x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത് രൂ​പ​യു​ടെ പേ​രി​ൽ രോ​ഗി​യോ​ട് ക്രൂ​ര​ത: കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ്രോ​ഗി​ക്ക് ചി​കി​ത്സ വൈ​കി​പ്പി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: October 28, 2026 05:19 PM IST | Updated: October 28, 2026 05:19 PM IST

കൊ​ച്ചി: ക​യ്യി​ൽ പ​ത്ത് രൂ​പ നോ​ട്ടാ​യി ന​ൽ​കാ​നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഹൃ​ദ്രോ​ഗി​യാ​യ രോ​ഗി​ക്ക് അ​ര​മ​ണി​ക്കൂ​റി​ലേ​റെ ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് മ​നു​ഷ്യ​ത്വ​ഹീ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യാ​ത്രാ​മ​ധ്യേ ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി ക​രീം എ.​കെ എ​ന്ന​യാ​ൾ​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ക​രീ​മി​നെ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ഒ​പി ടി​ക്ക​റ്റി​നാ​യു​ള്ള പ​ത്ത് രൂ​പ പ​ണ​മാ​യി ന​ൽ​ക​ണ​മെ​ന്നും ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് സ്വീ​ക​രി​ക്കി​ല്ലെ​ന്നും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി വാ​ശി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ണം ഡി​ജി​റ്റ​ലാ​യി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ചീ​ട്ട് ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​രി ത​യ്യാ​റാ​യി​ല്ല. ചി​കി​ത്സ അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി.

തു​ട​ർ​ന്ന് പു​ല​ർ​ച്ചെ 45 മി​നു​റ്റോ​ള​മാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി ചി​കി​ത്സ ല​ഭി​ക്കാ​തെ ആ​ശു​പ​ത്രി​യി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്ന​ത്. ഒ​ടു​വി​ൽ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴേ​ക്കും രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന​ടി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​ന് പു​റ​മേ, ജീ​വ​ന​ക്കാ​രി രോ​ഗി​ക്കെ​തി​രെ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

 

Tags : Patient Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up