ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തിലായ ബോയിംഗ് 767 കാർഗോ വിമാനം
മയാമി: അമേരിക്കയിലെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണുമായി ബന്ധപ്പെട്ട ബോയിംഗ് 767 കാർഗോ വിമാനം റൺവേ തെറ്റി പുറത്തേക്ക് കടന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
പ്യൂർട്ടോ റിക്കോയിലെ ലൂയിസ് മുനോസ് മരിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 767-300 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിന് ശേഷം റൺവേ കടന്ന് തൊട്ടടുത്തുള്ള റോഡിന് സമീപത്തേക്ക് നീങ്ങിയ വിമാനത്തിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടത്തെക്കുറിച്ചും ആളപായത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.
Tags : Boeing767 CargoFlight InternationalAirport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash