x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിലെ അ​ന​ധി​കൃ​ത ഹോ​സ്റ്റ​ലു​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം

വെബ്ഡെസ്ക്
Published: September 6, 2026 11:55 PM IST | Updated: September 6, 2026 11:55 PM IST

സ്വ​​കാ​​ര്യ ഹോ​​സ്റ്റ​​ൽ കെ​​ട്ടി​​ടം ത​​ക​​ർ​​ന്നു​​വീ​​ണുണ്ടായ ദുരന്തം.

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ഹോ​​സ്റ്റ​​ൽ കെ​​ട്ടി​​ടം ത​​ക​​ർ​​ന്നു​​വീ​​ണ സം​​ഭ​​വ​​ത്തി​​ൽ അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ​​യ്ക്കെ​​തി​​രേ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം.

ഒ​​ഴി​​വാ​​ക്കാ​​മാ​​യി​​രു​​ന്ന ദു​​ര​​ന്ത​​മാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ നി​​ഷ്ക്രി​​യ​​ത്വം മൂ​​ലം സം​​ഭ​​വി​​ച്ച​​തെ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ളും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും ആ​​രോ​​പി​​ക്കു​​ന്നു. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ആ​​വ​​ശ്യ​​ത്തി​​നു ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​താ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​ത്ത ഇ​​ത്ത​​രം സ്വ​​കാ​​ര്യ കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ അ​​ഭ​​യം തേ​​ടാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കു​​ന്ന​​ത്.

മേ​​ഖ​​ല​​യി​​ൽ യാ​​തൊ​​രു സു​​ര​​ക്ഷാ​​മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ക്കാ​​ത്ത നി​​ര​​വ​​ധി അ​​ന​​ധി​​കൃ​​ത ഹോ​​സ്റ്റ​​ലു​​ക​​ളാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഏ​​തു നി​​മി​​ഷ​​വും പൊ​​ളി​​ഞ്ഞു​​വീ​​ഴാ​​റാ​​യ മൂ​​ന്നു മു​​ത​​ൽ ആ​​റു നി​​ല​​ക​​ൾ വ​​രെ​​യു​​ള്ള കെ​​ട്ടി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​ല വി​​ദ്യാ​​ർ​​ഥി​​ക​​ളും ക​​ഴി​​യു​​ന്ന​​ത്.

വാ​​യു​​സ​​ഞ്ചാ​​ര​​മോ ജ​​ന​​ലു​​ക​​ളോ ഇ​​ല്ലാ​​ത്ത ഇ​​ടു​​ങ്ങി​​യ മു​​റി​​ക​​ൾ​​ക്ക് 15,000 മു​​ത​​ൽ 20,000 രൂ​​പ വ​​രെ​​യാ​​ണു മാ​​സ​​വാ​​ട​​ക. ഒ​​രു മു​​റി​​യി​​ൽ ര​​ണ്ടും നാ​​ലും വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യാ​​ണു താ​​മ​​സി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സു​​ര​​ക്ഷി​​ത​​മാ​​യ മ​​റ്റു താ​​മ​​സ​​സൗ​​ക​​ര്യ​​ങ്ങ​​ൾ ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ കെ​​ട്ടി​​ട ഉ​​ട​​മ​​ക​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ക​​ടു​​ത്ത രീ​​തി​​യി​​ൽ ചൂ​​ഷ​​ണം ചെ​​യ്യു​​ക​​യാ​​ണ്.

കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ മോ​​ശം അ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ച് മു​​ന്പും നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും അ​​ധി​​കൃ​​ത​​ർ മൗ​​നം പാ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​റ​​യു​​ന്നു.

പ്ര​​ദേ​​ശ​​ത്തെ മു​​ഴു​​വ​​ൻ സ്വ​​കാ​​ര്യ ഹോ​​സ്റ്റ​​ലു​​ക​​ളി​​ലും അ​​ടി​​യ​​ന്ത​​ര​​മാ​​യി സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നും അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലു​​ള്ള കെ​​ട്ടി​​ട​​ങ്ങ​​ൾ പൊ​​ളി​​ച്ചു​​നീ​​ക്ക​​ണ​​മെ​​ന്നും വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Protests UnauthorizedHostels Delhi Strong Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up