x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: ജയബാലകൃഷ്ണന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണം; പ്രതിഷേധ മാര്‍ച്ച്

കൊച്ചി ബ്യൂറോ
Published: October 28, 2026 03:45 PM IST | Updated: October 28, 2026 03:45 PM IST

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തില്‍ ജയബാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും പല കേസുകളിലും കണ്ടതു പോലെ കുറ്റം ചെയ്തവര്‍ എളുപ്പത്തില്‍ തിരിച്ചു വരുന്ന സാഹചര്യം ഉണ്ടാവരുതെന്നും സിപിഐ ജില്ല സെക്രട്ടറി എന്‍. അരുണ്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ജയബാലകൃഷ്ണന്‍റെ മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പഴുതടച്ച അന്വേഷണം നടത്തി നടപടി എടുക്കണമെന്നും അധികാര ദുര്‍വിനിയോഗം നടത്തി മകനെ സംരക്ഷിക്കാന്‍ ശ്രമിച്ച ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്നും എഐടിയുസി ആവശ്യപ്പെട്ടു.

അതേസമയം, കേസില്‍ വീഴ്ച സംഭവിച്ചതില്‍ കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. ദക്ഷിണമേഖല ഐജിയായ ആര്‍. നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലിസ് കമ്മീഷണറായി നിയമിച്ചു.

വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥരെയും ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലിസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ കെ.ടി. മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

 

Tags : CheranalloorAccident CITU Protest Protection Jayabalakrishnan

Recent News

Corehub Up