x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ല്‍ 16 വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം: പി​താ​വി​നെ​തി​രേ പൊ​ലി​സ് കേ​സ്

കോഴിക്കോട് ബ്യൂറോ
Published: October 28, 2026 04:36 PM IST | Updated: October 28, 2026 04:36 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ന​ര​ക്കോ​ട് കു​ള​ങ്ങ​ര​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് പ​തി​നാ​റു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് വാ​ഹ​ന​മോ​ടി​ക്കാ​ന്‍ കൊ​ടു​ത്ത​തി​ന് പി​താ​വി​നെ​തി​രേ കേ​സ്. വാ​ഹ​ന​മോ​ടി​ച്ച അ​ജ​ല്‍ പ്ര​വീ​ണി​ന്‍റെ പി​താ​വ് പ്ര​വീ​ണ്‍​കു​മാ​റി​നെ​തി​രേ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 281, 106 (1), 125ബി, ​മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം 199എ (1), 199 ​എ (2), 5, 180, 4, 181 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ള്‍ മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ് അ​ജ​ല്‍ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

പ്ര​വീ​ണ്‍ കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​കൂ​ട്ട​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ജി​മ്മി​ല്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ മ​ട​ങ്ങു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Tags : Death Scooter accident police case registered against father

Recent News

Corehub Up