x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീ​ഡി ന​ൽ​കാ​ത്ത​തി​ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

നാഷണൽ ഡെസ്ക്
Published: September 6, 2026 11:35 PM IST | Updated: September 6, 2026 11:40 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ബീ​ഡി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ചെ​ന്നൈ നൊ​ള​മ്പൂ​രി​ന് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി അ​ഭി​ജി​ത്ത് മൊ​ണ്ടാ​ൽ (62) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നാ​ലു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മൊ​ണ്ടാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് പ്ര​തി​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ ബീ​ഡി​യും സി​ഗ​ര​റ്റും മ​ദ്യ​വും ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹ​ള​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് പ്ര​തി​ക​ൾ മൊ​ണ്ടാ​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൊ​ണ്ടാ​ലി​നെ ഉ​ട​ൻ ത​ന്നെ കി​ൽ​പോ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Death Migrant Worker Police Case Arrest TamilNadu

Recent News

Corehub Up