എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ തൃക്കാക്കര പൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധം
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല രീതിയില്‍ പ്രദര്‍ശിപ്പിച്ചുവെന്ന കേസിന്‍റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്.
കേസില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ വി.എസ്. ശ്രീഹരിയെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ചാണ് സംഘടനകള്‍ തൃക്കാക്കര പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിച്ച സംഘത്തില്‍ അഞ്ചു പേര്‍ കൂടിയുണ്ടെന്നും ഇവര്‍ ഉള്‍പ്പെടുന്ന ടെലിഗ്രാം ഗ്രൂപ്പില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ചിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അവരിലേക്ക് അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാനുള്ള ശ്രമം പൊലിസ് നടത്തുന്നുവെന്നാണ് സംഘടനകളുടെ ആരോപണം.
കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായ ശ്രീഹരി കോളേജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും ചിത്രങ്ങള്‍ എടുത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെയാണ് എഐ ഉപയോഗിച്ച് അശ്ലീലമാക്കി മാറ്റിയത്.
Tags : MorphingCase SFI Protest March PoliceStation