കോട്ടയം: സിഐടിയു 16-ാം സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ ഒന്‍പതു വരെ കോട്ടയത്ത് നടക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പതാക-കൊടിമര-കാപ്പി-കയര്‍ ജാഥകള്‍ വൈകുന്നേരം നാലിന് കളക്ടറേറ്റിനു സമീപം സംഗമിച്ച് തിരുനക്കര മൈതാനത്ത് എത്തിചേരും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്മാന് ടി.ആര്. രഘുനാഥന് പതാക ഉയര്‍ത്തും.
നാളെ രാവിലെ ഏഴിനു നീണ്ടൂര്‍ രക്തസാക്ഷി മണ്ഡപത്തില്നിന്നാരംഭിക്കുന്ന ദീപശിഖ 9.15ന് സമ്മേളന നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന് പതാക ഉയര്‍ത്തും.
10നു കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപന്‍സെന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു ഓപ്പണ്‍ ഫോറം നടക്കും.
വൈകുന്നേരം അഞ്ചിനു കഥകളി, എട്ടിനു രാവിലെ പ്രതിനിധി സമ്മേളനം തുടരും. വൈകുന്നേരം നാലിനു സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.