പ്രതീകാത്മക ചിത്രം
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ല ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. എറണാകുളം പൊലിസ് ക്ലബ്ബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് ക്രൈംബ്രാഞ്ച് ജഡ്ജിയെ ചോദ്യം ചെയ്യുന്നതിലേക്ക് നീങ്ങിയത്.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. മോട്ടോര്‍ വാഹന നിയമം 199 എ പ്രകാരമാണ് കേസ്. മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്.
ദുര്‍ബല വകുപ്പുകള്‍ ചുമത്തി പതിനേഴുകാരനെ പൊലിസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബം പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തി. പിന്നാലെയാണ് കുറ്റകരമായ നരഹത്യ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : Crime Branch Cheranalloor accident Additional judge interrogated Police