x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ പീ​ഡി​യാ​ട്രി​ക് കാ​ര്‍​ഡി​യോ​ള​ജി പ​രി​ച​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ശി​ശു​രോ​ഗ വി​ദ​ഗ്ധ​ര്‍

വെബ് ഡെസ്ക്
Published: September 7, 2026 04:19 AM IST | Updated: September 7, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കു​ട്ടി​ക​ളി​ലെ മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് പീ​ഡി​യാ​ട്രി​ക് കാ​ര്‍​ഡി​യോ​ള​ജി പ​രി​ച​ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ശി​ശു​രോ​ഗ വി​ദ​ഗ്ധ​ര്‍. ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ചി​കി​ത്സാ​രീ​തി​ക​ളി​ല്‍ ഹൃ​ദ്‌​രോ​ഗ പ​രി​ച​ര​ണ​ത്തി​ന് ഉ​യ​ര്‍​ന്ന പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ് (ഐ​എ​പി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ പീ​ഡി​യാ​ട്രി​ക്‌​സ് ആ​ന്‍​ഡ് നി​യോ​ന​റ്റോ​ള​ജി, പീ​ഡി​യാ​ട്രി​ക് കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം, ഐ​എ​പി കൊ​ച്ചി ബ്രാ​ഞ്ച് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​സ്റ്റ​ര്‍ കി​ഡ്‌​സ് പ​ത്താ​മ​ത് മ​ണ്‍​സൂ​ണ്‍ സി​എം​ഇ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​വ​ജാ​ത​ശി​ശു​ക്ക​ളി​ലും കു​ട്ടി​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന എ​സ്‌​വി​ടി, ലോം​ഗ് ക്യു ​ടി തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ഹൃ​ദ്‌​രോ​ഗാ​വ​സ്ഥ​ക​ള്‍ കൃ​ത്യ​സ​മ​യ​ത്തു തി​രി​ച്ച​റി​യു​ന്ന​തും പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ന​ല്‍​കു​ന്ന ശ​രി​യാ​യ ചി​കി​ത്സ​യും മ​ര​ണ​നി​ര​ക്കും അ​നു​ബ​ന്ധ വൈ​ക​ല്യ​ങ്ങ​ളും ത​ട​യു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി പീ​ഡി​യാ​ട്രി​ക്‌​സ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി ഡോ. ​പി.​സി. അ​ല​ക്‌​സാ​ണ്ട​ര്‍ തു​ട​ക്കം കു​റി​ച്ച മ​ണ്‍​സൂ​ണ്‍ സി​എം​ഇ, ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷം കൊ​ണ്ട് സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ തു​ട​ര്‍​ച്ച​യാ​യ വൈ​ദ്യ​ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യി മാ​റി​യെ​ന്ന് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് ഡോ. ​ടി.​ആ​ര്‍. ജോ​ണ്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ ഡോ. ​സു​ള്‍​ഫി​ക്ക​ര്‍ അ​ഹ​മ്മ​ദ്, ഡോ. ​പി.​സി. അ​ല​ക്‌​സാ​ണ്ട​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു.

കു​ട്ടി​ക​ളി​ലെ ഹൃ​ദ്‌​രോ​ഗ​ങ്ങ​ള്‍ പ്ര​ധാ​ന വി​ഷ​യ​മാ​യി ന​ട​ന്ന ഏ​ക​ദി​ന കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ജ​ന്മ​നാ​യു​ള്ള ഹൃ​ദ്‌​രോ​ഗ​ങ്ങ​ള്‍, ന​വ​ജാ​ത​ശി​ശു​ക്ക​ളി​ലെ പ​ള്‍​മ​ണ​റി ഹൈ​പ്പ​ര്‍​ടെ​ന്‍​ഷ​ന്‍, ക​വ​സാ​ക്കി രോ​ഗം, അ​ടി​യ​ന്ത​ര ഹൃ​ദ്‌​രോ​ഗ ചി​കി​ത്സ​ക​ള്‍ എ​ന്നി​വ​യി​ല്‍ ശാ​സ്ത്രീ​യ സെ​ഷ​നു​ക​ളും പാ​ന​ല്‍ ച​ര്‍​ച്ച​ക​ളും കേ​സ് പ്ര​സ​ന്‍റേ​ഷ​നു​ക​ളും പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ക്വി​സ് മ​ത്സ​ര​വും ന​ട​ന്നു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നും ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​ജീ​സ​ണ്‍ സി. ​ഉ​ണ്ണി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

Tags : Pediatricians infant mortality Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up