പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് ഓമശേരിയിൽ ലഹരി കേസിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ടു. ഓമശേരി സ്വദേശി മുഹമ്മദ് ഫായിസ് ആണ് കൈവിലങ്ങോടെ എക്സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
പ്രതിയെ എക്സൈസ് സംഘം വീട്ടിലെത്തിച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മുങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഫായിസിന്റെ വാഹനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ഇതേതുടർന്ന് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഫായിസുമായി ബുധനാഴ്ച രാവിലെ എക്സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്.
Tags : Crime Investigation CaseFile FIR Excise