x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്ക് വീ​ണ്ടും രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കി ബി​ജെ​പി; മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് മ​ത്സ​രി​ക്കും

ഓൺലൈൻ ഡെസ്ക്
Published: October 28, 2026 02:59 PM IST | Updated: October 28, 2026 02:59 PM IST

ഹർദീപ് സിംഗ് പുരി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്ക് വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് സീ​റ്റ് ന​ൽ​കി ബി​ജെ​പി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി ന​വം​ബ​ർ 25-ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി വീ​ണ്ടും അ​വ​സ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക. കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ക​ൻ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്കാ​ണ് പു​രി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ബി​ജെ​പി പു​റ​ത്തു​വി​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ൽ ഹ​ർ​ദീ​പ് സിം​ഗ് പു​രി ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്ന് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ് ന​ൽ​കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​ത്. ന​വം​ബ​ർ 12-നാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹ​ർ​ദീ​പ് സിം​ഗ് പു​രി 2014 ജ​നു​വ​രി​യി​ലാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി പു​രി ന​ട​ത്തു​ന്ന സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്രം അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് സു​പ്രി​യ ശ്രീ​നാ​ഥെ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

Tags : bjp HardeepSinghPuri Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up