x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ-​​പ്രോ​​​​​​​ഫ​​​​​​​റ്റ് ഓ​​​​​​​ഫ് കം​​​​​​​പാ​​​​​​​ഷ​​​​​​​ൻ’ പു​റ​ത്തി​റ​ങ്ങി

വെബ്ഡെസ്ക്
Published: September 7, 2026 01:42 AM IST | Updated: September 7, 2026 01:42 AM IST

ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി​​യു​​ടെ ആ​​ദ‍്യ​​​​​​​പ്ര​​ദ​​ർ​​ശ​​നം കാ​​ണു​​ന്ന കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് ഡോ. ​​​​​​​ഏ​​​​​ലി​​​​​​​യാ​​​​​​

കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: വി​​​​​​​ശു​​​​​​​ദ്ധ മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ​​​​​​​യു​​​​​​​ടെ ജീ​​​​​​​വി​​​​​​​ത​​​​​​​വും പ്രേ​​​​​​​ഷി​​​​​​​ത​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ദൃ​​​​​​​ശ്യ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ‘മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ-​​പ്രോ​​​​​​​ഫ​​​​​​​റ്റ് ഓ​​​​​​​ഫ് കം​​​​​​​പാ​​​​​​​ഷ​​​​​​​ൻ’ എ​​​​​​​ന്ന അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌‌​​​​​​​ട്ര ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങി.

വി​​​​​​​ശു​​​​​​​ദ്ധ മ​​​​​​​ദ​​​​​​​ർ​​​​​​​തെ​​​​​​​രേ​​​​​​​സ​​​​​​​യു​​​​​​​ടെ തി​​​​​​​രു​​​​​​​നാ​​​​​​​ൾ ദി​​​​​​​ന​​​​​​​മാ​​​​​​​യ ശ​​​​​​​നി​​​​​​​യാ​​​​​​​ഴ്ച കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ പാ​​​​​​​ർ​​​​​​​ക്ക് സ്ട്രീ​​​​​​​റ്റി​​​​​​​ലെ സെ​​​​​​​ന്‍റ് സേ​​​​​​​വ്യേ​​​​​​​ഴ്സ് കോ​​​​​​​ള​​​​​​​ജ് ഓ​​​​​​​ഡി​​​​​​​റ്റോ​​​​​​​റി​​​​​​​യ​​​​​​​ത്തി​​​​​​​ൽ സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച ച​​​​​​​ട​​​​​​​ങ്ങി​​​​​​​ൽ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് ഡോ. ​​​​​​​ഏ​​​​​ലി​​​​​​​യാ​​​​​​​സ് ഫ്രാ​​​​​​​ങ്ക് ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി​​​​​​​യു​​​​​​​ടെ പ്ര​​​​​​​കാ​​​​​​​ശ​​​​​​​നം നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ച്ചു.

തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ആ​​​​​​​ദ്യ പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​നം ന​​​​​​​ട​​​​​​​ന്നു. മു​​​​​​​തി​​​​​​​ർ​​​​​​​ന്ന മാ​​​​​​​ധ്യ​​​​​​​മ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​നാ​​​​​​​യ ആ​​​​​​​ന്‍റോ അ​​​​​​​ക്ക​​​​​​​ര​​​​​​​യാ​​​​​​​ണ് ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി നി​​​​​​​ർ​​​​​​​മി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ലെ ‘ആ​​​​​​​ത്മ​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​ൻ ടി​​​​​​​വി’യു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് 66 മി​​​​​​​നി​​​​​​​റ്റ് ദൈ​​​​​​​ർ​​​​​​​ഘ്യ​​​​​​​മു​​​​​​​ള്ള ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യ ആ​​​​​ന്‍റോ അ​​​​​ക്ക​​​​​ര​​​​​യു​​​​ടെ മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ​​​​​യോ​​​​​ടു​​​​​ള്ള അ​​​​​ട​​​​​ങ്ങാ​​​​​ത്ത ആ​​​​​ദ​​​​​ര​​​​​വാ​​​​​ണ് ഈ ​​​​​സം​​​​​രം​​​​​ഭ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലെ​​​​​ന്ന് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​​​ഏ​​​​​ലി​​​​​​​യാ​​​​​​​സ് ഫ്രാ​​​​​​​ങ്ക് പ​​​​​റ​​​​​ഞ്ഞു. നി​​​​​ർ​​​​മാ​​​​​ണ​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ലെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ഷ്‌​​​​ട​​​​പ്പെ​​​​​ട്ടി​​​​​ട്ടും പി​​​​​ന്മാ​​​​​റാ​​​​​തെ ഈ ​​​​​ദൗ​​​​​ത്യം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ശ്ച​​​​​യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​ത്തെ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് പ്ര​​​​​ശം​​​​​സി​​​​​ച്ചു.

