x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടതിനു പിന്നാലെ ;ബംഗാളിൽ വ്യാപക സംഘർഷം


Published: May 8, 2026 02:23 AM IST | Updated: May 8, 2026 02:23 AM IST

കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത: ബം​​​​​​​​ഗാ​​​​​​​​ൾ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​നേ​​​​​​​​താ​​​​​​​​വ് സു​​​​​​​​വേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​യു​​​​​​​​ടെ പേ​​​​​​​​ഴ്സ​​​​​​​​ണ​​​​​​​​ൽ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ച​​​​​​​​ന്ദ്ര​​​​​​​​നാ​​​​​​​​ഥ് ര​​​​​​​​ഥ് അ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വെ​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​തി​​​​​​​​നു പി​​​​​​​​ന്നാ​​​​​​​​ലെ ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ൽ വ്യാ​​​​​​​​പ​​​​​​​​ക സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷം.

ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച രാ​​​​​​​ത്രി നോ​​​​​​​​ർ​​​​​​​​ത്ത് 24 പ​​​​​​​​ർ​​​​​​​​ഗാ​​​​​​​​ന​​​​​​​​സ് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ദോ​​​​​​​​ൽ​​​​​​​​ടാ​​​​​​​​ല മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ ബൈ​​​​​​​​ക്കി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ അ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക​​​​​​​​ൾ ര​​​​​​​​ഥി​​​​​​​​ന്‍റെ കാ​​​​​​​​ർ പി​​​​​​​​ന്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് വെ​​​​​​​​ടി​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ര​​​​​​​​ഥി​​​​​​​​ന്‍റെ ഡ്രൈ​​​​​​​​വ​​​​​​​​ർ ബു​​​​​​​ദ്ധ​​​​​​​ദേ​​​​​​​ബ് ബേ​​​​​​​ര​​​​​​​യ്ക്കും വെ​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റു. ഇ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ ശ​​​​​​​സ്ത്ര​​​​​​​ക്രി​​​​​​​യ​​​​​​​യ്ക്കു വി​​​​​​​ധേ​​​​​​​ന​​​​​​​യാ​​​​​​​ക്കി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ഗു​​​​​​​രു​​​​​​​ത​​​​​​​രാ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ലാ​​​​​​​ണ്.

ര​​​​​ഥി​​​​​ന്‍റെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മൂ​​​​​ന്നു പേ​​​​​രെ പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു; ഇവരെ ചോ​​​​​ദ്യം ചെ​​​​​യ്യും. നോ​​​​​​ർ​​​​​​ത്ത് 24 പ​​​​​​ർ​​​​​​ഗ​​​​​​നാ​​​​​​സ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ സു​​​​​​ര​​​​​​ക്ഷ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കി. അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ളെ പി​​​​​​​ടി​​​​​​​കൂ​​​​​​​ടാ​​​​​​​ൻ പോ​​​​​​​ലീ​​​​​​​സ് വി​​​​​​​വി​​​​​​​ധ സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ളെ നി​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു.

സി​​​​​​​ഐ​​​​​​​ഡി​​​​​​​യും അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​കും. പ്ര​​ഫ​​ഷ​​ണ​​ൽ ഷൂ​​ട്ട​​ർ​​മാ​​രാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു പോ​​​​​​​ലീ​​​​​​​സ് സം​​​​​​​ശ​​​​​​​യി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഫോ​​​​​​​റ​​​​​​​ൻ​​​​​​​സി​​​​​​​ക് സം​​​​​​​ഘം ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​സ്ഥ​​​​​​​ല​​​​​​​ത്ത​​​​​​​ത്തി തെളിവുക​​​​​​​ൾ ശേ​​​​​​​ഖ​​​​​​​രി​​​​​​​ച്ചു.

കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു മ​​​​​​​ധ്യം​​​​​​​ഗ്രാ​​​​​​​മി​​​​​​​ലെ വീ​​​​​​​ട്ടി​​​​​​​ലേ​​​​​​​ക്കു കാ​​​​​​​റി​​​​​​​ൽ പോ​​​​​​​ക​​​​​​​വേ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ര​​​​​​​ഥി​​​​​​​നെ​​​​​​​തി​​​​​​​രേ (42) ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​ണെ​​​​​ന്നാ​​​​​ണ് ബി​​​​​ജെ​​​​​പി ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്.

ഭ​​വാ​​നി​​പു​​രി​​ൽ സു​​വേ​​ന്ദു അ​​ധി​​കാ​​രി​​ക്കെ​​തി​​രേ മ​​മ​​ത ബാ​​ന​​ർ​​ജി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്ന് ര​​ഥി​​ന്‍റെ അ​​മ്മ പ​​റ​​ഞ്ഞു.

Tags : Widespread violence Bengal Suvendu Adhikari PA

Recent News

Corehub Up