർ മി​ഷേ​ൽ ഒ ​നീ​ലും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം വം​ശീ​യ അ​ക്ര​മ​ങ്ങ​ൾ തി​ക​ഞ്ഞ ഭീ​രു​ത്വ​മാ​ണെ​ന്നും ഇ​തിനു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഭ​ര​ണ​കൂ​ടം അറിയിച്ചു.

ക​ത്തി​ക്കു​ത്ത് കേ​സി​ൽ 30 വ​യ​സു​കാ​ര​നാ​യ സു​ഡാ​ൻ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി. 2023ൽ ​യു​കെ​യി​ൽ എ​ത്തി​യ ഇ​യാ​ൾ​ക്ക് 2028 വ​രെ നി​യ​മ​പ​ര​മാ​യി ഇ​വി​ടെ താ​മ​സി​ക്കാ​നു​ള്ള അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തു കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Kerala

ആകാശവും കടലും അടഞ്ഞു കേരളത്തിലും പരക്കെ ആശങ്ക

കോ​​​ട്ട​​​യം: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ യു​​​ദ്ധ​​​ക്കെ​​​ടു​​​തി കേ​​​ര​​​ള​​​ത്തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഖ​​​ത്ത​​​ര്‍, ദു​​​ബാ​​​യ്, അ​​​ബു​​​ദാ​​​ബി, ബ​​​ഹ​​​റി​​​ന്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍ അ​​​ട​​​ച്ച​​​തോ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​രങ്ങളാണ് യാ​​​ത്ര​​​ക്കു​​​രു​​​ക്കി​​​ലാ​​​യ​​​ത്.

ഗ​​​ള്‍ഫി​​​ലേ​​​ക്ക് ജോ​​​ലി​​​ക്ക് പോ​​​കേ​​​ണ്ട​​​വ​​​രും മ​​​ട​​​ങ്ങി​​​വ​​​രേ​​​ണ്ട​​​വ​​​രും മാ​​​ത്ര​​​മ​​​ല്ല ഗ​​​ള്‍ഫ് വി​​​മാ​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍ വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കേ​​​ണ്ട​​​വ​​​രും മ​​​ട​​​ങ്ങിവ​​​രേ​​​ണ്ട​​​വ​​​രു​​​മാ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍. പ​​​ഠ​​​ന​​​വും ജോ​​​ലി​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യ​​​വ​​​രു​​​ണ്ട്. വി​​​വാ​​​ഹം, മ​​​ര​​​ണം ഉ​​​ള്‍പ്പെ​​​ടെ നാ​​​ട്ടി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര മു​​​ട​​​ങ്ങി​​​വ​​​രും പ​​​ല​​​രാ​​​ണ്.

ഗ​​​ള്‍ഫ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ വ​​​യോ​​​ധി​​​ക​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ ആ​​​യി​​​ര​​​ങ്ങ​​​ള്‍ കു​​​ടു​​​ങ്ങി. ഇ​​​റാ​​​നി​​​ല്‍ ക​​​ഴി​​​യു​​​ന്ന മൂ​​​വാ​​​യി​​​രം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഇ​​​ന്ത്യക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യും ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കു​​​ന്നു.

യു​​​ദ്ധം ടൂ​​​റി​​​സം, ഗ​​​താ​​​ഗ​​​ത മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ലി​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​വും ന​​​ഷ്ട​​​വു​​​മാ​​​ണു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഗ​​​ള്‍ഫി​​​ലേ​​​ക്കും ഇ​​​തു​​​വ​​​ഴി​​​യു​​​മു​​​ള്ള വി​​​മാ​​​ന യാ​​​ത്രാ ബു​​​ക്കിം​​​ഗ് റ​​​ദ്ദാ​​​ക്കു​​​ക​​​യും നി​​​ല​​​യ്ക്കു​​​ക​​​യും ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യാ​​​ത്ര​​​ക്കാ​​​ര്‍ക്കും ട്രാ​​​വ​​​ല്‍ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്കും ടാ​​​ക്‌​​​സി​​​ക​​​ള്‍ക്കും ഹോ​​​ട്ട​​​ലു​​​ക​​​ള്‍ക്കും ന​​​ഷ്ടം വ​​​ലു​​​താ​​​ണ്. വി​​​ശു​​​ദ്ധ നാ​​​ട്ടി​​​ലേ​​​ക്കു​​​ള്‍പ്പെ​​​ടെ തീ​​​ര്‍ഥാ​​​ട​​​ന​​​യാ​​​ത്ര​​​ക​​​ളും പാ​​​ക്കേ​​​ജ് ടൂ​​​റു​​​ക​​​ളും നി​​​ല​​​ച്ചു. അ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​രി​​​ല്‍ ഏ​​​റെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ണ്ട്. വ​​​ലി​​​യ നോ​​​യ​​​മ്പുകാ​​​ല​​​ത്താ​​​ണ് വി​​​ശു​​​ദ്ധ നാ​​​ട്ടി​​​ലേ​​​ക്ക് പാ​​​ക്കേ​​​ജ് ടൂ​​​ര്‍ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ക്ക് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം യാ​​​ത്ര​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ക.

ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് നേ​​​രി​​​ട്ട് ച​​​ര​​​ക്കുവി​​​മാ​​​ന സ​​​ര്‍വീ​​​സ് ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ എ​​​യ​​​ര്‍ ഇ​​​ന്ത്യ, എ​​​മി​​​റേ​​​റ്റ്സ്, എ​​​ത്തി​​​ഹാ​​​ദ്, ഗ​​​ള്‍ഫ് എ​​​യ​​​ര്‍, കു​​​വൈ​​​റ്റ് എ​​​യ​​​ര്‍വേ​​​സ്, ഇ​​​ന്‍ഡി​​​ഗോ, എ​​​യ​​​ര്‍ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലെ കാ​​​ര്‍ഗോ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ച​​​ര​​​ക്കു​​​ക​​​ള്‍ അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ഗ​​​ള്‍ഫി​​​ലേ​​​ക്ക് മാ​​​ത്രം ദി​​​വ​​​സേ​​​ന കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് 150 ട​​​ണ്‍ നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ 96 ശ​​​ത​​​മാ​​​നം പ​​​ഴം പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും മൂ​​​ന്ന് ശ​​​ത​​​മാ​​​നം മ​​​ത്സ്യ​​​വും ഒ​​​രു ശ​​​ത​​​മാ​​​നം ജ​​​ന​​​റ​​​ല്‍ കാ​​​ര്‍ഗോ​​​യു​​​മാ​​​ണ്. വി​​​മാ​​​ന​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും മ​​​ത്സ്യ​​​വു​​​മാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തി​​​യ ലോ​​​ഡു​​​ക​​​ള്‍ തി​​​രി​​​ച്ച​​​യ​​​ച്ചു.

മാ​​​ലി, സിം​​​ഗ​​​പ്പൂ​​​ര്‍, മ​​​ലേ​​​ഷ്യ, ശ്രീ​​​ല​​​ങ്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ലോ​​​ഡു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ങ്ങ​​​ളി​​​ല്‍ ഇ​​​റ​​​ക്കേ​​​ണ്ടി​​​വ​​​ന്നു. വി​​​മാ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി​​​യു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌ട്ര കൊ​​​റി​​​യ​​​ര്‍ കാ​​​ര്‍ഗോ സം​​​വി​​​ധാ​​​ന​​​വും നി​​​ല​​​ച്ചു. ക​​​ര്‍ഷ​​​ക​​​രി​​​ല്‍നി​​​ന്നും ഏ​​​ജ​​​ന്‍സി​​​ക​​​ളി​​​ലുംനി​​​ന്ന് പ​​​ച്ച​​​ക്ക​​​റി​​​യും മീ​​​നും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ന്‍ ക​​​രാ​​​റെ​​​ടു​​​ത്ത ക​​​മ്പ​​​നി​​​ക​​​ള്‍ക്ക് വ​​​ലി​​​യ ന​​​ഷ്ട​​​മു​​​ണ്ട്. പ​​​ച്ച​​​ക്ക​​​റി​​​യും പൈ​​​നാ​​​പ്പി​​​ളും മ​​​റ്റും വി​​​റ്റ​​​ഴി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ ക​​​ര്‍ഷ​​​ക​​​രും വ​​​ല​​​യു​​​ന്നു.

വി​​​മാ​​​ന സ​​​ര്‍വീ​​​സു​​​ക​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചാ​​​ലും വ്യോ​​​മ​​​പാ​​​ത​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ടിവ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യാ​​​ത്ര​​​യ്ക്ക് കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ്ടി​​​വ​​​രും. ഇ​​​റാ​​​ന്‍റെ വ്യോ​​​മ​​​മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ​​​യാ​​​ണ് സൗ​​​ദി​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ര്‍വീ​​​സു​​​ക​​​ള്‍. പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​ശ്ന​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും ഇ​​​നി ആ​​​കാ​​​ശയാ​​​ത്ര.

