x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍, കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും

കൊച്ചി ബ്യൂറോ
Published: September 7, 2026 10:56 AM IST | Updated: September 7, 2026 10:57 AM IST

അഗസ്റ്റിൻ സഹോദരങ്ങൾ (File Photo)

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകും. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ഒന്നാം പ്രതി റോജി അഗസ്റ്റിനോട് നേരിട്ടും രണ്ടാം പ്രതി ആന്‍റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിനും വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഹാജരാകും.

വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.

കമ്പനി ഉടമ എം.എം. അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മരംമുറി കേസിലെ വിചാരണ നടക്കുന്നതിനാല്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ മൂന്നു തവണ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ഉണ്ടായിരുന്നില്ല.

Tags : MuttilTreeCase Accused Magistrate Court

Recent News

Corehub Up