ഇരുമ്പ് തൂൺ തകർന്നു വീണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
പൂന: പൂനയിൽ ഇരുമ്പ് തൂൺ തകർന്നു വീണ് സ്ത്രീ മരിച്ചു. സൽമ സലാഹുദ്ദീൻ പത്താൻ (45) ആണ് മരിച്ചത്. ഹൽദി ചടങ്ങിനോടനുബന്ധിച്ച് താത്കാലികമായി സ്ഥാപിച്ചിരുന്ന പന്തലിന്റെ ഇരുമ്പ് തൂൺ
തൊഴിലാളികൾ അഴിച്ചുമാറ്റുന്നതിനിടെയാണ് തകർന്ന് വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിപാടി സംഘടിപ്പിച്ചവരിൽ സൽമയുടെ മകനുമുണ്ടായിരുന്നു. സംഘാടകർക്കെതിരെ പരാതി നൽകാൻ കുടുംബാംഗങ്ങൾ തയാറായില്ല. സ്വമേധയാ കേസ് എടുക്കരുതെന്ന് കുടുംബം പൊലിസിനോട് അഭ്യർഥിച്ചു. എന്നാൽ അപകടമരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika BreakingNews Woman Die IronPillar