x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​മ​സോ​ൺ ച​ര​ക്കു​വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി തീ​പി​ടി​ച്ചു; അ​ഞ്ചു മ​ര​ണം

ഇന്‍റർനാഷണൽ ഡെസ്ക്
Published: September 7, 2026 01:15 PM IST | Updated: September 7, 2026 01:15 PM IST

ആ​മ​സോ​ൺ പ്രൈം ​എ​യ​റി​ന്‍റെ ച​ര​ക്കു​വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി തീ​പി​ടി​ച്ചപ്പോൾ

മ​യാ​മി: ആ​മ​സോ​ൺ പ്രൈം ​എ​യ​റി​ന്‍റെ ച​ര​ക്കു​വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​മാ​റി തീ​പി​ടി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ അ​ഞ്ചു​പേ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​മേ​രി​ക്ക​യി​ലെ മ​യാ​മി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഞായറാഴ്ച പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പോ​ർ​ട്ടോ റി​ക്കോ​യി​ലെ സാ​ൻ ജു​വാ​നി​ൽ​നി​ന്ന് എ​ത്തി​യ ബോ​യിം​ഗ് 767-300 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​യാ​മി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ​യ​ഗ​ണ​ൽ റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട വി​മാ​നം സ​മീ​പ​ത്തെ റോ​ഡി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യും വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളി​ലും വി​മാ​നം ശ​ക്ത​മാ​യി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ്യാ​പ​ക തീ​പി​ടി​ത്ത​മു​ണ്ടാ​യി. വാ​ഹ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ അ​ഗ്‌​നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

"21 എ​യ​ർ' എ​ന്ന ചാ​ർ​ട്ട​ർ ക​മ്പ​നി​യാ​ണ് ആ​മ​സോ​ണി​നാ​യി ഈ ​വി​മാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​യാ​മി വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ ആ​മ​സോ​ൺ അ​ധി​കൃ​ത​ർ, അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വു​മാ​യും ഏ​ജ​ൻ​സി​ക​ളു​മാ​യും പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നും നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും അ​റി​യി​ച്ചു.

Tags : Amazon PrimeAir Runway Accident Fire

Recent News

Corehub Up