കാഗ്ലിയാരിയെ പരാജയപ്പെടുത്തിയ എഎസ് റോമ താരങ്ങളുടെ ആഘോഷം
റോം: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എഎസ് റോമയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കാഗ്ലിയാരിയെ തോൽപ്പിച്ചു.
റോമയ്ക്ക് വേണ്ടി ഇമാന്യൂലെ ലുല്ലിയും നിക്കോലോ പിസ്സിലിയും റോഡ്രിഗോ മോറയും ഡോണിയേൽ മാലെൻ എന്നിവരാണ് ഗോളുകൾ നേടിയത്. എംബാല എൻസോളയും ഡാനിയേൽ മാൽഡീനിയും ആണ് കാഗ്ലിയാരിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ റോമയ്ക്ക് 21 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് റോമ.
Tags : Serie A League Football AS Roma beats Cagliari