x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം, കാരണമായത് അശ്രദ്ധയും ലാഭക്കൊതിയും

ഓൺലൈൻ ഡെസ്ക്
Published: September 7, 2026 12:41 AM IST | Updated: September 7, 2026 12:56 AM IST

ഡൽഹിയിൽ തകർന്നുവീണ നാലുനില കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന് വ​ഴി​വെ​ച്ച​ത് അ​ശ്ര​ദ്ധ​യും ലാ​ഭ​ക്കൊ​തി​യും. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​ട​ക​യ്ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. 

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സ​ത്തി​നെ​ത്തി​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി​രു​ന്നി​ല്ല. ര​ണ്ട് ദി​വ​സ​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ബേ​സ്‌​മെ​ന്‍റി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടും തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി തു​ട​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. 

കെ​ട്ടി​ട ഉ​ട​മ​യാ​യ ഹ​രി റാം ​ബ​ൻ​സാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഗു​ഡ്ഗാ​വി​ലേ​ക്ക് മാ​റി​യ​താ​ണ്. ഓ​ൺ​ലൈ​ൻ വ​ഴി വാ​ട​ക പി​രി​ക്കു​ക മാ​ത്ര​മാ​ണ്  ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ ഉ​ട​മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

താ​മ​സ ആ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ടം അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നാ​യി ഹോ​സ്റ്റ​ലാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ബേ​സ്‌​മെ​ന്‍റി​ലെ ഭി​ത്തി നീ​ക്കം ചെ​യ്യു​ന്ന പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്തം. ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഒ​രു നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യും ഉ​ൾ​പ്പെ​ടു​ന്നു.

ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​റു​പേ​രി​ൽ ര​ണ്ടു​പേ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള 'ഹോ​സ്റ്റ​ൽ ഡേ​സ്' എ​ന്ന പേ​യിം​ഗ് ഗ​സ്റ്റ് ഹോ​സ്റ്റ​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

 

Tags : Delhi Building Collapse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up