x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെന്താമരയ്ക്ക് തൂക്കുകയർ: പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും പോ​ലീ​സി​ന്‍റേയും കൂ​ട്ടാ​യ വി​ജ​യമെന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍

പാലക്കാട് ബ്യൂറോ
Published: July 20, 2026 01:39 PM IST | Updated: July 20, 2026 01:39 PM IST

ചെന്താമരയെ കോടതിയിൽ ഹാജരാക്കിയപ്പോൾ (File photo)

പാ​ല​ക്കാ​ട്: പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളു​ടേ​യും പോ​ലീ​സി​ന്‍റേ​യും ശ​ക്ത​മാ​യ സ​ഹ​ക​ര​ണം പ​ര​മാ​വ​ധി ശി​ക്ഷ പ്ര​തി​ക്ക് നേ​ടി​ക്കൊ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എം.​ജെ. വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

സാ​ക്ഷി​ക​ളെ ഭ​യ​മി​ല്ലാ​തെ കോ​ട​തി​യി​ലെ​ത്തി​ക്കാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​ന്നു. സാ​ക്ഷി​ക​ള്‍​ക്ക് ചെ​ന്താ​മ​ര​യെ അ​ത്ര​മാ​ത്രം ഭ​യ​മാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം കോ​ട​തി അം​ഗീ​ക​രി​ച്ചു. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ സ്വ​ഭാ​വം, കൊ​ല ന​ട​ത്തി​യ രീ​തി, മാ​ന​സാ​ന്ത​ര​ത്തി​നു​ള്ള സാ​ധ്യ​ത​യി​ല്ലാ​യ്മ എ​ന്നി​വ കോ​ട​തി​ക്ക് വ്യക്തമായി മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞു.

ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ 56 ദി​വ​സം കൊ​ണ്ട് കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ മി​ക​വാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ച​താ​യും പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന് ശ​ക്ത​മാ​യ ഒ​രു സ​ന്ദേ​ശ​മാ​ണ് ഈ ​വി​ധി​യെ​ന്നും പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ മ​ക​ള്‍​ക്ക് ജോ​ലി ന​ല്‍​കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ച​താ​യും പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്ക് പ​രോ​ള്‍ ല​ഭി​ച്ചാ​ല്‍ സാ​ക്ഷി​ക​ളു​ടേ​യും സു​ധാ​ക​ര​ന്‍റെ മ​ക്ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

കോ​ട​തി​വി​ധി​യി​ല്‍ സ​ന്തോ​ഷം: സു​ധാ​ക​ര​ന്‍റെ പെ​ണ്‍​മ​ക്ക​ള്‍

പാ​ല​ക്കാ​ട്: കോ​ട​തി​വി​ധി​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ മ​ക്ക​ളാ​യ അ​തു​ല്യ​യും അ​ഖി​ല​യും പ്ര​തി​ക​രി​ച്ചു. കോ​ട​തി​യി​ല്‍ വി​ശ്വ​സ​മു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യു​ണ്ട്. ഇ​നി ആ ​വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​വി​ല്ല. പ​ഴ​യ ഓ​ര്‍​മ​ക​ള്‍ വേ​ട്ട​യാ​ടു​ന്നു. അ​വി​ടെ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ല്‍ പോ​കാ​ന്‍ ക​ഴി​യി​ല്ല. ചെ​ന്താ​മ​ര​യ്ക്ക് ഇ​പ്പോ​ഴും യാ​തൊ​രു കൂ​സ​ലി​ല്ലെ​ന്നും ശി​ക്ഷ എ​ത്ര​യും പെ​ട്ടെന്ന് ന​ട​പ്പാ​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ള്‍ ക​ണ്ണീ​രോ​ടെ പ്ര​തി​ക​രി​ച്ചു.

Tags : NenmaraMurder DualMurderCase Chenthamara Arrest Court Verdict CapitalPunishment PublicProsecutor Police

Recent News

Corehub Up