Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chenthamara

​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സ്; പ്ര​തി ചെ​ന്താ​മ​ര​യുടെ ശി​ക്ഷാ​വി​ധി ഈ ​മാ​സം 20ന്

പാ​ല​ക്കാ​ട്:​നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യ്ക്കു​ള്ള ശി​ക്ഷാ​വി​ധി ഈ ​മാ​സം 20ന് ​പ്ര​ഖ്യാ​പി​ക്കും. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ അ​ന്തി​മ വി​ധി പ​റ​യു​ക.

വി​ധി​പ്ര​സ്താ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​യു​ടെ മാ​ന​സി​ക നി​ല​യും കൗ​ൺ​സി​ലിം​ഗ് വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ മി​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഹാ​യ വേ​ദി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ടി​നെ​ച്ചൊ​ല്ലി കോ​ട​തി​യി​ൽ ഇ​രു​ഭാ​ഗ​വും ത​മ്മി​ൽ ക​ടു​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യ മി​റ്റി​ഗേ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തു. പ്ര​തി​യാ​യ ചെ​ന്താ​മ​ര ന​ൽ​കി​യ മൊ​ഴി​ക​ൾ അ​തേ​പ​ടി പ​ക​ർ​ത്തി​വെ​ച്ച​ത​ല്ലാ​തെ റി​പ്പോ​ർ​ട്ടി​ൽ സ്വ​ത​ന്ത്ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ക്ക് ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം തി​ക​ച്ചും തെ​റ്റാ​ണെ​ന്നും പ്രൊ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ജ​യി​ലി​ൽ പ​ണി​യെ​ടു​ത്തു കി​ട്ടു​ന്ന തു​ക ഇ​ര​യാ​യ സു​ധാ​ക​ര​ന്‍റെ മ​ക്ക​ൾ​ക്ക് ന​ൽ​കാ​മെ​ന്ന പ്ര​തി​യു​ടെ വാ​ഗ്ദാ​നം വെ​റും ത​ന്ത്രം മാ​ത്ര​മാ​ണ്. ചെ​യ്ത ക്രൂ​ര​ത​യി​ൽ പ്ര​തി​ക്ക് ഒ​ട്ടും പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്നും, ഭാ​ര്യ​യും മ​ക​ളും ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ൽ മാ​ത്ര​മാ​ണ് ചെ​ന്താ​മ​ര​യ്ക്ക് വി​ഷ​മ​മെ​ന്നും പ്രോസി​ക്യൂ​ഷ​ൻ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

ചെന്താമരയ്ക്ക് ഭാവിയിൽ മാനസാന്തരമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതിനാൽ തന്നെ പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്നും പ്രതിയെ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ അഭ്യർഥിച്ചു.

Kerala

പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സ്: ചെ​ന്താ​മ‍​ര കു​റ്റ​ക്കാ​ര​ൻ, ശി​ക്ഷ വ്യാഴാഴ്ച

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ട​ത്ത് സ​ജി​ത​യെ (35) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൊ​ടും​കു​റ്റ​വാ​ളി ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പാ​ല​ക്കാ​ട് നാ​ലാം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

ചെ​ന്താ​മ​രയ്ക്കെ​തി​രേ ചു​മ​ത്തി​യ കൊ​ല​ക്കു​റ്റം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളെ​ല്ലാം തെ​ളി​ഞ്ഞു. മ​റ്റ​ന്നാ​ളാ​യി​രി​ക്കും കേ​സി​ൽ ശി​ക്ഷാ വി​ധി പ്ര​ഖ്യാ​പി​ക്കു​ക. വി​ധി കേ​ള്‍​ക്കാ​ൻ സ​ജി​ത​യു​ടെ മ​ക്ക​ളാ​യ അ​തു​ല്യ​യും അ​ഖി​ല​യും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് ചെ​ന്താ​മ​ര സ​ജി​ത​യു​ടെ ഭ​ര്‍​ത്താ​വ് സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്‌​മി​യേ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

2019 ഓ​ഗ​സ്റ്റ് 31 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം. താ​നും ഭാ​ര്യ​യും പി​രി​യാ​ന്‍ കാ​ര​ണം ഭാ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ സ​ജി​ത​യാ​ണെ​ന്ന് വി​ശ്വ​സി​ച്ച ചെ​ന്താ​മ​ര, സ​ജി​ത​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും കൂ​ടോ​ത്രം ന​ട​ത്തി​യ​താ​ണ് ഭാ​ര്യ ത​ന്നി​ല്‍ നി​ന്ന് അ​ക​ലാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​യാ​ള്‍ വി​ശ്വ​സി​ച്ചു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു സ​ജി​ത​യെ ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​യി​രു​ന്നു സു​ധാ​ക​ര​നേ​യും ല​ക്ഷ്മി​യേ​യും ചെ​ന്താ​മ​ര കൊ​ന്ന​ത്.

ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. മൂ​ന്നു മാ​സം കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ വി​ചാ​ര​ണ നീ​ണ്ടു.

കേ​സി​ൽ 68 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ഭാ​ര്യ, സ​ഹോ​ദ​ര​ൻ, കൊ​ല്ല​പ്പെ​ട്ട സ​ജി​ത​യു​ടെ മ​ക​ൾ ഉ​ൾ​പ്പെ​ടെ 44 പേ​രെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചു. വി​ധി വ​രു​ന്ന​തോ​ടൊ​പ്പം നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ഇ​തി​നി​ടെ, ചെ​ന്താ​മ​ര​യു​ടെ ഭീ​ഷ​ണി കാ​ര​ണം പ്ര​ധാ​ന​സാ​ക്ഷി നാ​ടു​വി​ട്ടു. പോ​ത്തു​ണ്ടി സ്വ​ദേ​ശി പു​ഷ്പ ത​മി​ഴ്നാ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം. ചെ​ന്താ​മ​ര പ​ല​ത​വ​ണ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പു​ഷ്പ​യു​ടെ മ​ക്ക​ൾ പ​റ​ഞ്ഞു. സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് കൊ​ല​യ്ക്ക് ശേ​ഷം ചെ​ന്താ​മ​ര വ​രു​ന്ന​ത് പു​ഷ്പ ക​ണ്ടി​രു​ന്നു.

Latest News

Corehub Up