Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InternationalAirport

മ​യാ​മി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ടം: ആ​മ​സോ​ൺ കാ​ർ​ഗോ വി​മാ​നം റ​ൺ​വേ തെ​റ്റി പു​റ​ത്തേ​ക്ക്‌

മ​യാ​മി: അ​മേ​രി​ക്ക​യി​ലെ മ​യാ​മി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ആ​മ​സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​യിം​ഗ് 767 കാ​ർ​ഗോ വി​മാ​നം റ​ൺ​വേ തെ​റ്റി പു​റ​ത്തേ​ക്ക് ക​ട​ന്നു. പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​മേ​രി​ക്ക​യു​ടെ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു.

പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ ലൂ​യി​സ് മു​നോ​സ് മ​രി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ബോ​യിം​ഗ് 767-300 കാ​ർ​ഗോ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലാ​ൻ​ഡിം​ഗി​ന് ശേ​ഷം റ​ൺ​വേ ക​ട​ന്ന് തൊ​ട്ട​ടു​ത്തു​ള്ള റോ​ഡി​ന് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങി​യ വി​മാ​ന​ത്തി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ ക​റു​ത്ത പു​ക ഉ​യ​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും ആ​ള​പാ​യ​ത്തെ​ക്കു​റി​ച്ചു​മു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. 

Latest News

Corehub Up