സം​​​ഘ​​​ര്‍ഷം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ ഹോ​​​ര്‍മുസ് ക​​​ട​​​ലി​​​ടു​​​ക്ക്, ചെ​​​ങ്ക​​​ട​​​ല്‍വ​​​ഴി ക​​​പ്പ​​​ലു​​​ക​​​ള്‍ക്ക് യാ​​​ത്ര​​​ാനി​​​രോ​​​ധ​​​ന​​​മു​​​ണ്ട്.​​​ഹോ​​​ര്‍മുസ് ക​​​ട​​​ലി​​​ടു​​​ക്ക് വ​​​ഴി​​​യു​​​ള്ള ഗ​​​താ​​​ഗ​​​ത​​​വും ച​​​ര​​​ക്കു​​​നീ​​​ക്ക​​​വും പൂ​​​ര്‍ണ​​​മാ​​​യി ത​​​ട​​​യാ​​​നാ​​​ണ് ഇ​​​റാ​​​ന്‍റെ നീ​​​ക്കം.

ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ള്‍ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി ക​​​പ്പ​​​ലു​​​ക​​​ള്‍ ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാ​​​തെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ തീ​​​ര​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ടു. ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് സ്തം​​​ഭി​​​ച്ചാ​​​ല്‍ ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ച​​​ര​​​ക്കുനീ​​​ക്ക പ്ര​​​തി​​​സ​​​ന്ധി ആ​​​ഗോ​​​ള വി​​​പ​​​ണി​​​ക​​​ളെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ കൂ​​​ടും.

ഇറാ​​​നും ഒ​​​മാ​​​നും ഇ​​​ട​​​യി​​​ലെ ഇ​​​ടു​​​ങ്ങി​​​യ ജ​​​ല​​​പാ​​​ത​​​യാ​​​ണ് ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക്. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്‍പ്പെ​​​ടെ ഗ​​​ള്‍ഫി​​​ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ​​​യു​​​ടെ​​​യും പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ​​​യും പ്ര​​​ധാ​​​ന മാ​​​ര്‍ഗ​​​മാ​​​ണി​​​ത്. ദി​​​വ​​​സേ​​​ന 20 ദ​​​ശ​​​ല​​​ക്ഷം ബാ​​​ര​​​ല്‍ ക്രൂ​​​ഡ് ഓ​​​യി​​​ലും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പന്ന​​​ങ്ങ​​​ളും ഈ ​​​പാ​​​ത​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ലോ​​​ക​​​ത്തെ 20 ശ​​​ത​​​മാ​​​നം എ​​​ല്‍എ​​​ന്‍ജി വി​​​ത​​​ര​​​ണ​​​വും ഇ​​​തു​​​വ​​​ഴി​​​യാ​​​ണ്.

District News

റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക മ​ണ​ൽ​വാ​ര​ൽ; പ​രി​ശോ​ധ​ന​യും ന​ട​പ​ടി​യു​മി​ല്ല

നി​ല​ന്പൂ​ർ: ഓ​ടാ​യി​ക്ക​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് ഭീ​ഷ​ണി​യാ​യി ചാ​ലി​യാ​ർ പു​ഴ​യി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ വാ​ര​ൽ. റ​വ​ന്യു, പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ലാ​ണ് മ​ണ​ൽ ഊ​റ്റ​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന​ത്.

മ​ന്പാ​ട് ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് 25 മീ​റ്റ​ർ മാ​ത്രം താ​ഴെ​യാ​ണ് മ​ണ​ലെ​ടു​പ്പും ക​ട​ത്തും വ്യാ​പ​കം.

രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ​ൽ​വാ​രി ബൈ​ക്കു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ച് ന​ൽ​കു​ന്ന സം​ഘ​വു​മു​ണ്ട്. വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് നി​ന്ന് മ​ണ​ൽ വേ​ഗ​ത്തി​ൽ ശേ​ഖ​രി​ക്കാ​നാ​കും. ഇ​തൊ​രു അ​വ​സ​ര​മാ​ക്കി​യെ​ടു​ത്താ​ണ് നി​യ​മം ലം​ഘി​ച്ചു​ള്ള മ​ണ​ൽ​വാ​ര​ൽ. അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണി​തെ​ന്നാ​ണ് ആ​രോ​പ​ണം. മു​ന്പ് 2018 ലും 2019 ​ലും ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ പ​രി​സ​ര​ത്ത് വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

District News

വ്യാ​പ​ക പ്ര​തി​ഷേ​ധം; സം​ഘ​ര്‍​ഷ​ഭ​രി​തം

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ത​ക​ര്‍​ന്നു​വീ​ണ് നാ​ല് തൊ​ഴി​ലാ​ളി​ക​ള്‍ മ​ര​ണ​മ​ട​ഞ്ഞ​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തി​യ സ​മ​രം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​മ്പി​ല്‍ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ വ​ലി​യ​ങ്ങാ​ടി​യി​ല്‍ നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കു​മു​ള്ള ച​ര​ക്കു നീ​ക്കം ത​ട​സ​പ്പെ​ട്ടു.


കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് മ​റ്റു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. ത​ക​ര്‍​ന്ന​ത് 1977 ല്‍ ​തു​ട​ങ്ങി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കെ​ട്ടി​ട​ത്തി​ന് 50 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും കോ​ര്‍​പ​റേ​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു.

1980 മു​ത​ല്‍ ഈ ​കെ​ട്ടി​ട​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ട് ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. മ​രി​ച്ച​വ​ര്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പ​രു​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. 2024 ല്‍ ​പു​തി​യ കെ​ട്ടി​ട​ത്തി​നു ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും ഒ​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ബൂ​ബ​ക്ക​ര്‍ ചോ​ദി​ച്ചു. ഇ​തേ കെ​ട്ടി​ട​ത്തി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് പു​തി​യ സ്ഥാ​പ​ന​ത്തി​നു ലൈ​സ​ന്‍​സ് ന​ല്‍​കി​യെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യം രം​ഗ​ത്ത് എ​ത്തി​യ​ത് ബി​ജെ​പി​യാ​ണ്. മേ​യ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

പ്ര​കാ​ശ് ബാ​ബു, കൗ​ണ്‍​സി​ല​റും മ​ഹി​ള മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​മാ​യ ന​വ്യ​ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ​റു​ടെ ചേം​ബ​റി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് ത​ട​ഞ്ഞു. ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കി. ഒ​ടു​വി​ല്‍ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രെ മാ​ത്രം മേ​യ​റു​ടെ ചേം​ബ​റി​ല്‍ പോ​കാ​ന്‍ പോ​ലീ​സ് അ​നു​വ​ദി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മേ​യ​റു​ടെ മു​റി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും മേ​യ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മേ​യ​റു​ടെ മേ​ശ​പ്പു​റ​ത്ത് ക​റു​ത്ത തു​ണി വി​രി​ച്ചു. ഇ​തേ​സ​മ​യം കോ​ര്‍​പ​റേ​ഷ​നു പു​റ​ത്ത് പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും വാ​ക്കേ​റ്റ​വും ന​ട​ന്നു.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് എ​ന്നി​വ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​ന്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വൈ​ശാ​ല്‍ ക​ല്ലാ​ട്ട്, വി.​ടി. നി​ഹാ​ല്‍, ബ​വി​ത്ത് മ​ലോ​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഷി​ബു, പി.​എം. ആ​ഷി​ക്, എം.​കെ. സ​യീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

..

International

വെനസ്വേല: അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടിക്കെതിരേ വ‍്യാപക വിമർശനം

ന‍്യൂ​​​യോ​​​ർ​​​ക്ക്: സൈ​​​​​​നി​​​​​​ക​​​​​​നീ​​​​​​ക്ക​​​​​​ത്തി​​​​​​ലൂ​​​​​​ടെ വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​നെ പി​​ടി​​കൂ​​ടി​​യ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ന​​​​​​ട​​​​​​പ​​​​​​ടി യു​​​​​​എ​​​​​​ൻ ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്ന വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം പ​​​​​​ര​​​​​​ക്കേ ഉ​​​​​​യ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റേ​​​​​​തു നി​​​​​​യ​​​​​​മ​​​​​​വി​​​​​​രു​​​​​​ദ്ധ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി ആ​​​​​​രോ​​​​​​പി​​​​​​ച്ച​​​​​​ത്.

ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കെ​​​​​​തി​​​​​​രേ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​ല​​​​യ​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്. ഡെ​​​​​​മോ​​​​​​ക്രാ​​​​​​റ്റി​​​​​​ക് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു.

വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ക​​​​​​ട്ടെ മ​​​​​​ഡു​​​​​​റോ​​​​​​യെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചും യു​​​​​​എ​​​​​​സ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്തും പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നു. ട്രം​​​​പി​​​​ന്‍റേ​​​​ത് ഒ​​​​രു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു​​​​മേ​​​​ലു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്നും യു​​​​ക്രെ​​​​യ്നെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ ത​​​​ക്കം പാ​​​​ർ​​​​ത്തു ക​​​​ഴി​​​​യു​​​​ന്ന റ​​​​ഷ്യ​​​​ക്കും താ​​​​യ്‌​​​​വാ​​​​നെ കീ​​​​ഴ​​​​ട​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​ക​​​​ഴി​​​​യു​​​​ന്ന ചൈ​​​​ന​​​​യ്ക്കും ഉ​​​​ത്തേ​​​​ജ​​​​നം പ​​​​ക​​​​രു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നും ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

വേ​​​​​​ണ്ടി​​​​​​വ​​​​​​ന്നാ​​​​​​ൽ വെ​​​​​​ന​​​​​​സ്വേ​​​​​​ല​​​​​​യി​​​​​​ലേ​​​​​​തു​​​​​​പോ​​​​​​ലെ ക്യൂ​​​​​​ബ, കൊ​​​​​​ളം​​​​​​ബി​​​​​​യ, മെ​​​​​​ക്സി​​​​​​ക്കോ എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റു​​​​​​മെ​​​​​​ന്ന ട്രം​​​​​​പി​​​​​​ന്‍റെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ലാ​​​​​​റ്റി​​​​​​ന​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​യ്ക്കി​​​​​​ട​​​​​​യാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. മൂ​​​​ന്നു രാ​​​​ജ്യ​​​​ങ്ങ​​​​ളും ജാ​​​​ഗ്ര​​​​താ​​​​നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ഭീ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു.

Business

അ​ന​ധി​കൃ​ത കൊ​തു​ക് നി​വാ​ര​ണ അ​ഗ​ര്‍​ബ​ത്തി​ക​ള്‍ വ്യാ​പ​കം

കൊ​​​​ച്ചി: രാ​​​ജ്യ​​​ത്തെ അ​​​​ന​​​​ധി​​​​കൃ​​​​ത കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി വി​​​​പ​​​​ണി ഏ​​​​ക​​​​ദേ​​​​ശം 1600 കോ​​​​ടി രൂ​​​​പ​​​​യി​​​​ല​​​​ധി​​​​ക​​​​മെ​​​​ന്ന് ഹോം ​​​​ഇ​​​​ന്‍​സെ​​​​ക്‌​​​ട് ക​​​​ണ്‍​ട്രോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (എ​​​​ച്ച്‌​​​​ഐ​​​​സി​​​​എ). ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ല്‍ മാ​​​​ത്രം 370 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ളാ​​​​ണു നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശി​​​​ലെ വി​​​​ജ​​​​യ​​​​വാ​​​​ഡ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന റെ​​​​യ്ഡി​​​​ല്‍ മെ​​​​പെ​​​​ര്‍​ഫ്‌​​​​ലൂ​​​​ത്രി​​​​ന്‍ എ​​​​ന്ന അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത രാ​​​​സ​​​​വ​​​​സ്തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ, കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ള്‍ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ കേ​​​​ര​​​​ളം ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ള്‍ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ച്ച്‌​​​​ഐ​​​​സി​​​​എ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി​.

കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, തെ​​​​ലു​​​​ങ്കാ​​​​ന, ക​​​​ര്‍​ണാ​​​​ട​​​​ക, ഗു​​​​ജ​​​​റാ​​​​ത്ത്, ഒ​​​​ഡീ​​​​ഷ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​ന​​​​ധി​​​​കൃ​​​​ത കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു നി​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ന്‍റെ​ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് പാ​​​​യ്ക്ക​​​​റ്റി​​​​ല്‍ സി​​​​ഐ​​​​ആ​​​​ര്‍ (സെ​​​​ന്‍​ട്ര​​​​ല്‍ ഇ​​​​ന്‍​സെ​​​​ക്ടി​​​​സൈ​​​​ഡ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍) ന​​​​മ്പ​​​​ര്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​കൃ​​​​ത​​​​മാ​​​​യ കൊ​​​​തു​​​​ക് നി​​​​വാ​​​​ര​​​​ണ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ മാ​​​​ത്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ച്ച്ഐ​​​​സി​​​​എ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​ന്ത് ദേ​​​​ശ്പാ​​​​ണ്ഡെ പ​​​​റ​​​​ഞ്ഞു.

അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​ഗ​​​​ര്‍​ബ​​​​ത്തി​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ആ​​​​സ്ത​​​​മ, ബ്രോ​​​​ങ്കൈ​​​​റ്റി​​​​സ്, മ​​​​റ്റ് ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും എ​​​​ച്ച്‌​​​​ഐ​​​​സി​​​​ഐ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി.

Latest News

Corehub Up