പാലക്കാട്: ഓൾ കേരള സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം മൂന്ന്, നാല് തീയതികളിൽ ഷൊർണൂർ ചെറുതുരുത്തി റിവർ റിട്രീറ്റിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാലിനു രാവിലെ 10നു മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാകും. മൂന്നിനു സംസ്ഥാന പ്രവർത്തകസമിതി യോഗവും നാലിനു പൊതുസമ്മേളനവും നടക്കും. സമാപനസമ്മേളനം ഷൊർണൂർ ഡിവൈഎസ്പി കെ.സി. വിനു ഉദ്ഘാടനം ചെയ്യും.
യു.ആർ. പ്രദീപ് കുമാർ എംഎൽഎ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ മനോജ് സ്റ്റീഫൻ, പ്രസിഡന്റ് ചെന്താമരാക്ഷൻ, സെക്രട്ടറി മുസ്തഫ, ട്രഷറർ സമദ്, എം. ഉമർ എന്നിവർ പങ്കെടുത്തു.