x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​എ​ന്‍​യു പ്ര​ഫ​സ​ര്‍​ക്കെ​തി​രേ പീ​ഡ​നപ​രാ​തി​

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 7, 2026 12:59 AM IST | Updated: September 7, 2026 12:59 AM IST

ജെ​​​​എ​​​​ൻ​​​​യു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്‌​​​​റു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ (ജെ​​​​എ​​​​ൻ​​​​യു) പ്ര​​​​ഫ​​​​സ​​​​ർ​​​​ക്കെ​​​​തി​​​​രേ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ലൈം​​​​ഗി​​​​ക​​​​പീ​​​​ഡ​​​​ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ രം​​​​ഗ​​​​ത്ത്. പ​​​​ത്തി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളാ​​​​ണ് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ഷ​​​​യം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര പ​​​​രാ​​​​തി​​​പ​​​​രി​​​​ഹാ​​​​ര സ​​​​മി​​​​തി അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

കാ​​​​മ്പ​​​​സി​​​​നു​​​​ള്ളി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന പ്ര​​​​ഫ​​​​സ​​​​ർ, അ​​​​വ​​​​ധി​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​ത്തു​​​​ചേ​​​​ര​​​​ലു​​​​ക​​​​ൾ​​​​ക്കാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളെ സ്വ​​​​ന്തം വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യും അ​​​​വി​​​​ടെ​​​​വ​​​​ച്ച് ലൈം​​​​ഗി​​​​ക ഉ​​​​ദ്ദേശ്യത്തോ​​​​ടെ പെ​​​​രു​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​ണ് പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണം. കൂ​​​​ടാ​​​​തെ, ക്ലാ​​​​സിൽ അ​​​​ശ്ലീ​​​​ല​​​​ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഒ​​​​രു മാ​​​​സം മു​​​​മ്പാ​​​​ണ് ആ​​​​ദ്യ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. അ​​​​ടു​​​​ത്തി​​​​ടെ സ​​​​മാ​​​​ന​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ മു​​​​തി​​​​ർ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ത​​​​നി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​രാ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യി​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യ പ്ര​​​​ഫ​​​​സ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

വി​​​​ഷ​​​​യം നി​​​​ല​​​​വി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​രാ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഐ​​​​സി​​​​സി ത​​​​യാ​​​​റാ​​​​യി​​​​ല്ല. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ച ജെ​​​​എ​​​​ൻ​​​​യു വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ശാ​​​​ന്തി​​​​ശ്രീ ധു​​​​ലി​​​​പു​​​​ഡി പ​​​​ണ്ഡി​​​​റ്റ്, ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത് ഐ​​​​സി​​​​സി​​​​യാ​​​​ണെ​​​​ന്നും താ​​​​ൻ ആ ​​​​സ​​​​മി​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​മ​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Harassment Complaint JNUProfessor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up