x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാ​ളി​ൽ​നി​ന്നു കാ​ട്ടാ​ന​ക​ൾ; യു​പി​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം

വെബ്ഡെസ്ക്
Published: September 15, 2026 12:27 AM IST | Updated: September 15, 2026 12:27 AM IST

പ്രതീകാത്മക ചിത്രം

പി​​​​ലി​​​​ഭി​​​​ത്ത് (യു​​​​പി): നേ​​​​പ്പാ​​​​ളി​​​​ൽ പ്ര​​​​ള​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ പി​​​​ലി​​​​ഭി​​​​ത്ത് ജി​​​​ല്ല​​​​യി​​​​ൽ വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം വ​​​​രു​​​​ത്തി.

രാ​​​​ത്രി​​​​സ​​​​മ​​​​യ​​​​ത്ത് കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​യ ആ​​​​ന​​​​ക​​​​ൾ നെ​​​​ല്ല്, ക​​​​രി​​​​ന്പ് തു​​​​ട​​​​ങ്ങി​​​​യ വി​​​​ള​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും വ​​​​യ​​​​ലു​​​​ക​​​​ളി​​​​ലെ താ​​​​ത്കാ​​​​ലി​​​​ക കു​​​​ടി​​​​ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ശ​​​​നി​​​​യാ​​​​ഴ്ച​​​​യും ആ​​​​ന​​​​ക്കൂ​​​​ട്ടം നി​​​​ര​​​​വ​​​​ധി ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വ​​​​ൻ​​​​തോ​​​​തി​​​​ൽ വി​​​​ള​​​​ക​​​​ൾ ച​​​​വി​​​​ട്ടി​​​​ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യി ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും ആ​​​​ന​​​​ക​​​​ൾ ക​​​​ട​​​​ന്നേ​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണു പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ.

ആ​​​​ന​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം പി​​​​ലി​​​​ഭി​​​​ത്ത് ടൈ​​​​ഗ​​​​ർ റി​​​​സ​​​​ർ​​​​വ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ മ​​​​നീ​​​​ഷ് സിം​​​​ഗ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ആ​​​​ന​​​​ക​​​​ളെ പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് മാ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​ണ് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യെ​​​​ന്നും ഞാ​​​​യ​​​​റാ​​​​ഴ്ച മു​​​​ത​​​​ൽ വ​​​​നം​​​​വ​​​​കു​​​​പ്പ് സം​​​​ഘം നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി സ്ഥ​​​​ല​​​​ത്ത് വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. അ​​​​ർ​​​​ഹ​​​​രാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും വ​​​​നം​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

Tags : WildElephants Nepal Widespread Damage UtterPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up