ത​​​​നി​​​​ക്ക് 33 വ​​​​യ​​​​സ് മാ​​​​ത്ര​​​​മു​​​​ള്ള​​​​പ്പോ​​​​ൾ 1995ൽ ​​​​മ​​​​ദ​​​​ർ തെ​​​​രേ​​​​സ ന​​​​ൽ​​​​കി​​​​യ സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഒ​​​​രു അ​​​​ഭി​​​​മു​​​​ഖ​​​​മാ​​​​ണ് ഈ ​​​​യാ​​​​ത്ര​​​​യു​​​​ടെ തു​​​​ട​​​​ക്ക​​​​മെ​​​​ന്ന് ആ​​​​ന്‍റോ അ​​​​ക്ക​​​​ര അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. അ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ കോ​​​​ൽ​​​​ക്ക​​​​ത്ത സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1997ലെ ​​​​മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ, സ​​​​ഭ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ർ​​​​ണാ​​​​യ​​​​ക ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം താ​​​​ൻ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മി​​​​ഷ​​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യി 75 വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്ന വേ​​​​ള​​​​യി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ഡോ​​​​ക്യു​​​​മെ​​​​ന്‍റി എ​​​​ന്ന ആ​​​​ശ​​​​യം താ​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​ന്‍റെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ഈ ​​​​സം​​​​രം​​​​ഭ​​​​ത്തി​​​​ന് പൂ​​​​ർ​​​​ണ സ​​​​മ്മ​​​​തം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ്വ​​​​പ്നം സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യ ഇ​​​​ൻ​​​​ഡോ​​​​റി​​​​ലെ ‘ആ​​​​ത്മ​​​​ദ​​​​ർ​​​​ശ​​​​ൻ ടി​​​​വി’​​​​യോ​​​​ട് ക​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് ആ​​​​ന്‍റോ അ​​​​ക്ക​​​​ര കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മ​​​​ദ​​​​ർ തെ​​​​രേ​​​​സ ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ തു​​​​റ​​​​ന്നി​​​​ട്ട കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​വാ​​​​ച​​​​ക വ​​​​ഴി​​​​ത്താ​​​​ര​​​​യെ​​​​യാ​​​​ണ് ഈ ​​​​ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. കൂ​​​​​​​ടാ​​​​​​​തെ, മ​​​​​​​ദ​​​​​​​റി​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ണ്ടാ​​​​​​​യ വ്യാ​​​​​​​ജ പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി വ​​​​​​​സ്തു​​​​​​​താ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി പ്ര​​​​​​​തി​​​​​​​രോ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നു.

1948ൽ ​​​​​​​പാ​​​​​​​റ്റ്ന, 1959ൽ ​​​​​​​ജാ​​​​​​​ർ​​​​​​​ഖ​​​​​​​ണ്ഡ്, 1961ൽ ​​​​​​​ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ മ​​​​​​​ദ​​​​​​​റി​​​​​​​ന്‍റെ ആ​​​​​​​ദ്യ​​​​​​​കാ​​​​​​​ല പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​​​​​ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളും വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും ഇ​​​​​​​തി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. യെ​​​​​​​മ​​​​​​​ൻ, നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ, ഗാ​​​​​​​സ, യു​​​​​​​ക്രെ​​​​​​​യ്ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ സ​​​​​​​ഭ​​​​​​​യി​​​​​​​ലെ ക​​​​​​​ന്യാ​​​​​​​സ്ത്രീ​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ത്തി​​​​​​​യ സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ത്യാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും, പ്ര​​​​​​​ശ​​​​​​​സ്ത ഫോ​​​​​​​ട്ടോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ ര​​​​​​​ഘു റാ​​​​​​​യി​​​​​​​യു​​​​​​​ടെ അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ, മു​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ജ​​​​​​​വാ​​​​​​​ഹ​​​​​​​ർ​​​​​​​ലാ​​​​​​​ൽ നെ​​​​​​​ഹ്റു മ​​​​​​​ദ​​​​​​​റി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് പ​​​​​​​ങ്കു​​​​​​​വ​​​​​​​ച്ച ഓ​​​​​​​ർ​​​​​​​മ​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യും ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി​​​​​​​യി​​​​​​​ലു​​​​​​​ണ്ട്.

Tags : MotherTeresaProphetofCompassion Released Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up