x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘നീ ​പോ​ മോ​നേ, ദി​നേ​ശാ’

വെബ്ഡെസ്ക്
Published: November 5, 2026 01:18 AM IST | Updated: November 5, 2026 01:18 AM IST

സ​ച്ചി​ൻ, സ​ഞ്ജു​ സാംസൺ, മോ​ഹ​ന്‍​ലാ​ല്‍

മ​ല​യാ​ളി സി​നി​മാ​പ്രേ​മി​ക​ള്‍ ആ​വേ​ശ​ത്തോ​ടെ​മാ​ത്രം പ​റ​യു​ന്ന, മോ​ഹ​ന്‍​ലാ​ലി​ന്‍റെ മാ​സ് ഡ​യ​ലോ​ഗു​ക​ളി​ല്‍ ഒ​ന്നാ​ണ് ന​ര​സിം​ഹ​ത്തി​ലെ ""നീ ​പോ മോ​നേ, ദി​നേ​ശാ...'' എ​ന്ന​ത്.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സാ​ക്ഷാ​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റും മ​ല​യാ​ളി സൂ​പ്പ​ര്‍ ക്രി​ക്ക​റ്റ​ര്‍ സ​ഞ്ജു സാം​സ​ണും പി​ന്നെ മോ​ഹ​ന്‍​ലാ​ലും ചേ​ര്‍​ന്ന് ഈ ​ഡ​യ​ലോ​ഗ് സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ലൂ​ടെ വീ​ണ്ടും ത​രം​ഗ​മാ​ക്കി.

സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ സ​ഞ്ജു​വി​നെ സൂ​ചി​പ്പി​ച്ചു കു​റി​ച്ച ഈ ​ഡ​യ​ലോ​ഗ് സ​ഞ്ജു​വും മോ​ഹ​ന്‍​ലാ​ലും സ്റ്റോ​റി​യാ​ക്കി​യ​തോ​ടെ​യാ​ണി​ത്.

ക​രി​യ​റി​ലെ മു​ന്നോ​ട്ടു​പോ​ക്കി​ന് സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ ന​ല്‍​കി​യ ഉ​പ​ദേ​ശ​ങ്ങ​ള്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നു സ​ഞ്ജു സാം​സ​ണ്‍ മു​മ്പു തു​റ​ന്നുപ​റ​ഞ്ഞി​ട്ടു​ണ്ട്. 2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് വി​ജ​യ​ത്തി​നു​ശേ​ഷം സ​ച്ചി​നു​മാ​യി സം​സാ​രി​ച്ച കാ​ര്യം സ​ഞ്ജു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​ഞ്ജു​വി​ന് എ​ന്തു​പ​ദേ​ശ​മാ​ണു ന​ല്‍​കി​യ​തെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് സ​ച്ചി​ന്‍ ന​ല്‍​കി​യ ഒ​രു മ​റു​പ​ടി​യും അ​തി​നോ​ട് മോ​ഹ​ന്‍​ലാ​ല്‍ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​വു​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. റെ​ഡി​റ്റി​ലെ "ആ​സ്‌​ക് മി ​എ​നി​തിം​ഗ് ' സെ​ഷ​നി​ലാ​യി​രു​ന്നു സ​ച്ചി​ന്‍റെ പ്ര​തി​ക​ര​ണം.

റെ​ഡി​റ്റി​ല്‍ സ​ച്ചി​നോ​ട് ഒ​രാ​ള്‍ ചോ​ദി​ച്ച ചോ​ദ്യ​മി​ങ്ങ​നെ, “താ​ങ്ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​റു​ണ്ടെ​ന്നും ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നി​ടെ ദീ​ര്‍​ഘ​നേ​രം സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നു​മാ​ണ് സ​ഞ്ജു നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്താ​യി​രു​ന്നു താ​ങ്ക​ള്‍ ആ ​സ​മ​യ​ത്ത് സ​ഞ്ജു​വി​നോ​ടു പ​റ​ഞ്ഞ​ത്?’’

സ​ച്ചി​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ന​ര​സിം​ഹ​ത്തി​ലെ ഡ​യ​ലോ​ഗ് ക​ട​ന്നു​വ​ന്ന​ത്. ""നീ ​പോ മോ​നേ, ദി​നേ​ശാ'', ഇ​തി​ന്‍റെ അ​ര്‍​ഥം സ​ഞ്ജു പ​റ​ഞ്ഞു​ത​രും. എ​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍ മ​റു​പ​ടി​യാ​യി കു​റി​ച്ച​ത്.

സ​ച്ചി​ന്‍ സാ​ര്‍, ഈ ​കു​റി​പ്പി​നു ലാ​ലേ​ട്ട​ന്‍​ത​ന്നെ മ​റു​പ​ടി ന​ല്‍​കു​ന്ന​താ​യി​രി​ക്കും ഉ​ചി​ത​മെ​ന്ന കു​റി​പ്പോ​ടെ, മോ​ഹ​ന്‍​ലാ​ലി​നെ ടാ​ഗ് ചെ​യ്യു​ക​യും ""ചേ​ട്ടാ പ്ലീ​സ്'' എ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ക​യു​മാ​യി​രു​ന്നു സ​ഞ്ജു ചെ​യ്ത​ത്. അ​തോ​ടെ, മോ​ഹ​ന്‍​ലാ​ലും രം​ഗ​ത്തെ​ത്തി.

സ​ച്ചി​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റ് പ​ങ്കു​വ​ച്ചു​കൊ​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ച ക​മ​ന്‍റാ​യി​രു​ന്നു ഏ​റ്റ​വും ര​സ​ക​രം. ""മോ​നേ സ​ഞ്ജൂ, സ​ച്ചി​ന്‍ ഒ​രു സി​ക്‌​സ​ര്‍ അ​ടി​ക്കു​മ്പോ​ള്‍ ബൗ​ള​റോ​ട് പ​റ​യു​മാ​യി​രു​ന്നു, "നീ ​പോ മോ​നേ ദി​നേ​ശാ' അ​താ​യ​ത്, മു​ന്നോ​ട്ട് പോ​കൂ, അ​ടു​ത്ത പ​ന്ത് എ​റി​ഞ്ഞു നോ​ക്കൂ എ​ന്ന​ര്‍​ഥം.

നി​ന്‍റെ ബാ​റ്റും ഇ​പ്പോ​ള്‍ അ​തു​ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്. ഇ​തു തു​ട​രൂ, അ​ടു​ത്ത ബൗ​ള​ര്‍ കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ്''- മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ തീ​പ​ട​രാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​വേ​ണം...

ഐ​സി​സി 2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ പ്ലെ​യ​ര്‍ ഓ​ഫ് ദ ​ടൂ​ര്‍​ണ​മെ​ന്‍റ് പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​ച്ചി​ന്‍റെ ഇ​ട​പെ​ട​ലി​നെക്കു​റി​ച്ച് സ​ഞ്ജു സാം​സ​ണ്‍ പ​റ​ഞ്ഞ​ത്. ഒ​രു​പാ​ട് മു​ന്‍ താ​ര​ങ്ങ​ള്‍ എ​ന്നെ പി​ന്തു​ണ​ച്ചെ​ത്തി. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഞാ​ന്‍ സ​ച്ചി​ന്‍ സാ​റു​മാ​യി നി​ര​ന്ത​രം സം​സാ​രി​ച്ചി​രു​ന്നു എ​ന്നാ​യി​രു​ന്നു അ​ന്ന് സ​ഞ്ജു പ​റ​ഞ്ഞ​ത്.

Tags : SocialMedia SachinTendulkar Mohanlal SanjuSamson Sports

Recent News

Corehub Up